ജനുവരി മാസം നിങ്ങള്‍ക്ക് എങ്ങനെ?

  • Posted By:
Subscribe to Oneindia Malayalam

ഈ മാസത്തെ നക്ഷത്രഫലം എങ്ങനെയാണെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഈ മാസത്തെ നക്ഷത്രഫലം തയ്യാറാക്കിയിരിക്കുന്നത്. ജന്മനക്ഷത്രപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനുവരിയില്‍ നടക്കും. ജോലിയില്‍ പുരോഗ തിയും അനുകൂലങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വീടിനു തറക്കല്ലിടുന്നചടങ്ങ് നടത്തും. വിവിഹാലോചനകളില്‍ തീരുമാനമാകും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുവാന്‍ സാധ്യത കാണുന്നു. ഭാഗ്യവര്‍ദ്ധനവിനായി വെണ്‍പത്മരാഗം ധരിക്കുന്നത് ഏവര്‍ക്കും ഉത്തമം.

ഭരണി നക്ഷത്രം

ഭരണി നക്ഷത്രം

ഗുമകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴില്‍ നേടുന്നതിനും സാധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. ഉഗ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. സമുദ്രനീലം ധരിക്കുന്നത് വളരെ ഉത്തമം. സര്‍വ്വകാര്യ വിജയത്തിനായി ജയദുര്‍ഗ്ഗാ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

കാര്‍ത്തിക നക്ഷത്രം

കാര്‍ത്തിക നക്ഷത്രം

ഉദ്ദിഷ്ടകാര്യങ്ങള്‍ അധികവും നടക്കും. തൊഴിലില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്കു സാധ്യത. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഈ മാസത്തില്‍ തീരുമാനമാകും. ഗൃഹം മോടിപിടിപ്പിക്കും. ഗണേശാഷ്ടകം നിത്യവും ചൊല്ലുക. നിങ്ങളുടെ ദശാകാലമനുസരിച്ചുള്ള ഭാഗ്യരത്‌നം ധരിക്കുന്നത് ഉത്തമം.

രോഹിണി നക്ഷത്രം

രോഹിണി നക്ഷത്രം

അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ഈ മാസം പ്രയാസങ്ങള്‍ വര്‍ധിക്കും. ധനനഷ്ടങ്ങള്‍ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ധിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടുന്നതിനിടയാകും. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഈ മാസം ഉണ്ടായേക്കാം. ദോഷപരിഹാരമായി ജയസുദര്‍ശനം എന്ന കര്‍മ്മം നടത്തുക. മറ്റു വിശ്വാസികള്‍ വെണ്‍പവിഴം ധരിക്കുന്നത് ഉത്തമം.

മകയിരം നക്ഷത്രം

മകയിരം നക്ഷത്രം

അപ്രതീക്ഷിത തടസ്സങ്ങള്‍ ഈ മാസം ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാധ്യത. ജനുവരിയില്‍ ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ഗൃഹനിര്‍മ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. നീലപവിഴം ധരിക്കുന്നത് ഉത്തമം. രാശിചിന്തയ്ക്ക് ഉചിതമായ പ്രതിവിധി നടത്തുക.

തിരുവാതിര നക്ഷത്രം

തിരുവാതിര നക്ഷത്രം

ജനുവരി മാസം പൊതുവെ ഗുണകരമാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റമുണ്ടാകും. ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങള്‍ക്ക് സാധ്യത. സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. പുതിയ വീടു വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. സര്‍വ്വകാര്യജയത്തിനും അഭീഷ്ടസിദ്ധിക്കുമായി ജയസുദര്‍ശനപൂജ നടത്തുക. മറ്റുവിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന ചെയ്ത് സമുദ്രനീലം ധരിക്കുക.

പുണര്‍തം നക്ഷത്രം

പുണര്‍തം നക്ഷത്രം

തൊഴില്‍രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ മാറ്റങ്ങള്‍ വരാം. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വിഷമങ്ങള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നതിന് തുടക്കമിടും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. സൂര്യരാശിപ്രശ്‌നം നടത്തി അനുകൂലമായ മാറ്റങ്ങള്‍ക്കുവേണ്ടി ഉചിത പ്രതിവിധി നടത്തുക. അമദമണി എന്ന കല്ല് ധരിക്കുന്നത് വളരെ ഗുണകരം.

