മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ്അടക്കം 3 പേര് കൊലക്കുറ്റത്തിന് അറസ്റ്റില്‍
2010 ഏപ്രില്‍ 10ന് രാത്രിയാണ് ഐഎന്‍ടിയുസി നേതാവായ രാമഭദ്രന് കൊല്ലപ്പെട്ടത്. വീട്ടിനുളളില്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
തിരുവനന്തപുരം: മന്ത്രി മേഴ്സികുട്ടി അമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം മൂന്ന് സിപിഎം നേതാക്കളെ കൊലക്കുറ്റത്തിന് സിബിഐ അറസ്റ്റ് ചെയ്തു. നെടിയറ രാമഭദ്രന് വധക്കേസിലാണ് അറസ്റ്റ്. സിപിഎം കൊല്ലം ജില്ലാ കമ്മറ്റി അംഗം കെ ബാബു പണിക്കര്‍, മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്സണ്‍, പുനലൂര്‍ സ്വദേശി ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്.
2010 ഏപ്രില്‍ 10ന് രാത്രിയാണ് ഐഎന്‍ടിയുസി നേതാവായ രാമഭദ്രന് കൊല്ലപ്പെട്ടത്. വീട്ടിനുളളില്‍ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.ഗൂഢാലോചനാകുറ്റം ആരോപിച്ചാണ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതിനാണ് റിയാസിനെയും മാക്സെനെയും അറസ്റ്റു ചെയ്തത്. ഇരുവരും പാര്‍ടി മെമ്പര്‍മാരാണ്.

ഭാര്യ
കൊലയ്ക്കു പിന്നിലുളള ഗൂഢാലോചന അന്വേഷിച്ചില്ലെന്നു ചൂണ്ടിക്കാട്ടി രാമഭദ്രന്റെ വിധവ വി എസ് ബിന്ദു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്യാമ്പിന് നേരെയുള്ള ആക്രമണം
അഞ്ചല്‍ നടന്ന ഡിവൈഎഫ്ഐയുടെ പ്രതിരോധ കാമ്പിന് നേതൃത്വം നല്കിയ ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് ആരോപിക്കുന്നത്.

വാദിഭാഗം
ഗുരുതരമായി പരിക്കേറ്റ ഗീരീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് രാമഭദ്രനെ കൊലപ്പെടുത്താനുളള ഗൂഢാലോചന നടന്നുവെന്ന് വാദിഭാഗം ആരോപിക്കുന്നു.

പിന്നീട് വിട്ടയച്ചു
കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ് ജയമോഹനെ സിബിഐ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

ലോക്കല്‍ പോലീസ്
ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് വിവാദങ്ങളെ തുടര്‍ന്ന് പിന്നീട് െ്രെകം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സിബിഐ
കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിബിഐ കേസ് എടുക്കാന്‍ തയ്യാറായിരുന്നില്ല.

ഹൈക്കോടതി
സിബിഐ കേസ് അന്വേഷിക്കുന്നില്ലെന്നുകാട്ടി ബിന്ദു വീണ്ടും കോടതിയെ സമീപിച്ചു. ഏരൂര്‍ സുഭാഷും കേസില്‍ കക്ഷിചേര്‍ന്നു. തുടര്‍ന്നാണ് രാമഭദ്രന് വധക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
-
'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി -
രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ -
ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ? -
പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’, കേരളത്തിൽ എത്ര കിട്ടും?- മത്സരിക്കുന്നത് 221 കോടീശ്വരന്മാർ! -
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിൽ വെട്ടിലായി സിപിഎം നേതാക്കൾ -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications