കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയോട് കെജ്രിവാളിന്റെ വെല്ലുവിളി;നവംബര്‍ 8ന് മുമ്പുള്ള ബിജെപി നേതാക്കളുടെ നിക്ഷേപം വെളിപ്പെടുത്തണം

ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും വിവരങ്ങള്‍ അമിത് ഷായ്ക്കല്ല നല്‍കേണ്ടതെന്നും ജനങ്ങള്‍ക്ക് മുന്നിലാണ് വെളിപ്പെടുത്തേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ആറ് മാസം മുമ്പ് വരെയുള്ള ബിജെപി നേതാക്കളുടെ നിക്ഷേപം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും നവംബര്‍ എട്ടിന് ശേഷമുള്ള നിക്ഷേപം വെളിപ്പെടുത്താന്‍ മോദി നിര്‍ദേശത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ വെല്ലുവിളി.

രാജ്യത്തെ അഴിമതി ഭരണം 2ജിയില്‍ നിന്നും മോഡിജിയിലേക്ക് മാറിയിരിക്കുകയാണ്. ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും വിവരങ്ങള്‍ അമിത് ഷായ്ക്കല്ല നല്‍കേണ്ടതെന്നും ജനങ്ങള്‍ക്ക് മുന്നിലാണ് വെളിപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ കൂട്ടാളികളായ അംബാനിമാരുടെയും അദാനിമാരുടെയും പേടിഎം, ബിഗ്ബസാര്‍ മുതലാളിമാരുടെയും നിക്ഷേപ വിവരങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kejriwal and Modi

രാജ്യത്തെ അഴിമതി ഭരണം 2ജിയില്‍ നിന്നും മോദിജിയിലേക്ക് മാറിയിരിക്കുകയാണ്. ബിജെപി എംപിമാരുടെയും എംഎല്‍എമാരുടെയും വിവരങ്ങള്‍ അമിത് ഷായ്ക്കല്ല ജനങ്ങള്‍ക്ക മുന്നിലാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനപ്രതിനിധികള്‍ നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുരുന്നു.ജനുവരി ഒന്ന് ആണ് വിശദാംശങ്ങള്‍ നല്‍കേണ്ട സമയപരിധി.

English summary
Delhi Chief Minister Arvind Kejriwal on Tuesday questioned Prime Minister Narendra Modi’s move of asking BJP MPs and MLAs to submit details of their bank account transactions made between November 8 and December 31 to party president Amit Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X