പൂയം നക്ഷത്രം

പൂയം നക്ഷത്രം

ജനുവരിയില്‍ യാത്രാക്ലേശങ്ങള്‍ വര്‍ധിക്കും. നൂതനമായ പരീക്ഷണങ്ങള്‍ക്ക് കര്‍മ്മരംഗത്ത് ശ്രമിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. വ്യാപാര രംഗത്ത് പ്രതികൂല അനുവങ്ങള്‍ ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നു ചേരാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. അല്ലാത്ത പക്ഷം പരാജയങ്ങള്‍ വരാം. പൊതുവെ ദോഷനിവാരണത്തിനായി സത്യനാരായണ പൂജ നടത്തി സാളഗ്രാമശില ഗൃഹത്തില്‍ സൂക്ഷിക്കുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന ചെയ്യുക.

ആയില്യം നക്ഷത്രം

ആയില്യം നക്ഷത്രം

ജനുവരിയില്‍ കാര്യങ്ങള്‍ അനുകൂലമാകും. ജോലിയില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രത. ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം അനുകൂലമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കര്‍മ്മരംഗത്ത് പലവിധ മാറ്റങ്ങള്‍ക്കും ഇടയുണ്ട്. നിങ്ങളുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങള്‍ ഈ മാസം നടക്കുവാന്‍ സാധ്യത. കാര്യങ്ങള്‍ ഗുണകരമാകുവാന്‍ സമുദ്രനീലം ധരിക്കുക.

മകം നക്ഷത്രം

മകം നക്ഷത്രം

ജനുവരിയില്‍ ഗുണദോഷസമ്മിശ്രത കാണുന്നു. നൂതനമായ ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. ഏതു കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പൊതുവെ സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും. കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു കര്‍മ്മവും വളരെ ശ്രദ്ധിച്ചു ചെയ്താല്‍ വിജയമാകും. സര്‍വ്വകാര്യ വിജയത്തിന് ജയദുര്‍ഗ്ഗാ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ വെണ്‍പത്മരാഗക്കല്ല് ധരിക്കുക.

പൂരം നക്ഷത്രം

പൂരം നക്ഷത്രം

അവിചാരിത നേട്ടങ്ങള്‍ ചിലത് ഉണ്ടാകാം. ജനുവരി മാസം ഗുണദോഷ സമ്മിശ്ര മാണ് കച്ചവടക്കാര്‍ വളരെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ പുരോഗതി കാണുന്നു. വിവാഹാലോചനകളില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി നടത്തേണ്ടതാണ്.

ഉത്രം നക്ഷത്രം

ഉത്രം നക്ഷത്രം

അപ്രതീക്ഷിത തടസ്സങ്ങള്‍ ജനുവരിയില്‍ ഉണ്ടാകുമെങ്കിലും, പിന്നീട് അതു മാറി വരുന്നതാണ്. തുടര്‍ച്ചയായ ശ്രമംകൊണ്ട് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം കാണുന്നുണ്ട്. മാതാപിതാക്കള്‍ക്ക് രോഗസാധ്യതയുണ്ട്. ഭാര്യാഭരര്‍തൃസമ്പത്തില്‍ വിള്ളലുണ്ടാകാന്‍ സാധ്യത. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. നിങ്ങളുടെ ആരൂഢത്തില്‍ വളരെ സൗഭാഗ്യകരമായ ഒരു രാജയോഗ കല തെളിഞ്ഞു കാണുന്നു. ഇത് രാശിചിന്തയിലൂടെ മനസ്സിലാക്കി വേണ്ടതു ചെയ്താല്‍ ഐശ്വര്യസമൃദ്ധിയാണ് ഫലം.

അത്തം നക്ഷത്രം

അത്തം നക്ഷത്രം

ജനുവരിയില്‍ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. വിവാഹാലോചനകള്‍ക്ക് ഫലമുണ്ടാകും. നിങ്ങളുടെ രാശിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന സമയമാണിത്.

ചിത്തിര നക്ഷത്രം

ചിത്തിര നക്ഷത്രം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരും. പുതിയ വസ്തുവാഹനാദി കള്‍ വാങ്ങാന്‍ തീരുമാനം. പുതിയ വീടിന് അഡ്വാന്‍സ് കൊടുക്കും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്‍ക്കും. ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക. വിദേശതൊഴിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. കാര്യസിദ്ധിക്കായി ഒരു സത്യനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

ചോതി നക്ഷത്രം

ചോതി നക്ഷത്രം

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തടസ്സപ്പെടും. കര്‍മ്മ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. ഉദ്യോഗസ്ഥര്‍ക്ക് ഗുണദോഷ സമ്മിശ്രത ഫലം. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പഠനം നടത്തിയില്ലെങ്കില്‍ പരാജയം വരാം. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കുക. ശിരോരാഗങ്ങള്‍ ഉണ്ടാവാം. സഞ്ജീവനിപൂജ നടത്തിയാല്‍ നന്ന്. നീലവൈഢൂര്യം എല്ലാവര്‍ക്കും ധരിക്കാവുന്നതാണ്.

