സദാചാരക്കുരു പൊട്ടുന്നവര്‍ക്ക് ദിലീപിന്റേയും കാവ്യയുടേയും ചെകിട്ടത്തടി.... ദിലീപേട്ടന് എത്ര ലൈക്ക്
സ്വകാര്യ ജീവിതം എങ്ങനെ ജീവിക്കണം എന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്
പ്രണയം, വിവാഹം, വിവാഹ മോചനം... ഇതെല്ലാം ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ വാര്‍ത്തകളാണ്. പ്രത്യേകിച്ചും അവര്‍ സെലിബ്രിറ്റികളാണെങ്കില്‍. എന്നാല്‍ ഇതെല്ലാം ഓരോ വ്യക്തിയുടേയും സ്വകാര്യതകളാണ് എന്ന് എത്ര പേര് അംഗീകരിക്കും.
സമൂഹത്തിന്റെ വിമര്‍ശനം പേടിച്ച് സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ ഇപ്പോള്‍ ദിലീപും കാവ്യയും ചെയ്തത് സദാചാരക്കുരു പൊട്ടുന്നവരുടെ മുഖമടച്ച് ഒരു അടി കൊടുക്കുകയാണ്.
ഇത്രനാളും ഗോസിപ്പ് കോളങ്ങള്‍ വായിച്ച് കോള്മയിര് കൊള്ളുകയും പൊതുവേദികളില്‍ ഇതിനെയെല്ലാം അതിരൂക്ഷമായ വിമര്‍ശിക്കുകയും ചെയ്തവര്‍ ഇനി എന്ത് പറയും? അവര്‍ അവരുടെ വിമര്‍ശനങ്ങള്‍ തുടരുക തന്നെ ചെയ്യും.

പ്രണയം
മലയാളികള്‍ക്ക് എന്നും പ്രണയ വിവാഹങ്ങള്‍ ഒരു പ്രശ്നം തന്നെയാണ്. അത് ദഹിക്കില്ല. മഞ്ജുവും ദിലീപും പ്രണയിച്ച് വിവാഹം കഴിച്ച കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നത് ഭാഗ്യം എന്ന് കരുതാം.

സെലിബ്രിറ്റികളെങ്കില്
പ്രണയിച്ച് വിവാഹം കഴിക്കുന്നത് സെലിബ്രിറ്റികള്‍ ആണെങ്കില്‍ പിന്നെ ഒന്നും പറയേണ്ട കാര്യമില്ല. ഒരു വശത്ത് തുടങ്ങും ഉപദേശവും തെറിവിളിയും.

ഒളിഞ്ഞ് നോട്ടം
വലിയ സദാചാരം പ്രസംഗിക്കുമെങ്കിലും പിന്നെ തുടങ്ങുക ഒളിഞ്ഞുനോട്ടം ആയിരിക്കും. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍, മറ്റ് ബന്ധങ്ങള്‍ ... അതങ്ങനെ പോകും.

മൂര്‍ച്ച കൂടും
പ്രണയിച്ച് വിവാഹം കഴിച്ച സെലിബ്രിറ്റികള്‍ വേര്പിരിഞ്ഞാല് പിന്നെ ഒന്നും നോക്കണ്ട. സദാചാരക്കമ്മിറ്റികളുടെ പൊങ്കാല തന്നെ ആയിരിക്കും.

വീണ്ടും പ്രണയം
വിവാഹമോചനം നേടിയര്‍ മറ്റൊരു ബന്ധത്തിന് തുടക്കമിട്ടാല്‍ പിന്നെ പൊങ്കാലയ്ക്ക് ഒരു കുറവും ഉണ്ടാവില്ല. അതിപ്പോള്‍ ഗോസിപ്പ് ആണെങ്കില്‍ പോലും. ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനും എല്ലാം ഇതിന്റെ ഇരകളാണ്.

ഭയം
സ്വന്തം ജീവിതം പിന്നെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന കാര്യത്തില്‍ പോലും ആളുകള്‍ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഈ സദാചാര പോലീസുകാരുടെ വിമര്‍ശനം തന്നെ ആണ് ഇതിന് കാരണം.

തളര്‍ന്നില്ല
എന്നാല്‍ ദിലീപും കാവ്യ മാധവനും ഇക്കാര്യത്തില്‍ അല്പം പോലും തളര്‍ന്നില്ല എന്ന് വേണം കരുതാന്‍. അതി ധീരമായ തീരുമാനം തന്നെയാണ് ഇരുവരും എടുത്തത്.

കുരുപൊട്ടി
ദിലീപും കാവ്യ മാധവനും വിവാഹം കഴിച്ചപ്പോള്‍ അടി കിട്ടിയത് മലയാളികളിലെ കപട സദാചാര വാദികള്‍ക്കാണ്. തങ്ങളുടെ ജീവിതം എങ്ങനെ ജീവിച്ച് തീര്‍ക്കണം എന്ന് ദിലീപും കാവ്യയും തീരുമാനിച്ചു.

അത് വേണ്ടായിരുന്നു
ഗോസിപ്പ് വാര്‍ത്തകളും ആരോപണങ്ങളും ആണ് കാവ്യയെ തന്നെ വിവാഹം കഴിക്കാന്‍ കാരണമായത് എന്ന ദിലീപിന്റെ വാദം ആണ് അല്പമെങ്കിലും ബാലിശമായിപ്പോയത് എന്ന് പറയേണ്ടിവരും. അങ്ങനെ ഒരു ഹീറോയിസത്തിന്റെ ആവശ്യം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.

കാവ്യ മാത്രമല്ല
കാവ്യ ബലിയാടാവുകയായിരുന്നു എന്ന ദിലീപിന്റെ വാദവും അനാവശ്യമെന്ന് വേണമെങ്കില്‍ പറയാം. കാവ്യ മാത്രമല്ല, ഈ സംഭവത്തില്‍ ദിലീപും മഞ്ജുവും എല്ലാം ബലിയാടുകള്‍ തന്നെയാണ്. സദാചാരവാദികളുടെ കുരുപൊട്ടലിന്റെ ബലിയാടുകള്‍.
-
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിൽ വെട്ടിലായി സിപിഎം നേതാക്കൾ -
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്മാന് ഖാനെതിരെ പോക്സോ കേസ്, കേരള ഡിജിപിയെ വിളിപ്പിച്ചു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ












Click it and Unblock the Notifications