നരേന്ദ്രമോദിയുടെ 'മഹാമനസ്കത' തരൂരിനെ സ്പര്‍ശിച്ചു!
ദില്ലി: ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആണ്. കോളനിഭരണകാലത്ത് ഇന്ത്യക്കുണ്ടായ നഷ്ടത്തിന് ബ്രിട്ടന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു തരൂര്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടത്.
ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇതിനകം തന്നെ ഇരുപത് ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. എങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരു നല്ല വാക്ക് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരിനെ പ്രശംസിച്ച് രംഗത്തെത്തി. ഇത് കേട്ടപ്പോള്‍ തരൂര്‍ പറഞ്ഞതെന്തെന്നോ... പ്രധാനമന്ത്രിയുടെ മഹാമനസ്കത തന്നെ സ്പര്‍ശിച്ചുവെന്ന്!!!

മോദി സ്നേഹം
നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ശശി തരൂര്‍ നടത്തിയ പല പരാമര്‍ശങ്ങളും മുമ്പ് വിവാദമായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടായിരുന്നു അദ്ദേഹത്തെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത്.

മഹാമനസ്കത
ഓക്സ്ഫോര്‍ഡ് പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി തന്നെ പ്രശംസിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്കതയാണെന്നാണ് തരൂരിന്റെ പക്ഷം.

പാര്‍ട്ടികള്‍ക്കപ്പുറത്തേയ്ക്ക്
പാര്‍ട്ടികളുടെ ലക്ഷ്മണരേഖകള്‍ മറികടന്ന് വ്യക്തികളെ ബഹുമാനിയക്കാനുള്ള കഴിവ് നമുക്കുണ്ടാകണം എന്നാണ് തരൂര്‍ ഇപ്പോള്‍ പറയുന്നത്.

വാര്‍ത്ത ചോര്‍ത്തുന്നത്
ശശി തരൂര്‍ ആണ് കോണ്‍ഗ്രസ്സിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ചില സ്ഥാപിത താത്പര്യക്കാരാണ് ഇതിന് പിന്നിലെന്നാണ് സരൂര് പറയുന്നത്.

ശശി തരൂരിന് ശാസന
ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്. അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നും തരൂര്‍ പറയുന്നു.

ഓക്സ്ഫോര്‍ഡ് പ്രസംഗം
രണ്ട് നൂറ്റാണ്ടോളം ഇന്ത്യയുടെ വിഭവങ്ങള്‍ ഉപയോഗിച്ച ബ്രിട്ടന് അതിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നായിരുന്നു തരൂര്‍ പ്രസംഗച്ചത്. ബ്രിട്ടീഷ് മണ്ണില്‍ ചെന്ന് ഇത്തരം ഒരു പ്രസംഗം നടത്തിയാണ് ഏവരേയും അമ്പരപ്പിച്ചത്

രൂക്ഷ വിമര്‍ശനം
ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ അതിരൂക്ഷമായ വിമര്ശങ്ങളാണ് ശശി തരൂരിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
തരൂരിന്റെ പ്രസംഗം കേള്‍ക്കാം
ഇതാണ് ശശി തരൂരിന്റെ വൈറലായ ഓക്സ്ഫോര്‍ഡ് പ്രസംഗം.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട്











Click it and Unblock the Notifications