Get Updates
Get notified of breaking news, exclusive insights, and must-see stories!

"ദിലീപാണ് കുറ്റക്കാരനെന്ന് തുടക്കം മുതലേ ജയശങ്കർ പറഞ്ഞിരുന്നു, അഖിൽ മാരാർ എന്തിനോ തിളയ്ക്കുന്ന സാമ്പാർ"

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ അന്ത്യമായിട്ടില്ല. കേസിൽ തുടക്കം മുതൽ ദിലീപിനെതിരായ നിലപാട് സ്വീകരിച്ച വ്യക്തികളിൽ ഒരാളായിരുന്നു ആലപ്പി അഷ്‌റഫ്. ഇപ്പോഴിതാ അഖിൽ മാരാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. അഖിൽ മാരാറിന്റെ വാദങ്ങൾ പൊതുസമൂഹത്തിന് യോജിച്ചതല്ലെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

കോടതി വിധി വന്നതിന് ശേഷം അതിജീവിതയ്ക്ക് ലഭിക്കുന്ന പിന്തുണ കണ്ട് ചിലരുടെ പിആർ വർക്കർമാർ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. പുതിയൊരു തിരക്കഥ മെനഞ്ഞെടുത്ത് ആളുകൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ്. രണ്ടാം പ്രതി മാർട്ടിന്റെ തൂലികയിൽ പിറന്ന തിരക്കഥ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിയും സമർപ്പിച്ചു കഴിഞ്ഞു.

dileepandakhilmarar

ദിലീപിനെ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയ കേസിലെ യാഥാർത്ഥ സത്യം എനിക്ക് അറിയാമെന്നാണ് മാർട്ടിൻ വീഡിയോയിൽ പറയുന്നത്. നടൻ ലാലും സംവിധായകൻ ശ്രീകുമാർ മേനോനും മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്ന് ഉണ്ടാക്കിയതാണ് ഈ കേസ്. ഇതിൽ തന്നെ രസകരമായ കള്ളങ്ങൾ ഒട്ടേറെ ഒളിഞ്ഞു കിടപ്പുണ്ട്. ഒറ്റ നോട്ടത്തിൽ അത് മനസിലാവില്ല. ലാലിന്റെ പ്രൊഡക്ഷൻ കൺട്രോളർ മനോജിന്റെ നിർദ്ദേശ പ്രകാരമാണ് മാർട്ടിൻ ലാലിന്റെ കാറിൽ അതിജീവിതയെ കൂട്ടിക്കൊണ്ട് വരാൻ പോവുന്നത്.

അന്ന് ജീവിതത്തിൽ ആദ്യമായിട്ടാണ് അതിജീവിതയെ അയാൾ കണ്ടതെന്ന് പറയുന്നുണ്ട്. അന്ന് രാത്രി തന്നെ പോലീസ് തൂക്കി അകത്തിട്ടു അയാളെ. അതിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് അയാൾ പുറംലോകം കാണുന്നത്. അയാളാണ് ഈ ഗൂഢാലോചന സിദ്ധാന്തം ഉണ്ടാക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വലിയ സംഘത്തിന് കഴിയാത്ത കാര്യം ഒരു രാത്രിയിലെ മണിക്കൂറുകൾ കൊണ്ട് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നു.

മാർട്ടിൻ നടിയുമൊത്തുള്ള കാർ യാത്രയെ കുറിച്ച് കഥകൾ പടച്ചുവിടുകയാണ്. ഒരു കൊടും ക്രിമിനലിനെ കൊണ്ട് ആരൊക്കെയോ ചേർന്ന് തത്ത പറയുംപോലെ പറയിപ്പിക്കുകയാണ്. പൾസർ സുനിയുടെ കൂടെ ആ കൃത്യത്തിൽ പങ്കെടുത്ത ആളാണ് ഇത് പറയുന്നതെന്ന് ഓർക്കണം. വളരെ പണ്ട് പടച്ചുവിട്ട കഥയുടെ പുനരാവിഷ്‌കാരം ആണിതെന്ന് ഓർക്കണം. ഇനി ഇതുപോലെ എന്തെല്ലാം ഏതെല്ലാം കഥകൾ വരാനിരിക്കുന്നു.

