Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ അപ്പന്‍ നമ്പൂതിരിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; വിമര്‍ശനത്തിന് രേണുവിന്റെ മറുപടി

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയും ബിഗ് ബോസിലൂടെ സെലിബ്രിറ്റി താരപരിവേഷം ലഭിക്കുകയും ചെയ്ത രേണു സുധിക്കെതിരെ അടുത്ത കാലത്തായി വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴില്‍ പങ്കെടുത്തതിനു പിന്നാലെ ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടും അഭിനയവും ഒക്കെയായി വലിയ തിരക്കിലാണ് രേണു. എന്നാല്‍ പലപ്പോഴും രേണുവിന്റെ പ്രസ്താവനകള്‍ വിവാദത്തില്‍ ആകാറുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള രേണുവിന്റെ മറുപടികളാണ് പലപ്പോഴും വിവാദമാകുന്നത്.

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേണുവിന്റെ പരാമര്‍ശങ്ങളാണ് ആദ്യം വിവാദമായത്. കൊല്ലം സുധിയുടെ മരണശേഷം കുറെ നല്ല മനുഷ്യര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ വീട് ചോരുന്നുവെന്ന് രേണു പരാതി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ പ്രസ്താവനകളെ തുടര്‍ന്ന് വീട് നിര്‍മ്മിച്ചു നല്‍കിയ കൂട്ടായ്മയിലെ അംഗങ്ങളുമായി രേണു തെറ്റുകയും ചെയ്തു. അര്‍ഹതയില്ലാത്തവര്‍ക്കാണ് വീട് ലഭിച്ചതെന്ന ആക്ഷേപം വരെ രേണു കേട്ടു.

renu sudhi

അടുത്തിടെ രേണുവിനും കുടുംബത്തിനും വീട് നിര്‍മ്മിക്കാനായി സ്ഥലം വിട്ടു നല്‍കിയ ബിഷപ്പിനെതിരെയും രേണു രംഗത്ത് വന്നിരുന്നു. ബിഷപ്പിനെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു രേണുവിന്റെ പ്രസ്താവനകള്‍. ഇതിനെ തുടര്‍ന്ന് ബിഷപ്പിനെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. ബിഷപ് വീട്ടില്‍ മര്യാദയ്ക്ക് പ്രാര്‍ത്ഥിച്ചിരിക്കാനാണ് രേണു പരിഹാസത്തോടെ പറഞ്ഞത്. ഇതിനു പിന്നാലെ രേണുവിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സഹായിച്ചവരെ തള്ളിപ്പറഞ്ഞ രേണുവിന്റെ നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്. രേണു മരണപ്പെട്ട ഭര്‍ത്താവിനെ വിറ്റു ജീവിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിമര്‍ശനങ്ങള്‍ രേണു അപൂര്‍വമായി മാത്രമാണ് മറുപടി നല്‍കുന്നത്.

ഇപ്പോഴിതാ രേണുവിനെ വിമര്‍ശിച്ച് ഷെഫീനാ ബീവി എന്ന യൂട്യൂബര്‍ രംഗത്ത് വന്നിരുന്നു. രേണുവിന്റെ പിതാവ് തേയില നുള്ളുന്ന പ്രത്യേക വിഭാഗമാണെന്ന് പറഞ്ഞത് രേണുവിനെ ചൊടിപ്പിച്ചു. ഇതിനു പിന്നാലെ ഷെഫീനയ്‌ക്കെതിരേ വീഡിയോയുമായി രേണു രംഗത്തുവന്നു.

തന്റെ പിതാവ് നമ്പൂതിരി ആണെന്നോ ഉന്നതകുല ജാതനാണെനോ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഈ 2025ലും ജാതി പറയാന്‍ നാണമുണ്ടോ എന്നുമാണ് രേണു ചോദിക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍ ആണെന്നും കൂലിപ്പണി ചെയ്തതാണ് അപ്പന്‍ തന്നെ കഷ്ടപ്പെട്ട് വളര്‍ത്തിയത് എന്നും രേണു പറയുന്നു. തന്നെ എത്ര വിമര്‍ശിച്ചാലും പ്രതികരിക്കില്ലെന്നും എന്നാല്‍ കുടുംബത്തെ തൊട്ടു കളിക്കുന്നത് അവസാനിപ്പിക്കണമെന്നും രേണു രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. സ്വന്തം നിലയില്‍ ജീവിക്കുന്ന രേണുവിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകള്‍ കുറിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+