ഓണ വര്‍ഷഫലം (ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തെ ഫലം നിങ്ങള്‍ക്ക് എങ്ങനെ)

 • Posted By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam
  cmsvideo
   മലയാള പുതുവര്‍ഷ ഫലം | Oneindia Malayalam

   അശ്വതി നക്ഷത്രക്കാർക്ക് ഏതു കാര്യത്തിലും തടസ്സങ്ങള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും.

   ഭരണി നക്ഷത്രക്കാർക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല കാലമല്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ എല്ലാകാര്യത്തിലും ഉണ്ടായേക്കും.

   കാര്‍ത്തിക നക്ഷത്രക്കാർക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകുന്നതാണ്.

   രോഹിണി നക്ഷത്രക്കാർക്ക് തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതാണ്.

   അശ്വതി നക്ഷത്രക്കാര്‍ക്ക്

   അശ്വതി നക്ഷത്രക്കാര്‍ക്ക്

   ഏതു കാര്യത്തിലും തടസ്സങ്ങള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകും. ദൂരയാത്രകല്‍ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ കേടാകുന്നതിനും ഗൃഹത്തിന് ജീര്‍ണ്ണതകള്‍ വന്നുചേരുന്നതിനും സാധ്യത കാണുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഏതു കാര്യത്തിലും വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനമെടുക്കുക. ദോഷപരിഹാരമായി ഒരു വിഘ്‌നേശ്വരബലി നടത്തുകയും വെണ്‍പത്മരാഗക്കല്ല് ധരിക്കുകയും ചെയ്യുക.

   ഭരണി നക്ഷത്രക്കാർക്ക്

   ഭരണി നക്ഷത്രക്കാർക്ക്

   പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല കാലമല്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ എല്ലാകാര്യത്തിലും ഉണ്ടായേക്കും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക. കട ബാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നതിന് സാഹചര്യം ഉണ്ടായേക്കും. കൂടുതല്‍ ജാഗ്രത പാലിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കുന്ന തിനായി വളരെയേറെ ശ്രദ്ധിക്കുക. ദോഷപരിഹാരമായി ഒരു സത്യനാരായണപൂജ നടത്തി അമദമണി ധരിക്കുക.

   കാര്‍ത്തിക നക്ഷത്രക്കാർക്ക്

   കാര്‍ത്തിക നക്ഷത്രക്കാർക്ക്

   ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകുന്നതാണ്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും പൊതുവെ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനപരമായ പുരോഗതി നേടിയെടുക്കുന്നതിന് സാധിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്ന തിന് സാധിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങളില്‍ കൂടുതല്‍ പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനമാറ്റമുണ്ടാകുന്നതാണ്. നാരായണബലി നടത്തുക.

   രോഹിണി നക്ഷത്രക്കാർക്ക്

   രോഹിണി നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതാണ്. ഇതിലൂടെ വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. സാമ്പത്തികമായി വളരെ പുരോഗതിയുണ്ടാകും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠനം മുന്നോട്ടു കൊണ്ടുപോകുന്ന തിന് സാധിക്കും. ഒരു മഹാശൂലിനീഹവനം നടത്തുക. സമുദ്രനീലക്കല്ല് ധരിക്കുന്നതും ഉത്തമം.

   മകയിരം നക്ഷത്രക്കാർക്ക്

   മകയിരം നക്ഷത്രക്കാർക്ക്

   തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങരുത്. പണമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കടബാദ്ധ്യതകള്‍ കൂടുതലാവാതെ നോക്കുക. നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ അമിത ചെലവുണ്ടാകാതെ സൂക്ഷിക്കണം. ശാരീരികമായി അസ്വസ്ഥതകള്‍ക്ക് സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതിനും സാധ്യത. ഒരു മഹാ നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.

   തിരുവാതിര നക്ഷത്രക്കാർക്ക്

   തിരുവാതിര നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോവുക. പുതിയ കാര്യങ്ങളില്‍ പരീക്ഷണം നടത്തുന്നതിന് ശ്രമിക്കുന്നതാണ്. ധനപരമായ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യ തയുണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമായി കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനിടയുണ്ട്. സംഭാഷണത്തില്‍ ആത്മനിയന്ത്രണം ശീലിക്കുന്നത് വളരെ നന്നായിരിക്കും. നവഗ്രഹശാന്തി നടത്തുക.

