സൗദി: പത്ത് മന്ത്രാലയങ്ങള്‍ വേതന നിയമങ്ങള്‍ ലംഘിക്കുന്നു; അഴിമതി വിരുദ്ധ കമ്മീഷന്
അന്വേഷണത്തില്‍ ഒരു മന്ത്രിയുടെ മകന് ക്രമാതീതമായി ശമ്പളം വര്‍ധിപ്പിച്ചു നല്‍കിയതായി കണ്ടെത്തി
മനാമ: സൗദിയിലെ പത്ത് മന്ത്രാലയങ്ങള്‍ പ്രതിഫലം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കുന്നതായി സൗദി അഴിമതി വിരുദ്ധ കമ്മീഷന്. സൗദി പൗരന്മാര്ക്ക് അനധികൃതമായി വേതനം നല്‍കുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ ഒരു മന്ത്രിയുടെ മകന് ക്രമാതീതമായി ശമ്പളം വര്‍ധിപ്പിച്ചു നല്‍കിയതായും കണ്ടെത്തി.
സൗദിയിലെ ഒരു മന്ത്രാലയത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച അഴിമതി വിരുദ്ധ കമ്മീഷനാണ് രാജ്യത്തെ മറ്റ് മന്ത്രാലയങ്ങള്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാനായി അന്വേഷണം നടത്തിയത്.

സോഷ്യല്‍ മീഡിയ അവകാശ വാദങ്ങള്‍
മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്സ് മന്ത്രിയുടെ മകന് നിയമവിരുദ്ധമായി ശമ്പളം വര്‍ധിപ്പിച്ച് നല്‍കുന്നുവെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അഴിമതി വിരുദ്ധ കമ്മീഷന് വിഷത്തില്‍ അന്വേഷണം ആരംഭിച്ചത്.

ജോലി മെച്ചപ്പെടുത്താന്‍ കരാര്‍
ജോലിയിലുള്ള മത്സരം വര്‍ധിപ്പിക്കുന്നതിനായി താല്‍ക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ മകന് വേതനം വര്‍ധിപ്പിച്ച് നല്‍കിയതെന്ന് അഴിമതി വിരുദ്ധ കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

നിയമലംഘനം നടന്നു
മന്ത്രിയുടെ മകന് വേതനം വര്‍ധിപ്പിക്കുന്നതിന് സിവില്‍ സര്‍വ്വീസ് മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുകയോ ഉപദേശം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അഴിമതി വിരുദ്ധ കമ്മീഷന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശമ്പളം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ, പ്രൊഫഷണല്‍ യോഗ്യത, പ്രായം എന്നിവ പരിഗണിച്ചില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിന് പിന്നില്‍ ആരോപണം
സോഷ്യല്‍ മീഡിയയില്‍ സൗദിയിലെ ഒരു മന്ത്രാലയത്തെക്കുറിച്ച് അഴിമതി ആരോപണം പുറത്തുവന്നതോടെ അഴിമതി വിരുദ്ധ സേന എല്ലാ മന്ത്രാലയങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പത്തോളം സൗദി മന്ത്രാലയങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പം നല്കുന്നതില് നിയമം ലംഘിക്കുന്നുവെന്നാണ് അഴിമതി വിരുദ്ധ സേനയുടെ കണ്ടെത്തല്‍.

പത്ത് മന്ത്രാലയങ്ങളില്‍ അഴിമതി
ആരോഗ്യമന്ത്രാലയം, സാമ്പത്തിക ആസൂത്രണ മന്ത്രാലയം, ഗതാഗത മന്ത്രാലയം, കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, കൊമേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെട്ട 10 മന്ത്രാലയങ്ങളിലാണ് നിയമവിരുദ്ധമായി ശമ്പള വര്‍ധവ് നല്‍കിയിട്ടുള്ളത്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ












Click it and Unblock the Notifications