'ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയിട്ടുള്ള വ്യക്തിയാണ്, ആ കാര്യത്തിന് വേണ്ടി തോക്കും ജീപ്പും എടുത്തു'; ഹണി റോസ്
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് ഹണി റോസ്. ഒരു ഇടവേളയ്ക്ക് ശേഷം താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് റേച്ചൽ. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിൽ നായികാ വേഷത്തിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പലരും തികഞ്ഞ പ്രതീക്ഷയിലാണ്.
ഇപ്പോഴിതാ ചിത്രത്തെ ക്കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹണി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിൽ അഭിനയിച്ചത് ഭീകരമായ ഒരു അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് ഹണി പറയുന്നു. ചിത്രത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചെന്നും, അതിലെ കഥാപാത്രത്തിന്റെ ധൈര്യം ജീവിതത്തിൽ കിട്ടിയുരുന്നെങ്കിൽ താൻ വേറെ ലെവലായേനെ എന്നും ഹണി പറയുന്നു.

ഹണി റോസിന്റെ വാക്കുകൾ: ചെറുപ്പം മുതലേ ഞാൻ ഇങ്ങനെയായിരുന്നു. അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. പിന്നെ സിനിമയിൽ എത്തിയ ശേഷമാണെന്ന് തോന്നുന്നു ഇത്രയും സംസാരിക്കുന്ന രീതിയിലേക്ക് മാറിയത്. കൊറച്ച് ഇൻട്രോവേർട്ട് ആയിരുന്നു. ആദ്യ ഇന്റർവ്യൂ ഒക്കെ ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള ചെറിയ ഉത്തരം മാത്രം പറയുകയായിരുന്നു രീതി. കൊറച്ച്കൂടി സംസാരിക്കണമെന്ന് ആളുകൾ പറയുമായിരുന്നു.
റേച്ചൽ സിനിമയിൽ ഞാൻ ഒരു ഇറച്ചി വെട്ടുകാരി ആയിട്ടാണ് അഭിനയിക്കുന്നത്. അതൊരു ഭീകരമായ അനുഭവം തന്നെയായിരുന്നു. ഇറച്ചി വെട്ടുകാരി ആയിട്ട് ചെയ്യുക എന്ന് പറയുമ്പോൾ, ഞാൻ അവിടെയും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത്തരം കടകളിൽ ഒന്നും ചേച്ചിമാരെ ഞാൻ കണ്ടിട്ടില്ല. ചേട്ടന്മാർ മാത്രമാണല്ലോ അവിടെ ഉണ്ടാവാറുള്ളത്. അത്രയും കഷ്ടപ്പാട് ഉള്ളൊരു ജോലിയായിരുന്നു അത്.
നമ്മൾ അത് പഠിക്കുന്ന സമയത്താണ് അതിനെ കുറിച്ച് ഒക്കെ അറിയുന്നത്. ഇറച്ചി മാത്രമല്ലല്ലോ നമുക്ക് കട്ട് ചെയ്യാൻ ഉള്ളത്. അത് അത്ര എളുപ്പമായിരുന്നില്ല. അതിനൊരു പ്രത്യേക പരിശീലന പരിപാടി ഉണ്ടായിരുന്നു. ഒരു കടയിൽ പോയി കണ്ടു മനസിലാക്കി. ഒരു ചേട്ടൻ വന്നു അത് പഠിപ്പിക്കുകയും ചെയ്തു. അത് മാത്രമല്ല, ഞാൻ ജീപ്പ് ഓടിക്കുന്നതും ഉണ്ടായിരുന്നു. പഴയ ജീപ്പ് ഓടിക്കുന്നത് അത്ര ഈസിയായിരുന്നില്ല.
ഡ്രൈവ് ചെയ്യാറുണ്ട് ഞാൻ. ആ ജീപ്പ് എനിക്ക് കംഫർട്ട് ആയി. പിന്നെ നാടൻ തോക്ക്. അതിന് ഭയങ്കര വെയ്റ്റ് ആയിരുന്നു. വലിയ സൗണ്ടിൽ ആയി ബ്ലാസ്റ്റ് ആവും. പടക്കം പൊട്ടുന്നത് പോലും കേൾക്കുന്നത് എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് അത് കൊറേ ടേക്ക് പോയിരുന്നു. തോക്കും ഒക്കെ വെച്ചിട്ടുള്ള ഷോട്ടുകൾക്കാണ് ഒരുപാട് സമയം പോയത്. ഫൈറ്റും അതുപോലെ താനെയായിരുന്നു.
എല്ലാം കൊണ്ടും അതൊരു വെല്ലുവിളിയായിരുന്നു. ആനന്ദിനി ബാലയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്, പുള്ളിക്കാരിയുടെ ആദ്യ ചിത്രമാണ്. ആനന്ദിനി എന്നെ ചൂസ് ചെയ്തത് ഭയങ്കര ധീരമായിട്ടുള്ള തീരുമാനമായിരുന്നു. വൺ ലൈൻ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് അംഗീകാരങ്ങൾ ഒക്കെ കിട്ടിയിട്ടുള്ള ഷോർട്ട് സ്റ്റോറി ആണിത്. കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി.
റേച്ചൽ ഒത്തിരി ഷേഡ്സ് ഉള്ള കഥാപാത്രം ആണ്. എനിക്ക് അത്രയും ധൈര്യമുള്ള ആളാണ് ഞാൻ. കൊറച്ചൊക്കെ എല്ലാത്തിനെയും പേടിയുള്ള ആളായിരുന്നു ഞാൻ. അവരെ പോലെ ഒക്കെ ആവാൻ കഴിഞ്ഞെങ്കിൽ വേറെ ലെവൽ ആയേനെ. ഇതിനൊക്കെ എബ്രിഡ് ഷൈൻ സാറിന്റെ സപ്പോർട്ട് മുഴുവൻ സമയത്തും ഉണ്ടായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications