ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ'
മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു കാവ്യ മാധവനും ദിലീപും. മീശമാധവൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് ഇരുവരുടേയും ജോഡി പ്രേക്ഷകർ ഏറ്റെടുത്തത്. പിന്നീട് സദാനന്ദൻ്റെ സമയം , മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളിൽ അവർ ജോഡികളായി എത്തി. ഈ സമയത്താണ് ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും കാവ്യ മാധവൻ പങ്കുചേരുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ താൻ ആ ബിസിനസിൽ നിന്ന് പിൻവാങ്ങിയിരുന്നുവെന്നാണ് കാവ്യ പറഞ്ഞത്. മുൻപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് പിൻമാറ്റം എന്ന് അവർ വിശദീകരിക്കുന്നുണ്ട്.
' ആ കമ്പിനിയിൽ ഞാനും ആദ്യം ഭാഗമായിരുന്നു, 12 പേർ കൂടിയിട്ടുള്ള ഒരു ബിസിനസ് ആയിരുന്നു അത്. അതിൽ ഒരാളായിരുന്നു ഞാൻ. പക്ഷേ ഞാൻ അതിൽ നിന്ന് മാറി. അതിൽ എനിക്ക് പിന്നീടൊരു പാട്ണർഷിപ്പും ഉണ്ടായില്ല. മാറാൻ കാരണം എന്താന്ന് വെച്ചാൽ ഒന്നാമത് അത് റിയൽ എസ്റ്റേറ്റും അതിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളുമാണ്. ഞങ്ങളുടെ വീട്ടിൽ ആർക്കും റിയൽ എസ്റ്റേറ്റിനെ സംബന്ധിച്ച് ധാരണ ഇല്ല, എന്റെ അച്ഛൻ അദ്ദേഹത്തിൻ്റ പതിനേഴാം വയസ് തൊട്ട് നലേശ്വരത്ത് ഗാർമൻ്റ് ബിസിസ് നടത്തിയതാണ്. അതിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളൊക്കെ അദ്ദേഹത്തിനറിയാം. എന്നാൽ റിയൽ എസ്റ്റേറ്റിനെ കുറച്ച് അറിയില്ല. അതിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. പിന്നെ എന്തിനാണ് നമ്മൾ ഒരു പരിചയവുമില്ലാത്ത ഒരു ഫീൽഡിലേക്ക് ചെന്ന് പെട്ടിട്ട് കുറെ പൈസയൊക്കെ അതിൽ കൊണ്ടിട്ടിട്ട് കളയുന്നത്. അതിനേക്കാളും നല്ലത് നമുക്ക് പരിചയമുള്ള, നമ്മൾ കൊണ്ടുനടന്നിട്ടുള്ള ഒരു ഫീൽഡ്. ഗാർമെന്റ്സ് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ഇപ്പുറത്ത് വേറൊരു ബിസിനസ് സ്റ്റാർട്ട് ചെയ്തത്. ഞങ്ങൾ ഒരു കമ്പനി ഫോം ചെയ്തു, മാഷ്മിക ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്നുള്ള ഒരു കമ്പനി. അതാണ് ഞങ്ങളുടെ ബിസിനസ്', എന്നായിരുന്നു കാവ്യയുടെ മറുപടി.

ആളുകളെ വിശ്വസിച്ചതിൻ്റെ പേരിൽ തനിക്ക് ജീവിതത്തിൽ അപകടങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും ആ അഭിമുഖത്തിൽ കാവ്യ തുറന്നുപറഞ്ഞിരുന്നു. '. നമ്മൾ ആൾക്കാരെ വിശ്വസിക്കുന്നത് കൊണ്ട്, നമ്മൾ പെട്ടെന്ന് ഒരാളായിട്ട് നല്ലൊരു അടുപ്പം ഉണ്ടാക്കുന്നത് കൊണ്ടൊക്കെ അപകടങ്ങൾ തന്നെയാണ് ഉണ്ടായിട്ടുള്ളത്. മനസ്സിന്റെ വേദനയാണ് ഏറ്റവും കൂടുതൽ നമുക്ക് താങ്ങാൻ പറ്റാത്ത ഒരു അവസ്ഥ എന്ന് എനിക്ക് തോന്നുന്നു. ശരീരത്തിന്റെ ഒരു ഭാഗത്തൊക്കെ മുറിവ് ഉണ്ടായാലൊക്കെ നമുക്ക് പിന്നെയും സഹിക്കാൻ പറ്റും. പക്ഷേ മനസ്സിന്റെ വേദന ഒന്നും ഒരു മരുന്നും കൊണ്ടും മാറ്റാൻ പറ്റുന്നതല്ലല്ലോ.
നമ്മുടെ വീട്ടിലെ സ്വന്തം ആങ്ങളയെ പോലെ ഒക്കെ നിന്നിരുന്ന ആൾക്കാർ, അല്ലെങ്കിൽ നമ്മുടെ ഒരു അമ്മാവിന്റെ സ്ഥാനത്തൊക്കെ വരുന്ന ആൾക്കാർ, അല്ലെങ്കിൽ ഒരു ചേച്ചിയുടെ സ്ഥാനത്ത്, അങ്ങനെയൊക്കെ നിൽക്കുന്ന ആൾക്കാരിൽ നിന്നൊക്കെ നമുക്ക് ചിലപ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളൊക്കെ ഉണ്ടാകുമ്പോൾ, തോന്നും, അയ്യോ ഇനി ഒരാളോടും അടുപ്പം കാണിക്കേണ്ട, ഇനി ആരും നമ്മൾ പരിചയപ്പെടുമ്പോഴും ഒരു കയ്യകലം വെച്ചിട്ടൊക്കെ നിർത്തിയാൽ മതി എന്ന്. വിചാരിച്ചാലും അറിയാതെ നമ്മൾ പിന്നെയും അവരുമായിട്ട് നല്ല ക്ലോസ് ആകും. അവരുടെ കയ്യിൽ നിന്ന് വീണ്ടും നല്ലൊരു അടി കിട്ടിയിട്ട് നമ്മൾ വീണ്ടും എല്ലാവരും വിഷമിക്കും. ഇത് പറഞ്ഞിട്ടുള്ളതാണ് ഞങ്ങൾക്ക്. അപ്പൊ ഞങ്ങൾ അത് അനുഭവിക്കാൻ ബാധ്യസ്ഥരാണ്', എന്നായിരുന്നു കാവ്യ പറഞ്ഞത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications