കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും അധികം 'കള്ളപ്പണം' ബിജെപിയുടെ കൈയ്യില്‍ തന്നെ (ശോഭ സുരേന്ദ്രന്റെ ഭാഷയിൽ)? മോദിയു‌ടെ മറുപടി?

സ്രോതസ്സ് വെളിപ്പെടുത്താത്ത സംഭവാനകളുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്തുള്ളത്

  • By നരേന്ദ്രന്‍
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറ്റവും അധികം കള്ളപ്പണം ആരുടെ കൈവശം ആണ് ഉള്ളത് എന്നറിയണമെങ്കില്‍ വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ കണക്കുകള്‍ പുറത്ത് വരേണ്ടിവരും. എന്നാല്‍ ഏറ്റവും അധികം 'കള്ളപ്പണം' ഉള്ള രാഷ്ട്രീയ പാര്‍ട്ടി ഏതാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ബിജെപി എന്ന് തന്നെ ഉത്തരം പറയേണ്ടിവരും.

കള്ളപ്പണം പിടിക്കാന്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പാര്‍ട്ടിയുടെ കൈവശം 'സ്രോതസ്സ് വെളിപ്പെടുത്താത്ത' 977 കോടി രൂപയുണ്ട്. ഫാക്ട്‌ലി ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ട കണക്കാണിത്.

സിപിഎം പാട്ടകുലുക്കിപ്പിരിച്ചത് കള്ളപ്പണം? ശോഭസുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുമോ സഖാവേ?

2013-2014 മുതല്‍ 2014-2015 വരെയുള്ള കണക്കാണിത്. നവംബര്‍ 22 നാണ് ഈ വാര്‍ത്ത ഫാക്ട്‌ലി ഡോട്ട് ഇന്‍ പുറത്ത് വിട്ടത്. സ്രോതസ്സ് വ്യക്തമാക്കപ്പെടാത്ത പണത്തെ ഏത് വിഭാഗത്തില്‍ പെടുത്തണം എന്നാണ് ചോദ്യം. വെളിപ്പെടുത്താത്തിടത്തോളം അതിനെ കള്ളപ്പണം എന്ന് തന്നെ വിളിക്കേണ്ടേ എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ചോദിക്കുന്നത്.

സിപിഎം പാട്ടകുലുക്കി പിരിച്ചത് മുഴുവൻ കള്ളപ്പണം ആണെന്നാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നത്. അപ്പോള്‍ ഈ കണക്കിന് മോദി എന്ത് മറുപടി പറയും

മോദിയ്ക്ക് പണി

മോദിയ്ക്ക് പണി

ബിജെപിയുടെ വരുമാനം തന്നെ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ച് കൊത്തുന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയുടെ കൈവശം ഉള്ള പണം അല്ല, അതില്‍ സ്രോതസ്സ് വ്യക്തല്ലാത്ത പണത്തെ കുറിച്ചാണ് റിപ്പോര്‍ട്ട്.

 977.25 കോടി

977.25 കോടി

അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള 977.25 കോടി രൂപ ബിജെപിയുടെ കൈവശം ുണ്ടെന്നാണ് ഫാക്ട്‌ലി ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭാവനയായ കിട്ടിയ പണം ആണിത്. തിര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത.

കണക്ക് വേണം

കണക്ക് വേണം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങുന്നതില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല. പക്ഷേ ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഏത് സംഭാവനയാണെങ്കിലും അത് നല്‍കുന്ന ആളുടെ പേര് വ്യക്തമാക്കണം എന്നാണ് നിയമം.

കള്ളപ്പണമോ

കള്ളപ്പണമോ

ഈ പണം എന്തായാലും 20,000 രൂപയില്‍ കുറഞ്ഞ സംഭാവനകള്‍ കൊണ്ട് സമാഹരിച്ചതാണെന്ന് കരുതാന്‍ ആകില്ല. അപ്പോള്‍ ഈ പണം ഒക്കെ ആര് തന്നതാണ് എന്ന കാര്യവും അന്വേഷിക്കേണ്ടി വരും എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം പറയുന്നത്.

എങ്ങനെയുള്ള പണം

എങ്ങനെയുള്ള പണം

സംഭാവന കിട്ടിയ പണം ആണിത്. എന്നാല്‍ സംഭാവന നല്‍കിയ ആളുകളുടെ പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. സംഭാവന കൊടുത്ത പണത്തിന് രേഖയില്ലെങ്കില്‍ അത് കള്ളപ്പണം ആകാനുള്ള സാധ്യത തള്ളിക്കളയാല്‍ പറ്റില്ലല്ലോ എന്നാണ് ചോദ്യം.

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

2013-2014 വര്‍ഷത്തില്‍ ബിപെിയുടെ 'സ്രോതസ്സ് വെളിപ്പെടുത്താത്ത' വരുമാനം 471.99 കോടിയാണ്. 2014-2015 വര്‍ഷം എത്തിയപ്പോള്‍ അത് 505.26 കോടിയായി ഉയര്‍ന്നു. ഒറ്റ വര്‍ഷം കൊണ്ട് മുപ്പത് കോടിയിലധികം വര്‍ദ്ധനം.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

സ്രോതസ്സ് വെളിപ്പെടുത്താത്ത സംഭാവനകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും തീരെ മോശം അല്ല. രണ്ട് വര്‍ഷം കൊണ്ട് നേടിയത് 699.21 കോടിയാണ്. ഒറ്റ വര്‍ഷം കൊണ്ട് സംഭാവനയില്‍ 78.77 കോടി രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഭരണം പോയത് തന്നെ കാരണം.

ബിഎസ്പി

ബിഎസ്പി

ബിഎസ്പി ഒരു ദേശീയ പാര്‍ട്ടി തന്നെയാണ്. അവര്‍ക്കും ഉണ്ട് ഇത്തരത്തില്‍ നല്ല തുക സംഭാവന. രണ്ട് വര്‍ഷം കൊണ്ട് കിട്ടിയത് 148.6 കോടി രൂപ.

സിപിഎം

സിപിഎം

മൂന്ന് സംസ്ഥാനങ്ങളിലേ സ്വാധീനം ഉള്ളൂ എങ്കിലും സ്രോതസ്സ് വെളിപ്പെടുത്താത്ത സംഭാവനകളുടെ കാര്യത്തില്‍ സിപിഎമ്മും അത്രയ്ക്ക് മോശമല്ല. രണ്ട് വര്‍ഷം കൊണ്ട് കിട്ടിയത് 120.35 കോടി ആണ്.

വീഡിയോ

ലളിതമായ കണക്കുകള്‍ ഇങ്ങനെയാണ്. ഈ വീഡിയോ കാണൂ.

English summary
Bharatiya Janata Party (BJP), the main partner of the ruling National Democratic Alliance (NDA), reported an income of Rs 977 crore from unknown sources in two years 2013-14 and 2014-15, Factly.in, a data-journalism portal, reported on November 22, 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X