മരണം സ്വപ്നം കാണാറുണ്ടോ?? എങ്കില്‍ ഭയക്കണം, സ്വപ്നങ്ങൾ നിങ്ങളോട് പറയുന്നതെന്ത്??

  • Written By:
Subscribe to Oneindia Malayalam

സ്വപ്നങ്ങള്‍ക്ക് ഉറക്കത്തോളം തന്നെ ആയുസ്സുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യർ. ഒന്ന് കണ്ണടച്ച് കിടക്കുമ്പേഴേയ്ക്കും സ്വപ്നം കാണുന്നവരാണ് ചിലര്‍. എന്നാല്‍ മറ്റുചിലർ‍ ഗാഢനിദ്രയിലായിരിക്കെ മാത്രമേ സ്വപ്നം കാണൂ. എന്നിരിക്കിലും ഉറക്കത്തിൽ‍ സ്വപ്നം കണ്ട് ഒരിക്കൽപ്പോലും ഞ‍െട്ടിയുണരാത്തവരായി ആരും തന്നെ കാണില്ലെന്നുറപ്പ്. മരണവും പക്ഷികളും മൃഗങ്ങളും എന്നിങ്ങനെ ഉറങ്ങുന്നതിന് 24-48 മണിക്കൂറിനുള്ളിൽ നടന്നിട്ടുള്ള കാര്യങ്ങള്‍ക്ക് ഒരു വ്യക്തി കാണുന്ന സ്വപ്നങ്ങളുമായി ബന്ധമുണ്ടെന്നും ഈ സമയത്തിനുള്ളിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ പ്രതിഫലനമാണ് സ്വപ്നങ്ങളെന്നും ജെയ്ന്‍ തെരേസയാണ് ചൂണ്ടിക്കാണിക്കുന്നു.


പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

ജീവിതത്തിലെ ഓരോ കാര്യങ്ങളെയും കൃത്യമായി നിർ‍ണയിക്കാന്‍ ഒരു വ്യക്തി കാണുന്ന സ്വപനങ്ങള്‍ക്ക് കഴിവുണ്ടെന്നും വിലയിരുത്തുന്നുണ്ട്. മനസ്സിനെക്കുറിച്ചുള്ള പഠനങ്ങളെന്ന പോലെ സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും പല നല്ല ധാരണകളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്.

പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

മരണം സ്വപ്നത്തിൽ

മരണം സ്വപ്നത്തിൽ

മരണമായിരിക്കും സ്വപ്നങ്ങളിൽ‍ പേടിപ്പെടുത്തുന്നത്. സ്വന്തം മരണമോ മറ്റൊരാളുടെ മരണമോ അടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് മരണം സ്വപ്നം കാണുന്നതെന്നാണ് സ്വപ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത ആസ്ട്രേലിയന്‍ വനിത ജെയ്ൻ തെരേസ ആന്‍‍ഡേഴ്സൺ ചൂണ്ടിക്കാണിക്കുന്നത്.

ജോലി മാറ്റവും സ്ഥലംമാറ്റവും

ജോലി മാറ്റവും സ്ഥലംമാറ്റവും

മരണം സ്വപ്നം കാണുന്നത് ചിലപ്പോൾ നിലവിലുള്ള ജോലിയോ പഠനമോ മാറുന്നതിനുള്ള സൂചനയായിരിക്കുമെന്നും മറ്റ് ചിലപ്പോള്‍ താമസം മാറാനുള്ള സമയമായി എന്നതിന്റെ സൂചനയുമായിരിക്കാമെന്നും ജെയ്ൻ തെരേസ ആന്‍‍ഡേഴ്സൺ പറയുന്നു. എന്നാൽ മരണം സ്വപ്നം കണ്ടാല്‍ അത് ഉടൻ തന്നെ ജീവിതത്തിൽ സംഭവിക്കുമെന്ന വാദങ്ങളെയും ഇവര്‍ തള്ളിക്കളയുന്നു. ഇത് തെറ്റിദ്ധാരണ മാത്രമാണെന്നും ഇവര്‍ അടിവരയിട്ട് പറയുന്നു.

കാണുന്നത് മറ്റുള്ളവരുടെ മരണമെങ്കിൽ

കാണുന്നത് മറ്റുള്ളവരുടെ മരണമെങ്കിൽ

മറ്റുള്ളവരുടെ മരണമാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ അത് ചുരുങ്ങിയ കാലയളവിനുള്ളിൽ അടുത്ത ബന്ധത്തിൽപ്പെട്ടവരോ അടുപ്പമുള്ളവരോ മരിക്കാനായി എന്നതിന്റെ സൂചനാണ് നല്‍കുന്നതെന്നാണ് സ്വപ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ നിരീക്ഷണം.

 മരിക്കാനായി കിടക്കുന്നവരെ കണ്ടാൽ‍

മരിക്കാനായി കിടക്കുന്നവരെ കണ്ടാൽ‍

മരിക്കാൻ‍ കിടക്കുന്ന ബന്ധുവിനെയോ അടുപ്പമുള്ളവരെയോ കണ്ടാൽ ഇത് സ്വപ്നം കാണുന്ന വ്യക്തിയുടെ ജീവിതിത്തിൽ നിന്ന് എന്തൊക്കെയോ കാര്യങ്ങള്‍ അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് കരിയറിലെ വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തേക്കാം.

English summary
The meaning of death in your dreams, things to know

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്