   പുണര്‍തം നക്ഷത്രക്കാർക്ക്

   പുണര്‍തം നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. അപ്രതീക്ഷിതമായി ഒരു വലിയ നഷ്ടം വന്നു ചേരുന്നതിന് സാധ്യത കാണുന്നു. ഏതു കാര്യത്തിലും ശ്രദ്ധപാലിക്കുക. ഒരു സത്യ നാരായണപൂജ നടത്തുന്നത് ഉത്തമമായിരിക്കും. വെണ്‍പത്മരാഗം ധരിക്കുന്നതും വളരെ ഗുണഫലങ്ങള്‍ നല്‍കുന്നതാണ്.

   പൂയം നക്ഷത്രക്കാർക്ക്

   പൂയം നക്ഷത്രക്കാർക്ക്

   കര്‍മ്മമേഖലയില്‍ നേട്ടങ്ങള്‍ പലതും ഉണ്ടാകും. നൂതന സംരംഭ ങ്ങള്‍ തുടങ്ങുന്നതിന് കഴിയുന്നതാണ്. ഇതിലൂടെ അധികവരുമാനം ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പുരോഗതി നേടാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. അവിചാരിതമായി പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കുന്ന തിനും സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. കൂടുതല്‍ ശ്രദ്ധയോടുകൂടി സകല കാര്യങ്ങളും ചെയ്യുക. ഒരു ഗണപതി ഹോമം നടത്തുക.

   ആയില്യം നക്ഷത്രക്കാർക്ക്

   ആയില്യം നക്ഷത്രക്കാർക്ക്

   എല്ലാക്കാര്യങ്ങളിലും അനുകൂലമായ മാറ്റം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് ഗുണാത്മകമായ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതുവഴി കൂടുതലായി ആദായം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രമിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍കക്ക് മേലധികാരിയുടെ ശാസന, ശിക്ഷാനടപടികള്‍ ഇവയൊക്കെ നേരിടേണ്ടതായി വന്നേക്കാം. സകല ദോഷശാന്തിക്കായി ഒരു മൃത്യുഞ്ജയഹവനം നടത്തുക.

   മകം നക്ഷത്രക്കാർക്ക്

   മകം നക്ഷത്രക്കാർക്ക്

   പുതിയ പ്രവര്‍ത്തനമേഖലകളില്‍ പരിശ്രമം തുടങ്ങും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉടലെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമമായ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സന്തോഷവും നില നില്‍ക്കും. സന്തതിപരമായ കാര്യങ്ങളില്‍ ചില ലഘുവായ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉടനുണ്ടാകും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത കാണിക്കുക. സത്യനാരായണ പൂജ നടത്തുകയും പത്മരാഗം ധരിക്കുകയും ചെയ്യുക.

   പൂരം നക്ഷത്രക്കാർക്ക്

   പൂരം നക്ഷത്രക്കാർക്ക്

   നൂതന സംരംഭങ്ങള്‍ തുടങ്ങും. കൂടുതല്‍ ആദായം നേടിയെടുക്കുന്നതിന് കഴിയും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക. അപ്രതീക്ഷിത രോഗക്ലേശങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെട്ടേക്കാം. നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ ഗുണകരമായ മാറ്റമാണ് കാണുന്നത്. ഒരു നവഗ്രഹശാന്തി ഹോമം നടത്തുക.

   ഉത്രം നക്ഷത്രക്കാർക്ക്

   ഉത്രം നക്ഷത്രക്കാർക്ക്

   തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പലവിധ അസ്വസ്ഥതകള്‍ ഉടലെടുക്കും. വരുമാനം കുറയും. പലരീതിയില്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ശരിയായി ശ്രമിച്ചില്ലെങ്കില്‍ ഇത് സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കാന്‍ കഴിയും. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യത. സംഭാഷണത്തില്‍ മിതത്വം ശീലിക്കുക. നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.

   അത്തം നക്ഷത്രക്കാർക്ക്

   അത്തം നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് ഗുണദോഷസമ്മിശ്രത. പുതിയ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ്. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. സുഹൃത്ജനങ്ങളുമായി ഭിന്നത ഉടലെടുക്കാം. വിദ്യാര്‍ത്ഥികള്‍ നന്നായി ശ്രമിച്ചില്ലെങ്കില്‍ പരാജയം ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് പലവിധ പ്രശ്‌നങ്ങള്‍, കര്‍മ്മ രംഗത്ത് ഉണ്ടാകാനിടയുള്ളതായി കാണുന്നു. ഒരു മഹാമൃത്യുഞ്ജയം നടത്തുക. സമുദ്ര നീലം ധരിക്കുന്നതും ഉത്തമം.

