കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പറ രംഗമില്ല, ഇഴുകി ചേര്‍ന്നുള്ള സീനില്ല, പിന്നെന്തിന് സെന്‍സറിംഗ്, തുറന്നടിച്ച് ബീന ആന്റണി

Google Oneindia Malayalam News

സീരിയലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്റുകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന പരാതി നേരത്തെ ശക്തമായി ഉയര്‍ന്നിരുന്നു. സീരിയല്‍ അവാര്‍ഡുകളില്‍ ഒന്നിന് പോലും പുരസ്‌കാരവും നല്‍കിയിരുന്നില്ല. ഒന്നിനും നിലവാരമില്ലെന്നായിരുന്നു ജൂറിയുടെ പരാമര്‍ശം. ടോക്‌സിക്ക് ആയിട്ടുള്ള വിഷയങ്ങളാണ് സീരിയലില്‍ വരുന്നതെന്ന് നേരത്തെ മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു.

ആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസിആര്യന്‍ കേസ് പാളുന്നു, എന്‍സിബിയുടെ മറ്റൊരു സാക്ഷിയും കൂറുമാറി, വാങ്കഡെ മുസ്ലീമാണെന്ന് ഖാസി

ഇതിനെ തുടര്‍ന്ന് സെന്‍സറിംഗ് അടക്കം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ബീന ആന്റണി. തന്റെ കരിയറിനെയും സീരിയലിനെ കുറിച്ച് അവര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സംസാരിച്ചത്.

1

മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിനോട് യോജിപ്പില്ല. എന്തിനാണ് സീരിയലുകള്‍ക്ക് സെന്‍സറിംഗ് കൊണ്ടുവരുന്നത്. സീരിയലുകളില്‍ ഒരിക്കല്‍ പോലും പട്ടിയെന്നോ തെണ്ടിയെന്നോ പോലുള്ള വാക്കുകള്‍ പോലും ഉപയോഗിക്കുന്നില്ല. വളരെ വള്‍ഗറായ രീതിയില്‍ എക്‌സ്‌പോസ് ചെയ്ത് ഞങ്ങള്‍ കാണിക്കാറില്ല. ഇഴുകി ചേര്‍ന്ന് അഭിനയിക്കാറില്ല. കിടപ്പറ രംഗങ്ങളില്ല. കുടുംബ പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത ഒരു രംഗം പോലും സീരിയലുകളില്‍ ഷൂട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് സീരിയലുകളില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നതെന്നും ബീന ആന്റണി ചോദിക്കുന്നു. നിത്യേന സംപ്രേഷണം ചെയ്യുന്ന ഒരു ടിവി സീരിയല്‍ സെന്‍സര്‍ ചെയ്യുക എന്നത് അസാധ്യമായ കാര്യമാണെന്നും നടി പറഞ്ഞു

2

കേരളത്തില്‍ ഇത് കാണുന്നത് സാക്ഷരതയുള്ളൊരു വിഭാഗമാണ്. ഈ സീരിയലില്‍ കാണിക്കുന്ന കാര്യങ്ങളൊന്നും അവര്‍ ഗൗരവമായി കാണില്ല. അതുകൊണ്ട് ഏറ്റെടുക്കാനും പോകുന്നില്ല. അവാര്‍ഡിന് ഒരു സീരിയലിനും യോഗ്യതയില്ലെന്ന ജൂറിയുടെ പരാമര്‍ശത്തില്‍ ശരിക്കും മനസ്സ് തകര്‍ന്ന് പോയി. നല്ല സീരിയലുകള്‍ ജൂറിയുടെ അടുത്തെത്തിയില്ല എന്നതാണ് വാസ്തവം. പല ചാനലുകളും അവരുടെ സീരിയലുകള്‍ അയക്കാറില്ല. ഇപ്പോള്‍ ശക്തമായ കഥയും റിയലിസ്റ്റ് അവതരണവുമൊക്കെ കുറവാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും സീരിയലും കൊള്ളില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ബീന പറഞ്ഞു.

3

ചാനലുകളില്‍ ഇപ്പോള്‍ നടക്കുന്നത് ടിആര്‍പി മത്സരമാണ്. അതുകൊണ്ട് നല്ല കാമ്പുള്ള കഥയെ അവര്‍ പിന്തുണയ്ക്കുന്നില്ല. ആരെങ്കില്‍ അത്തരം കഥയുമായി വന്നാല്‍, ആളുകള്‍ അംഗീകരിക്കുമോ എന്ന് സംശയമുണ്ട്. എല്ലാ ചാനലുകളും ഒരു സമയം ഇത്തരം നല്ല കഥകളുള്ള സീരിയലുകള്‍ക്കായി മാറ്റിവെക്കണം. റിയലിസ്റ്റായ കഥകളും, നോവലുകളില്‍ നിന്ന് പ്രചോദനം കൊള്ളുന്ന സീരിയലുകളും ഒക്കെ ഈ സമയത്ത് സംപ്രേഷണം ചെയ്യണം. അത് തീര്‍ച്ചയായും ഒരു വിഭാഗം ജനത്തെ തൃപ്തിപ്പെടുത്തും. സീരിയലുകള്‍ നിലവാരമില്ലാത്തവയാണെന്ന് പറയുന്നവര്‍ക്കാണ് ഇത്തരം സീരിയലുകള്‍ നല്‍കേണ്ടതെന്നും ബീന ആന്റണി പറഞ്ഞു.