വിശാഖം നക്ഷത്രം

വിശാഖം നക്ഷത്രം

ചില പ്രതിബന്ധങ്ങള്‍ അവചാരിതമായി വന്നേക്കാം. തൊഴില്‍ രംഗത്ത് അധ്വാനഭാരം വര്‍ദ്ധിക്കും. പാഴ്ചിലവുകള്‍ കൂടും. അസുഖങ്ങള്‍ വര്‍ദ്ധിച്ചേക്കാനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍, മനഃസ്വസ്ഥക്കുറവ് ഇവയൊക്കെ വന്നേക്കാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷകരമായ ഒരു യോഗം കാണുന്നു. ശരിയായ രാശിപ്രശ്‌നത്തിലൂടെ വസ്തുതകള്‍ അറിഞ്ഞ് വേണ്ടത് ചെയ്യുക.

അനിഴം നക്ഷത്രം

അനിഴം നക്ഷത്രം

ഇച്ഛാഭംഗവും മനോമാന്ദ്യവും ഉണ്ടാകാം. ജനുവരി മാസം നന്നല്ല. യാത്രാക്ലേശമോ അലച്ചിലോ അനുഭവപ്പെടും. തൊഴില്‍പരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകളില്‍ നഷ്ടം വന്നേക്കാം. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ വന്നുചേരാനിടയുണ്ട്. വിദേശതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ഘട്ടമല്ല. വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായ ചില ഗുണങ്ങള്‍ വന്നു ചേരാനിടയുണ്ട്.

തൃക്കേട്ട നക്ഷത്രം

തൃക്കേട്ട നക്ഷത്രം

ജനുവരി മാസത്തില്‍ പലവിധ ദോഷങ്ങള്‍ ഉണ്ടാകുന്നതിനാണ് സാധ്യത. തൊഴില്‍രംഗത്ത് പലവിധ പ്രതിബന്ധങ്ങളും ധനനഷ്ടങ്ങളും ഉണ്ടാകുന്നതിനു സാധ്യത. വിദേശയാത്രയ്ക്കായി വിനിയോഗിച്ച ധനം നഷ്ടം വരാന്‍ സാധ്യത. അവിചാരിതമായി ചില അസുഖങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ചില മാറ്റങ്ങള്‍ ഉടലെടുക്കുന്നതായി കാണുന്നു. രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധി ചെയ്യുക.

മൂലം നക്ഷത്രം

മൂലം നക്ഷത്രം

ജനുവരി മാസം അനുകൂല ഫലങ്ങള്‍ കുറച്ചൊക്കെ നല്‍കും. തൊഴില്‍ രംഗത്ത് പുരോഗതി കൈവരും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലഘട്ടമാണ്. ഉദ്യോസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമം തുടങ്ങാം. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിച്ചാല്‍ ഗുണം കിട്ടും. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുക. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാധ്യത കാണുന്നുണ്ട്. ഒരു നവഗ്രഹശാന്തി നടത്തുന്നത് വളരെ ഗുണകരം.

പൂരാടം നക്ഷത്രം

പൂരാടം നക്ഷത്രം

ജനുവരിയില്‍ ചില നേട്ടങ്ങളൊക്കെ കൈവരും. പുതിയ മേഖലയില്‍ പ്രവേശിക്കും. സാമ്പത്തിക പുരോഗതി നേടുന്നതിന് ആരംഭം കുറിക്കും. ഗൃഹനിര്‍മ്മാണത്തിന് തറക്കല്ലിടുന്നതിനു സാധ്യത. ദീര്‍ഘകാലത്തെ ആഗ്രഹങ്ങള്‍ സഫലമാകുന്നതാണ്. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടായേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി ശ്രമിച്ച് വിജയിക്കാന്‍ കഴിയും. ഒരു വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത്. ഉത്തമം.

ഉത്രാടം നക്ഷത്രം

ഉത്രാടം നക്ഷത്രം

ഗുണദോഷ സമ്മിശ്രത ജനുവരിയില്‍ കാണുന്നു. ധനപരമായ നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. അവിചാരിത ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും വളരെ ഗുണകരമായ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. ഉദ്യോഗസ്ഥ ര്‍ക്ക് അശ്രദ്ധ നിമിത്തമുള്ള അബന്ധങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. നവഗ്രഹശാന്തി നടത്തുക.

