'ഫാന്‍സിന്റെ രായാവിനെ നിലക്ക് നിര്‍ത്തിയവള്‍.. റെനീഷ ദി റിയല്‍ ഗെയിമര്‍'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ് 5 ഫൈനലിലേക്ക് അടുക്കുകയാണ്. അതിനാല്‍ തന്നെ അവസാന അഞ്ചിലെത്താന്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ് 5 ന്റെ ആദ്യ എപ്പിസോഡ് തൊട്ട് ഏവരുടേയും ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് റെനീഷ റഹ്മാന്. ബിഗ് ബോസ് മലയാളം സീസണ് 4 ലെ വിജയിയായ ദില്‍ഷയുടെ ശൈലിയോട് സാമ്യമുള്ളതാണ് റെനീഷയുടെ ശൈലി എന്ന തരത്തില്‍ നേരത്തെ ചില വിലയിരുത്തലുകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് റെനീഷ റഹ്മാന്. അതിനാല്‍ തന്നെ ടോപ് 5 ല്‍ റെനീഷ എത്തും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് മലയാളം സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇക്കാര്യം പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ പ്രീതി നികമല് എന്ന പ്രേക്ഷക ഇപ്പോള്‍ റെനീഷയെ കുറിച്ചെഴുതിയ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കുറിപ്പ് വായിക്കാം
'ഒരു കാര്യം ഉറപ്പായും പറയാന്‍ കഴിയും. ബിഗ് ബോസ് മലയാളം സീസണ് ഫൈവില്‍ താന്‍ എന്താണോ അതുപോലെ ആദ്യ ദിവസം മുതല്‍ ഇന്ന് വരെ അവിടെ തുടരുന്നത് റെനീഷ റഹ്മാന് എന്ന 23-കാരിയാണ്. അവള്‍ക്ക് ശരിയെന്ന് തോന്നുന്നത് അത് പോലെ മുഖത്ത് നോക്കി പറയുക എന്ന ഏറ്റവും പ്രാഥമികമായ കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നതും അവളാണ്. ചില വാദങ്ങളോട് ചിലര്‍ക്ക് യോജിക്കാന്‍ കഴിയില്ല എന്നത് സ്വാഭാവികമാണല്ലോ.
അപ്പോഴും പറയുന്ന കാര്യത്തിലെ വ്യക്തത റെനീഷയെ വ്യത്യസ്തയാക്കുന്നു എന്നതാണ് സത്യം. സീസണ് ഓഫ് ഒറിജിനല്‍ എന്നതാണല്ലോ ടാഗ് ലൈന്‍. പ്രവര്‍ത്തിയിലും വ്യക്തി എന്ന നിലയിലും റെനീഷ 100% ഒറിജിനല്‍ ആണ്. ഇന്നേവരെ ഏതേലും തരത്തിലുള്ള ഗൂഢാലോചനയിലോ കൂട്ടം ചേര്‍ന്നുളള ഗെയിം പ്ലാനിങ്ങിലോ അവള് ചേര്‍ന്നിട്ടില്ല. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ സുഹൃത്ത് തെറ്റ് ചെയ്താല്‍ പോലും യാതൊരു സങ്കോചവും കൂടാതെ അവള് തെറ്റ് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.
'നോ' പറയേണ്ടിടത്ത് അവളത് പറഞ്ഞിട്ടുണ്ട്. തന്നെ ഉപയോഗിച്ച് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഫാന്‍സിന്റെ രായാവിനെതിരെ 'നിങ്ങളുടെ അശ്ലീല തമാശ എന്റെ ശരീര ഭാഗത്തെ പറ്റി വേണ്ട' എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞ് തുടങ്ങിയിടത്ത് അവസാനിപ്പിച്ചു. ബിഗ്ബോസ് 100 ദിവസത്തെ റിയാലിറ്റി ഷോ ആണ്. റിയല്‍ ആയിട്ടുള്ളവര്‍ ജയിക്കണം. ആരുടേയെങ്കിലും വാലില്‍ തൂങ്ങി ഇത്ര നാള് പിടിച്ച് നിന്നവര്‍ക്ക് വേണ്ടി ഇനി സപ്പോര്‍ട്ട് ചെയ്താല്‍ അതൊരു അനീതിയാണ്.
പലപ്പോഴും ജയിക്കേണ്ടവര്‍ തോറ്റ് പോകുന്നത് അങ്ങനാണ്. അതിവിടെ ആവര്‍ത്തിക്കരുത് റെനീഷ ടോപ്പ് ഫൈവില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. അത് കുരുട്ടു ബുദ്ധിയും വളഞ്ഞ വഴിയും സ്വീകരിക്കാത്ത ഒരുപറ്റം സാധാരണ മനുഷ്യരുടെ ഇഷ്ടം വോട്ടായി മാറുന്നത് കൊണ്ടാണ്. റെനീഷ മുന്നോട്ട്..'
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications