ബഹ് റൈന്‍: ഗള്‍ഫ് യൂണിയന് സ്ഥാപിക്കുന്നതിന് ഒമാന്റെ അഭാവം തടസ്സമാകില്ലെന്ന് മന്ത്രി
കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ് റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഒമാനും ജിസിസിയിലെ സ്ഥാപകാംഗമാണ്
മനാമ: ഒമാന്റെ പങ്കാളിത്തമില്ലെങ്കിലും അറേബ്യന്‍ ഗള്‍ഫ് യൂണിയന് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയേക്കുമെന്ന് ബഹ് റൈന്‍ മന്ത്രി. ഇത് സംബന്ധിച്ച് ഒമാനുള്ള നിലപാടിനെ മാനിക്കുന്നുണ്ടെങ്കിലും കൂട്ടായ്മ ശക്തിപ്പെടുത്തുന്ന നീക്കവുമായി മുന്നോട്ടുപോകുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്‍ വ്യക്തമാക്കി.
കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ് റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഒമാനും ജിസിസിയിലെ സ്ഥആപകാംഗമാണ്. ഗള്‍ഫ് യൂണിയന് സ്ഥാപിക്കുന്ന വിഷയത്തില്‍ മറ്റ് രാജ്യങ്ങളെല്ലാം സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ഒമാനാണ് എതിരഭിപ്രായം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഒമാന്റെ വ്യക്തമാണെന്നും ഇക്കാരണം കൊണ്ട് ഗള്‍ഫ് യൂണിയന് രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കില്ലെന്നുമാണ് ബഹ്റൈന്‍ മന്ത്രി വ്യക്തമാക്കിയത്. ജിസിസിയുടെ സ്ഥാപകനേതാക്കളില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് മാത്രമാണിന്ന് ജീവിച്ചിരിക്കുന്നത്.

ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ബഹ്റൈനില്‍ വച്ച് നടക്കുന്ന 37ാമത് ജിസിസി രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് യൂണിയന് രൂപീകരിക്കുന്നത് സംബന്ധിച്ച അജന്‍ഡ രൂപീകരിക്കും. 2011ലെ ജിസിസി ഉച്ചകോടിയില്‍ അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസായിരുന്നു ജിസിസി രാജ്യങ്ങള്‍ ഗള്‍ഫ് യൂണിയന് എന്ന നിലയിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവതരിപ്പിച്ചത്. ജിസിസിയിലെ ആറ് രാജ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ മറ്റ് രാജ്യങ്ങള്‍ ഇത് സംബന്ധിച്ച അന്തിമ വിവരങ്ങള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
2013 ഡിസംബറില്‍ മനാമയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഗള്‍ഫ് യൂണിയന് തങ്ങള്‍ എതിരാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ യൂണിയന് രൂപീകരിക്കാനുള്ള ജിസിസിയുടെ നീക്കത്തെ തടയില്ലെന്നും വ്യക്തമാക്കി. ഒമാന്‍ വിദേശ കാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയാണ് പ്രഖ്യാപിച്ചത്.
-
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം!












Click it and Unblock the Notifications