Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സി നിരോധനം; മോദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

മുംബൈ: കറന്‍സി നിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും ഒട്ടേറെ പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മോദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം ആണ് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

എഴുപതോളംപേര്‍ കറന്‍സി നിരോധിച്ചശേഷം ഇതുമായി ബന്ധപ്പെട്ട് മരിച്ചതായി നിരുപം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ തെരുവില്‍ ക്യൂ നില്‍ക്കുകയാണ്. ഭക്ഷണവും മരുന്നും വാങ്ങാന്‍ സാധാരണക്കാരന് പണമില്ലെന്നും നിരുപം ചൂണ്ടിക്കാട്ടി. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി ദിവസങ്ങളായി നീളന്‍ ക്യൂവിലാണ് രാജ്യത്തെ ജനങ്ങള്‍.

 narendra-modi

ക്യൂവില്‍ നിന്നതിലൂടെ എഴുതോളം ആളുകളാണ് ഇരുവരെ മരിച്ചുവീണത്. ഒരേയൊരു വ്യക്തയാണ് ഇതിനെല്ലാം കാരണം. ഇതിന് കാരണക്കാരനായ പ്രധാനമന്ത്രിക്കെതിരെ 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ നിരുപം വ്യക്തമാക്കി.

അടിയന്തിരമായി നോട്ട് പിന്‍വലിക്കാനായി സര്‍ക്കാര്‍ ഒരു മുന്‍കരുതലും എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. ആര്‍ബിഐ ഉടനടി ഇതിന് പരാഹാരം കാണേണ്ടതുണ്ട്. ആവശ്യമായ കറന്‍സി നോട്ടുകള്‍ എല്ലാ ബാങ്കുകളിലും ഉടന്‍ എത്തിക്കണം. ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+