അതുകൊണ്ടായിരുന്നു അഖിൽ മാരാർ ഓരോ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത്. അയാൾ പറയുന്നു കാറിൽ നടന്നതിന് ഡെമോ കാണണമെന്ന്. ഇതൊന്നും കാറിൽ നടക്കാൻ ഇടയില്ലെന്നും അയാൾ പറയുന്നു. ഒരു പെൺകുട്ടിയുടെ ആത്മാഭിമാനത്തിന്റെ കാര്യത്തിലാണ് അയാൾ ഇങ്ങനെ വായിൽ തോന്നുന്നത് ഒക്കെ പറയുന്നത് എന്നോർക്കണം. എന്തെങ്കിലും പറയാൻ ഇത് ബിഗ് ബോസ് ഷോയിലെ അഴിഞാട്ടമല്ലെന്ന് അയാൾ ഓർക്കണം.

ആർക്ക് വേണ്ടി സംസാരിക്കണം, ആരെ വിശ്വസിക്കണം എന്നുള്ളതൊക്കെ താങ്കളുടെ വ്യക്തിപരമായ ഇഷ്‌ടം. അതിൽ ആർക്കും ഒരു തർക്കമില്ല. എന്നാൽ താങ്കൾ സംസാരിക്കുന്ന കാര്യങ്ങൾ ആർക്ക് എതിരെയാണ് എന്ന് ഓർക്കണമായിരുന്നു. അഖിൽ മാരാറിനെ കുറിച്ച് യുക്തിപൂർവം കാര്യങ്ങൾ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്ന രീതിയിലുള്ള അഭിപ്രായം പലർക്കും ഉണ്ടായിരുന്നു. ആ പ്രതീക്ഷയൊക്കെ തെറ്റിച്ച് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയായി.

താങ്കളുടെ സംസാരം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇനിയെങ്കിലും ശ്രദ്ധിച്ചാൽ പോയ ഇമേജ് അയാൾക്ക് തിരിച്ചുപിടിക്കാം. ഈ കേസിൽ ഏറ്റവും തുടക്കം മുതൽ കണ്ട, കൃത്യമായി അപഗ്രഥിച്ച ആള് ആയിരുന്നു ജയശങ്കർ. ദിലീപിന്റെ ബന്ധുവും സഹപാഠിയും അയൽക്കാരനും ഒക്കെയായിരുന്നു അദ്ദേഹം. ദിലീപിന്റെ സ്വഭാവത്തെ അത്രത്തോളം അടുത്തറിയാവുന്ന വ്യക്‌തി.

ദിലീപാണ് ഇതിന് പിന്നിലെന്ന് ആദ്യം മുതൽ അദ്ദേഹം പറഞ്ഞിരുന്നു. അത് പൊതുസമൂഹത്തോട് വിളിച്ചു പറയുകയും ചെയ്‌തിരുന്നു. തുടക്കം മുതൽ വിചാരണ ശരിയായ രീതിയിലല്ല പോവുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഇവിടെ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല.

ഗാന്ധിയെ വെടിവെച്ചു കൊന്ന കേസിലും ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ജയശങ്കർ ഇതിന് ഉദാഹരണമായി പറയുന്നത്. ഗൂഢാലോചന തെളിയിക്കാത്തത് കൊണ്ടാണ് അന്ന് സവർക്കർ രക്ഷപ്പെട്ടത്. ഗൂഢാലോചന തെളിയിക്കുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. ഹിന്ദുത്വ സൈബർ തീവ്രവാദികളാണ് ഇപ്പോൾ ദിലീപിന് വേണ്ടി ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നതെന്നും ജയശങ്കർ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+