മലയാള സിനിമയുടെ ഭാവി മാറ്റിയ വർഷം; ലോകയും എമ്പുരാനും തുടരുവും 200 കടന്നു..! വലിയ വിജയങ്ങൾ ഇവ
തെന്നിന്ത്യൻ സിനിമയിൽ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കണ്ടന്റ് ഓറിയന്റഡ് സിനിമകൾ ഇറങ്ങുന്നത് മലയാളത്തിൽ ആണെന്ന് പറഞ്ഞാൽ അതിശയോക്തി അല്ല. അത്രയധികം സിനിമകൾ മികച്ച മൂല്യങ്ങളോടെ വിപണി എത്തുമ്പോഴും ബോക്സ് ഓഫീസ് റെക്കോർഡുകൾ നമുക്ക് അന്യമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ ആ പരാതിയും കൂടി അങ്ങ് തീർത്തിരിക്കുകയാണ് പുത്തൻ സിനിമകൾ.
മലയാള സിനിമയ്ക്ക് ശരിക്കും ഒരു സുവർണ വർഷമാണ് 2025. നിരവധി ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടി ബോക്സ് ഓഫീസ് സാധ്യതകളെ മാറ്റിമറിക്കുകയും അതിന്റെ വാണിജ്യപരമായ സാധ്യതകൾ വിപുലീകരിക്കുകയും ചെയ്തിരുന്നു. മികച്ച കഥകൾ, താരമൂല്യം, വലിയ ബജറ്റുകൾ, പാൻ-ഇന്ത്യൻ, വിദേശ റിലീസുകൾ എന്നിവ മോളിവുഡിന്റെ വാണിജ്യ നിലവാരം ഉയർത്തി.

2025ലെ വമ്പൻ ഹിറ്റുകൾ
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ 1: ചന്ദ്ര' 2025ൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ചരിത്രം കുറിച്ചു. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ അവിശ്വസനീയ മുന്നേറ്റം നടത്തി. ആഗോളതലത്തിൽ 304.85 കോടി രൂപയാണ് ഈ ചിത്രം നേടിയത്.
ഈ നേട്ടത്തോടെ, ആഗോളതലത്തിൽ 300 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമായി 'ലോക: ചാപ്റ്റർ 1: ചന്ദ്ര' മാറി. ഈ ചരിത്ര വിജയത്തിനൊപ്പം, ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രം എന്ന ഖ്യാതിയും ഇത് നേടിയിരുന്നു. ഇത് മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും ഒരുപോലെ വലിയ നാഴികക്കല്ലായി. ദുൽഖർ സൽമാന്റെ വേഫറർ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
പട്ടികയിൽ രണ്ടാമതുള്ളത് മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹൻലാലിന്റെ 'എൽ2: എമ്പുരാൻ' ആണ്. ഇത് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 268 കോടി നേടി ശ്രദ്ധേയ പ്രകടനം നടത്തി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം 2019ലെ മെഗാഹിറ്റ് ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. സമ്മിശ്ര പ്രതികരണം വന്നത് കൊണ്ട് മാത്രമാണ് ചിത്രത്തിന്റെ കളക്ഷൻ ഇടിഞ്ഞത്.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ വിദേശതാരങ്ങളും വേഷമിട്ടിരുന്നു. വിവിധ അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുകയും ഈ വർഷം ഏപ്രിലിൽ ജിയോഹോട്ട്സ്റ്റാറിലൂടെ ഒടിടി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
ഒറ്റ വർഷം കൊണ്ട് മലയാള സിനിമയ്ക്ക് രണ്ട് 200 കോടി നെറ്റ് ഗ്രോസറുകൾ സമ്മാനിച്ച് മോഹൻലാൽ ചരിത്രം കുറിച്ചു. 'തുടരും' എന്ന ചിത്രം 18 ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ ₹209.99 കോടി രൂപ നേടി. ഇതിൽ ഇന്ത്യയിൽ നിന്ന് 119.94 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് ₹90.05 കോടിയും ഉൾപ്പെടുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിന്റെ യഥാർത്ഥ തിരിച്ചുവരവായിരുന്നു.
മറ്റ് സുപ്രധാന വിജയങ്ങൾ
ഇവ കൂടാതെ ഒരു ചിത്രത്തിന് ഈ വർഷം 100 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിടാൻ സാധിച്ചിരുന്നില്ല. എങ്കിലും മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം, ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന, മമ്മൂട്ടി ചിത്രം കളംകാവൽ( പ്രദർശനം തുടരുന്നു), ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയും മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനും നേടി വമ്പിച്ച ബോക്സ് ഓഫീസ് വിജയങ്ങളായി മാറിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications