Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം

സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയത്തിന് (HHC) കീഴിൽ വിവിധ ഒഴിവുകളിലേക്ക് നഴ്സുമാരുടേയും ഡോക്ടർമാരുടേയും അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് (ODEPC) വഴിയാണ് നിയമനം. സ്ത്രീകളായ നഴ്സുമാർക്കും കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻമാർക്ക് (പുരുഷന്മാർക്കും സ്ത്രീകൾക്കും) അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25 ആണ്.

ആകെ 50 വനിതാ നഴ്സുമാരുടെ ഒഴിവുകളാണുള്ളത്. ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബി.എസ്‌സി നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രോമെട്രിക് പരീക്ഷയിൽ വിജയിച്ചവർക്ക് മാത്രമാണ് പരിഗണന. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 35 വയസ്സിൽ താഴെയായിരിക്കണം പ്രായം. ആരോഗ്യ മന്ത്രാലയത്തിൻ്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലേക്കും രണ്ട് വർഷത്തെ കരാറിലാണ് നിയമനം.

saudi-job-2-jpg-1775

ഡോക്ടർമാരുടെ വിഭാഗത്തിൽ 30 ഒഴിവുകളാണുള്ളത്. കൺസൾട്ടന്റ് ഫിസിഷ്യൻമാർ, സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻമാർ (രജിസ്ട്രാർ അല്ലെങ്കിൽ സീനിയർ രജിസ്ട്രാർ) എന്നീ തസ്തികകളിലേക്കാണ് നിയമനം. സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാവുന്നതാണ്. എം.ബി.ബി.എസ്., എം.ഡി., എഫ്.ആർ.സി.എസ്/എം.ആർ.സി.പി./എം.ഡി.+ഡി.എൻ.ബി./എം.എസ്.+എം.സി.എച്ച്. എന്നീ യോഗ്യതകളുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് പരിഗണിക്കാം. എല്ലാ സ്പെഷ്യാലിറ്റികളിലുമുള്ള ഡോക്ടർമാർക്ക് അവസരമുണ്ട്.

അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി 50 വയസ്സിൽ താഴെയായി നിശ്ചയിച്ചിട്ടുണ്ട്. സൗദിയിലെ മന്ത്രാലയത്തിൻ്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാകും.. യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിക്കുക. സൗജന്യ വിസ, വിമാന ടിക്കറ്റ്, സൗജന്യ താമസം എന്നിവയുൾപ്പെടെയുള്ള മികച്ച ആനുകൂല്യങ്ങളും ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച സി.വി., ആധാർ, പാസ്പോർട്ട്, ഡാറ്റാഫ്ലോയുടെയും മറ്റ് ആവശ്യമായ വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ പ്രോമെട്രിക് പരീക്ഷയുടെ മാർക്ക് ഷീറ്റും സമർപ്പിക്കേണ്ടതാണ്. കൂടാതെ, ഇമെയിലിന്റെ വിഷയമായി "Female Nurse" എന്ന് പ്രത്യേകം രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.

ഡോക്ടർമാർ അപേക്ഷിക്കുമ്പോൾ മെയിലിന്റെ വിഷയത്തിൽ തസ്തികയുടെ പേര് കൃത്യമായി രേഖപ്പെടുത്തണം. എല്ലാ അപേക്ഷകളും 2026 ഏപ്രിൽ 25-നോ അതിനുമുമ്പോ ODEPC-ക്ക് ലഭിച്ചിരിക്കണം. യോഗ്യരായവർ ഈ അവസരം ഉടൻ വിനിയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക്

https://odepc.kerala.gov.in/job/recruitment-of-female-nurses-to-ministry-of-health-hhc-saudi-arabia/2026-04-25%2000:00:00

https://odepc.kerala.gov.in/job/recruitment-of-doctors-consultant-physicians-and-specialist-physicians-to-ministry-of-health-hhc-saudi-arabia/2026-04-25%2000:00:00

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+