   ചിത്തിര നക്ഷത്രക്കാർക്ക്

   ചിത്തിര നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ധന നഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതിന് സാധ്യത. രോഗവിഷമത കള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനമാറ്റമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ ശരിക്ക് ശ്രമിച്ചാല്‍ ഉന്നതനിലയില്‍ മുന്നോട്ടു പോകാനാകും. സര്‍വ്വ കാര്യസിദ്ധിക്കായി ഒരു അശ്വാരൂഢപൂജ നടത്തുക. വെണ്‍പത്മരാഗക്കല്ല് ധരിക്കുക.

   ചോതി നക്ഷത്രക്കാർക്ക്

   ചോതി നക്ഷത്രക്കാർക്ക്

   ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ വളരെ നേട്ടമുണ്ടാക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും. കച്ചവടക്കാര്‍ക്ക് അവിചാരിതമായ നഷ്ടങ്ങള്‍ വന്നേക്കാം. സംഭാഷണങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുക, ദോഷനിവാരണമായി നവഗ്രഹശാന്തി നടത്തുക.

   വിശാഖം നക്ഷത്രക്കാർക്ക്

   വിശാഖം നക്ഷത്രക്കാർക്ക്

   കര്‍മ്മരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി ധനപരമായി നേട്ടങ്ങള്‍ കൈവരിക്കും. പുതിയ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി ധനപരമായി നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥത കൈവരിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ വ്യതിയാനങ്ങള്‍ ഉടലെടുക്കും. പൊതുവെ സര്‍വ്വകാര്യപ്രാപ്തിക്കായി ഒരു സത്യനാരായണപൂജ നടത്തുക.

   അനിഴം നക്ഷത്രക്കാർക്ക്

   അനിഴം നക്ഷത്രക്കാർക്ക്

   ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതിയുണ്ടാകും. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യ ത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് ഉടന്‍ പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാകും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കാനാകും. ഭാഗ്യവര്‍ദ്ധനവിനായി വെണ്‍പത്മരാഗം ധരിക്കുക.

   തൃക്കേട്ട നക്ഷത്രക്കാർക്ക്

   തൃക്കേട്ട നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് ചില തടസ്സങ്ങള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും മാറ്റങ്ങളുടെ പ്രവണത കാണാറാകും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങിവയ്ക്കുവാനാകും. ഏതു മാറ്റത്തിനോടും ഉചിതമായി പൊരുത്തപ്പെടാനായാല്‍ അത് ഗുണകരമാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലം മാറ്റം ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. വിദ്യാര്‍ത്ഥികല്‍ നന്നായി പുരോഗതി കൈവരിക്കും. സത്യനാരായണപൂജ നടത്തുക. വെണ്‍പത്മരാഗം ധരിക്കുക.

   മൂലം നക്ഷത്രക്കാർക്ക്

   മൂലം നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സംഭാഷണങ്ങളില്‍ ആത്മനിയന്ത്രണം ശീലിക്കുക. കലഹവിഷമതകള്‍ക്ക് സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയ സാധ്യതയാണ് കാണുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വിപരീത സ്ഥാനമാറ്റമുണ്ടാകും. ഒരു മൃത്യുഞ്ജയഹോമം നടത്തുന്നത് ഉത്തമം.

   പുരാടം നക്ഷത്രക്കാർക്ക്

   പുരാടം നക്ഷത്രക്കാർക്ക്

   തൊഴില്‍രംഗത്ത് വിവിധ പ്രയാസ ങ്ങള്‍, ധനനഷ്ടങ്ങള്‍ ഇവ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. സംഭാഷണങ്ങളില്‍ ആത്മനിയന്ത്രണം ശീലിച്ചില്ലെങ്കില്‍ കലഹവിഷമതകള്‍ വര്‍ദ്ധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷ്മത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമല്ലാത്ത സ്ഥലംമാറ്റം ഉണ്ടാകുന്നതിനിടയുണ്ട്. ദോഷപരിഹാരമായി നവഗ്രഹശാന്തി നടത്തുക.

   ഉത്രാടം നക്ഷത്രക്കാർക്ക്

   ഉത്രാടം നക്ഷത്രക്കാർക്ക്

   പ്രവര്‍ത്തനങ്ങളില്‍ വിജയം ഉണ്ടാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ശരിയായി ചിന്തിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ഗൃഹത്തില്‍ പൊതുവെ സന്തുഷ്ടി നിലനില്‍ക്കും. വളരെ ചിന്തിച്ചുമാത്രം ഏതു കാര്യത്തിലും മുന്നോട്ടു നീങ്ങുക. ഉയര്‍ന്ന സ്ഥാനത്തേക്ക് മാറ്റം ഉണ്ടാകുന്നതാണ്. കാര്‍ഷിക ഭൂമി വാങ്ങുന്നതിനിടവരും. അഭീഷ്ടസിദ്ധിക്കായി ഒരു സത്യനാരായണപൂജ നടത്തുക.