4

ഇന്ന് ഒരുപാട് യുവാക്കള്‍ ടിവി സീരിയലിന്റെ ഭാഗമാവാന്‍ വരുന്നുന്നുണ്ട്. അവരൊക്കെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പക്ഷേ പഴയ രീതിയിലുള്ള ആവേശമൊന്നും ഇവരില്‍ പ്രകടമല്ല. എല്ലാവരും പെട്ടെന്നുള്ള പ്രശസ്തിക്ക് പിറകേയള്ള ഓട്ടത്തിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഞാന്‍ സീരിയല്‍ മേഖലയില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്. അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും.

5

15 വര്‍ഷത്തോളം ഞാന്‍ നായികാ കഥാപാത്രങ്ങളാണ് ചെയ്തത്. പിന്നീട് അത് മാറി സപ്പോര്‍ട്ടിംഗ് റോളായി. മാറ്റം ഒഴിവാക്കാനാവാത്തതാണ്. മറ്റ് ഭാഷകളുടെ സ്വാധീനം കാരണം, ടിആര്‍പി റേറ്റിംഗുകള്‍ ശക്തമായി. അതുകൊണ്ട് കണ്ടന്റുകള്‍ തന്നെ മാറി പോയി. ഇപ്പോള്‍ നിരവധി കഥാപാത്രം തനിക്ക് ചെയ്യാനായി ലഭിക്കുന്നുണ്ട്. അതെല്ലാം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടും പണം ആവശ്യമുള്ളത് കൊണ്ടും ചെയ്യുന്നതാണ്. പക്ഷേ സംതൃപ്തി അതുകൊണ്ടൊന്നും ലഭിക്കുന്നില്ല. ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി താന്‍ കാത്തിരിക്കുകയാണ്.

6

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നായികയായിരുന്ന സമയത്ത് സിനിമാ നടിമാരെ വഴിപിഴച്ച് പോയ സ്ത്രീകളായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. എന്നാല്‍ ടിവി സീരിയലുകളിലെ അഭിനേതാക്കളെ അവര്‍ ഗൗരവത്തോടെ കണ്ടിരുന്നു. എനിക്ക് ധാരാളം പ്രണയലേഖനങ്ങളൊക്കെ ലഭിക്കാറുണ്ടായിരുന്നു. ചിലത് രക്തത്തില്‍ എഴുതിയതായിരുന്നു. അന്ന് തന്റെ തപസ്യ എന്നൊരു ഷോ വലിയ ഹിറ്റായിരുന്നു. അതില്‍ അനിത എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ധനികനായ വ്യക്തിയെ വിവാഹം ചെയ്യുന്ന ദരിദ്രയായ സ്ത്രീയുടെ കഥയായിരുന്നു അത്. ഒരു ദിവസം തിളങ്ങുന്ന കുര്‍ത്തിയും ധരിച്ച് അക്കാലത്ത് ഒരാള്‍ എന്റെ വീട്ടിലെത്തി.

7

അയാള്‍ എന്റെ വീട്ടിലെത്തി വിവാഹം ആലോചിച്ചു. എന്റെ കുടുംബത്തിന്റെ സകല ബാധ്യതകളും ഏറ്റെടുക്കാമെന്ന് അറിയിച്ചു. എന്റെ പിതാവിന് ആകെ ദേഷ്യം വന്നു. അയാളെ അടിക്കാനൊക്കെ പോയി. പിന്നീട് അയാളെ പറഞ്ഞ് മനസ്സിലാക്കി കാര്യങ്ങള്‍. അത് വെറും സീരിയല്‍ ആണെന്നും, ഞാന്‍ അനിതയല്ലെന്നും പറഞ്ഞു. കെ കരുണാകരന്റെ മകളായ പത്മജ എന്റെ മാനസപുത്രിയുടെ ഒരു എപ്പിസോഡ് പോലും മിസാക്കാറില്ലെന്ന് പറഞ്ഞിരുന്നു. ആശുപത്രി കിടക്കയില്‍ വെച്ച് പോലും അവര്‍ ആ സീരിയല്‍ കണ്ടിരുന്നു. ഒരു നടിയായിരിക്കുകഎന്നത് എളുപ്പമല്ല. എന്റെ കുടുംബം ഒപ്പം നിന്നത് കൊണ്ടാണ് അത് സാധ്യമായത്. ആദ്യ കാലത്ത് എന്റെ പിതാവ് യാഥാസ്ഥിതികമായിട്ടാണ് ചിന്തിച്ചത്. അതുകൊണ്ട് ദേശീയ അവാര്‍ഡ് വാങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.

Recommended Video

cmsvideo
ഫേസ്ബുക്കിലെ ഞരമ്പുരോഗിക്ക് ചുട്ട മറുപടി ൽകി നടി അശ്വതി | Oneindia Malayalam

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണംആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം

English summary
actress beena antony questions the need of censoring of tv serials goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X