Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ മുന്‍ചെയ്തികള്‍ അറിയാവുന്നത് കൊണ്ടാണ് സംശയിച്ചത്, ചില മിമിക്രിക്കാരും സൂചന നല്‍കി; ആലപ്പി അഷ്‌റഫ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തനായതോടെ മുന്‍പ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ആലപ്പി അഷറഫ്. ഭരണകൂടമാണ് ഇവിടെ തെറ്റുകാരെന്നും വിചാരണ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായാണ് മേല്‍ക്കോടതിയില്‍ പോകുന്നത് എങ്കില്‍ അവിടേയും തിരിച്ചടിയായിരിക്കും ഫലമെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ കേസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തിയ ആളായിരുന്നു ആലപ്പി അഷ്‌റഫ്. എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയാല്‍ മാപ്പ് പറയും എന്നും അദ്ദേഹം അക്കാലത്ത് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനോട് മാപ്പ് പറഞ്ഞ് ആലപ്പി അഷ്‌റഫ് രംഗത്തെത്തിയത്.

Dileep

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണ്. ഈ സംഭവം നടന്നത് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് ദിലീപിന്റെ മേല്‍ സംശയം തോന്നിയിരുന്നു എന്നും ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രിക്കാര്‍ ദുബായില്‍ നടന്ന ഒരു ഷോയില്‍ വെച്ച് നടന്ന ചില സംഭവങ്ങളെക്കുറിച്ച് തനിക്ക് സൂചന തന്നിരുന്നു എന്നുമാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്.

'ഈ സംഭവത്തിന് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ എന്റെ സംശയം കൂടുതല്‍ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീന്‍ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥരും കീഴ്ക്കോടതിയും ഹൈക്കോടതിയും വരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്ന് ആവര്‍ത്തിച്ച് കൊണ്ടാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. അതിനാലാണല്ലോ അദ്ദേഹത്തിന് 85 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്നത്,' ആലപ്പി അഷ്‌റഫ് പറഞ്ഞു.

ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുന്‍ ചെയ്തികള്‍ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലില്‍ വന്നിരുന്ന് പ്രസംഗിക്കുന്ന പിആര്‍ വര്‍ക്കേഴ്സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ ബന്ധങ്ങള്‍ മറന്ന് സംസാരിക്കേണ്ടി വരും. എന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല എന്നും നല്ലൊരു കലാകാരന്‍ എന്ന നിലയില്‍ ഇഷ്ടവുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി എന്നും ആ വിധിയെ അംഗീകരിക്കുന്നും എന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനുണ്ടായ തകര്‍ച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും എന്നും അദ്ദേഹം ചോദിച്ചു. ദിലീപിനോട് നിരുപാധികം മാപ്പ് പറയുന്നു എന്നും തന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണിത് എന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണകള്‍ മൂലം തെറ്റുകള്‍ സംഭവിക്കാം എന്നും അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മള്‍ നന്മയുള്ളവരായി മാറുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+