കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടപൗരത്വം ആവശ്യപ്പെട്ട് ഫൊക്കാന സമാപിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: വിദേശ മലയാളികള്‍ക്ക് ഇരട്ടപൗരത്വവും വോട്ടവകാശവും അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) സമ്മേളനം സമാപിച്ചു. അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും ഒട്ടേറെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം കൊച്ചിയില്‍ ആഗസ്ത് 12 ഞായറാഴ്ച രാത്രിയാണ് സമാപിച്ചത്.

രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ വികസനത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കാന്‍ ഇരട്ടപൗരത്വവും വോട്ടവകാശവും വിദേശമലയാളികളെ പ്രേരിപ്പിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കണമെന്നും സമ്മേളം ആവശ്യപ്പെട്ടു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉടന്‍തന്നെ വിദേശവിമാന സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ കൈക്കൊള്ളണം. ഇപ്പോള്‍ ഗള്‍ഫ് മേഖലയിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ മാത്രമേ നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുള്ളൂ.

വിദേശമലയാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എ.കെ. ആന്റണി ഉറപ്പു നല്‍കി. ഈ വര്‍ഷം അവസാനത്തോടെ നെടുമ്പാശ്ശേരിയില്‍ നിന്നും വിദേശവിമാന സര്‍വീസ് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുമായും കേന്ദ്രവ്യോമയാനമന്ത്രി ശരത് യാദവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

വിവരസാങ്കേതിക വിദ്യ, വിനോദസഞ്ചാരം തുടങ്ങിയമ മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,00,000 കോടി രൂപയുടെ വിദേശ നിക്ഷേപം കേരളസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ വിദേശമലയാളികളുടെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളില്‍ വിദേശമലയാളികളുടെ കുട്ടികള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പോക്ക് തടയാന്‍ സംസ്ഥാനത്ത് പുതിയ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X