തിരുവോണം നക്ഷത്രം

തിരുവോണം നക്ഷത്രം

അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. ധനനഷ്ടങ്ങള്‍ വന്നുഭവിക്കും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. രോഗക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. വീഴ്ച, പരിക്കുകള്‍ ഇവ ഒഴിവാക്കുവാന്‍ ശ്രദ്ധ പാലിക്കുക. ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ ആരൂഢസ്ഥിതി ശരിയായി പരിശോധിച്ച് വേണ്ട പരിഹാരം ചെയ്യുന്നത് ഗുണകരം.

അവിട്ടം നക്ഷത്രം

അവിട്ടം നക്ഷത്രം

ഗുണദോഷ സമ്മിശ്രാവസ്ഥ ജനുവരിയില്‍ ഉണ്ടാകും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ക്കു ശ്രമിക്കുക. വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ കൈവരിക്കാം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. പുതിയ വീടിനു തറക്കല്ലിടുന്നതിനു സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും ഉന്നതങ്ങ ളില്‍ ഉണ്ടാകും. വിവാഹാലോചനകള്‍ ഫലപ്രാപ്തിയിലെത്തും. സര്‍വ്വകാര്യജയത്തിനായി ഒരു ജയദുര്‍ശനപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥ (Micro Mind Prayer) നടത്തുക.

ചതയം നക്ഷത്രം

ചതയം നക്ഷത്രം

അവിചാരിത നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റം വരും. ധനപുരോഗതി നേടും. വിദേശതൊഴില്‍ നേടുന്നതിനു സാധിക്കും. ഗൃഹനിര്‍മ്മാ ണത്തില്‍ പുരോഗതി നേടും. പുതിയ വസ്തുവാഹനാദികള്‍ സ്വന്തമാക്കുവാന്‍ യത്‌നിക്കും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. സര്‍വ്വകാര്യജയത്തിനായി ജയദുര്‍ഗ്ഗാപൂജ നടത്തുക. വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത് വളരെ ഗുണകരം.

പൂരുരുട്ടാതി നക്ഷത്രം

പൂരുരുട്ടാതി നക്ഷത്രം

പൊതുവെ ജനുവരിയില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ വരാം. കര്‍മ്മരംഗത്ത് മന്ദത ഉടലെടുക്കും. യാത്രാക്ലേശം, അലച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ ഇവ ഉണ്ടാകും. ആരോഗ്യപരമായ വിഷമങ്ങള്‍ വര്‍ദ്ധിക്കും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. സുഹൃത്തുക്കളുമായി അകല്‍ച്ച ഉണ്ടാകുന്നതിനു സാധ്യത. പുതിയ ലക്ഷ്യങ്ങളില്‍ ഇറങ്ങരുത്. നിങ്ങളുടെ രാശിമണ്ഡലത്തില്‍ ഗുണാത്മകമായ ഒരു താരക യോഗം രൂപപ്പെടുന്നതായി കാണാം. രാശിചിന്ത നടത്തി വേണ്ടതു ചെയ്യുക.

ഉതൃട്ടാതി നക്ഷത്രം

ഉതൃട്ടാതി നക്ഷത്രം

കാര്യതടസ്സങ്ങള്‍ ജനുവരിയില്‍ ഉണ്ടാകും. പരിശ്രമങ്ങളില്‍ മന്ദഗതി അനുഭവപ്പെടും. തൊഴില്‍പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനനഷ്ടങ്ങള്‍ വന്നേക്കാം. അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കും. സുഹൃത്ത് സഹായത്താല്‍ അപ്രതീക്ഷിത നേട്ടങ്ങളും വിജയവും കൈവരും. പുതിയ ചില സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിനു ചിന്തിക്കും. നിങ്ങളുടെ കാര്യവിജയത്തിനും പുരോഗതിക്കുമായി സമുദ്രനീലക്കല്ല് ധരിക്കുന്നത് ഉത്തമം.

രേവതി

രേവതി

ജനുവരിയില്‍ ഗുണദോഷ സമ്മിശ്രത ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയങ്ങള്‍ പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിന് തുടക്കമിടും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ കൈവശം വരും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഉദര-ആമാശയ-രോഗസാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മഹാസഞ്ജീവനി പൂജ നടത്തുന്നത് ഉത്തമം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Get the complete month prediction for the month of January 2018. Read monthly horoscope in Malayalam. Get free January monthly horoscope .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്