   തിരുവോണം നക്ഷത്രക്കാർക്ക്

   തിരുവോണം നക്ഷത്രക്കാർക്ക്

   എല്ലാക്കാര്യത്തിലും അലസത അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളും സൂക്ഷ്മത പാലിക്കുക. കര്‍മ്മ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായിവരും. മറ്റുള്ളവരുടെ ശ്രേയസ്സിന് വേണ്ടി നന്നായി പരിശ്രമിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടാകുന്നതിന് സാധ്യത. സ്വജന കലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിന് സാധ്യത. ഒരു മൃത്യുഞ്ജയഹോമം നടത്തുന്നത് നന്നായിരിക്കും

   അവിട്ടം നക്ഷത്രക്കാർക്ക്

   അവിട്ടം നക്ഷത്രക്കാർക്ക്

   സംസാരത്തില്‍ മിതത്വം ശീലിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതുകാര്യത്തിലും പരിചയസമ്പന്നരുടെ ഉപദേശമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥര്‍ക്ക് അപ്രിയകരമായ സ്ഥലംമാറ്റ മുണ്ടാകാനിടയുണ്ട്. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. സര്‍വ്വദോഷശാന്തിക്കായി ഒരു നാരായണബലി നടത്തുക.

   ചതയം നക്ഷത്രക്കാർക്ക്

   ചതയം നക്ഷത്രക്കാർക്ക്

   സന്തതിപരമായ കാര്യങ്ങളില്‍ ഉല്‍ക്കണ്ഠ തോന്നും. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാവും. അതിവ്യയമൊഴിവാക്കുന്നതിനായി ശ്രദ്ധിക്കേണ്ടത് ആവശ്യമായി കാണുന്നു. വസ്തുക്രയവിക്രയത്തിലൂടെ നഷ്ടമുണ്ടാകുന്നതിന് സാധ്യത. ദോഷനിവാരണത്തിന് ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക.

   പൂരുരുട്ടാതി നക്ഷത്രക്കാർക്ക്

   പൂരുരുട്ടാതി നക്ഷത്രക്കാർക്ക്

   മേലധികാരികളുടെ അംഗീകാരവും പ്രശംസയും ലഭിക്കും. കര്‍മ്മരംഗത്ത് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനപരമായി വളരെ നേട്ടങ്ങള്‍ കൈവരിക്കും. പുതിയ വീടുപണി തുടങ്ങും. നൂതന ഗൃഹോപകരണങ്ങള്‍, വാഹനം ഇവ വാങ്ങുന്നതിന് കഴിയും. വിദേശയാത്ര സാധിക്കും. സ്ഥാനാന്തര പ്രാപ്തി, ഉയര്‍ന്നപദവി ഇവ കൈവരുന്നതാണ്. അഭീഷ്ട സിദ്ധിക്കായി ഒരു സിദ്ധിവിനായകബലി നടത്തുക.

   ഉത്രട്ടാതി നക്ഷത്രക്കാർക്ക്

   ഉത്രട്ടാതി നക്ഷത്രക്കാർക്ക്

   കര്‍മ്മരംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. നൂതന സംരംഭങ്ങളില്‍ പങ്കാളിയാകുന്നതിന് കഴിയും. സാമ്പത്തിക ലാഭം കൈവരും. രോഗവിഷമതകള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കും. ഏതു കാര്യത്തിലും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നതാണ് ഗുണകരം. ദോഷനിവാരണത്തിനായി ഒരു നവഗ്രഹശാന്തി നടത്തുന്നത് വളരെ ഉത്തമമായി കാണുന്നു.

   രേവതി നക്ഷത്രക്കാർക്ക്

   രേവതി നക്ഷത്രക്കാർക്ക്

   ഭൂമി സംബന്ധമായ ഇടപാടുകളില്‍ നിന്നും നേട്ടമുണ്ടാകും. കുടുംബത്തില്‍ നിന്ന് സന്തോഷകരമായ അനുഭവമുണ്ടാകും. ഗൃഹത്തില്‍ ശുഭകാര്യങ്ങള്‍ നടക്കുന്നതിന് സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. സര്‍വ്വകാര്യങ്ങളും അനുകൂലമായി മാറുന്നതിന് ഒരു ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുക.

   നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

   English summary
   Read onam horoscope, astrology and predictions of your rashi in Malayalam.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more