ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ഇന്നസെന്റാണ്....അവന്റെ നാശം വന്‍ താരങ്ങള്‍ വരെ ആഗ്രഹിച്ചെന്ന് മഹേഷ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്ന് നടന്‍ മഹേഷ്. എന്തുകൊണ്ടാണ് ദിലീപ് അത് ചെയ്യില്ലെന്ന് ഉറപ്പുള്ളതെന്നും മഹേഷ് വെളിപ്പെടുത്തി. സിനിമാ മേഖലയിലെ വമ്പന്‍ താരങ്ങള്‍ക്ക് അടക്കം ദിലീപ് തകര്‍ന്നുപോകാന്‍ ആഗ്രഹിച്ചവരാണെന്നും മഹേഷ് പറഞ്ഞു. കേസില്‍ നിര്‍ണായക സാക്ഷി വിസ്താരം നടക്കുന്നതിനിടെയാണ് മഹേഷ് നിര്‍ണായകമായ അഭിമുഖം പുറത്തുവന്നിരുന്നു.
നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ പിന്തുണച്ച് വന്നവരില്‍ ഒരാളായിരുന്നു മഹേഷ്. ട്വന്റി ട്വന്റി സിനിയിലൂടെ ലഭിച്ച ലാഭം എന്തിനൊക്കെയാണ് ദിലീപ് ഉപയോഗിച്ചതെന്നും മഹേഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍.

ദിലീപിനെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. പലവട്ടം. നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലായി പോയി ദിലീപിനെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ മനസ്സില്‍ തോന്നി പെട്ടെന്ന് വിളിച്ച് പറഞ്ഞതല്ല അക്കാര്യങ്ങള്‍. സംഭവം നടന്ന് ഒരു മാസമൊക്കെ കഴിഞ്ഞ് എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് ഞാന്‍ തന്നെ വിശകലനം ചെയ്ത് സത്യം കണ്ടെത്തി. ആ സത്യമാണ് ഞാന്‍ സംസാരിച്ചത്. അതില്‍ ഉറച്ച് വിശ്വസിക്കുന്നു. അപ്പുറത്ത് ദിലീപിനെതിരെ നടന്ന കാര്യങ്ങള്‍ നീതികേടാണെന്ന് ഞാന്‍ കരുതുന്നുണ്ട്. അതൊക്കെ കൊണ്ടാണ് ഈ വിഷയത്തില്‍ സംസാരിക്കണമെന്ന് തോന്നിയത്. ഇപ്പോഴും നടി ആക്രമിക്കപ്പെട്ട കേസില്‍ ഞാന്‍ വിശ്വസിക്കുന്നത് ആ സത്യമാണ്.

ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ്. ദിലീപ് ഒരു മണ്ടനല്ല, അയാള്‍ നല്ല ബുദ്ധിയുള്ള, കൂര്‍മബുദ്ധിയുള്ള, വളരെ കഴിവുള്ള ബിസിനസ്മാനാണ് ദിലീപ്. അദ്ദേഹം നല്ല നടനല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ നടനേക്കാളേറെ ദിലീപ് നല്ലൊരു നിര്‍മാതാവാണ്. അങ്ങനെയുള്ള ഒരാള്‍ ഇത്തരമൊരു ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യില്ല. ഇതിന് മുമ്പ് ഇത്തരമൊരു ക്രിമിനല്‍ കാര്യം ചെയ്തയാളെ വീണ്ടും അതുപോലൊരു പ്രവര്‍ത്തിക്ക് ആരും വിടില്ല. പോലീസിനറിയാം ആരായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന്. കാരണം ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം ഒരുപോലെയിരിക്കും.

20 വര്‍ഷം കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും നിന്ന അതേ സ്ഥലത്തേക്കാണ് ദിലീപ് വളര്‍ന്ന് വന്നത്. ദിലീപ് എന്ന നടന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് അത് നടന്നത്. അതില്‍ എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം കാരണം എനിക്ക് ലാഭമൊന്നും ഉണ്ടായിട്ടില്ല. പല സിനിമകളും എനിക്ക് നഷ്ടമാവുകയാണ് ചെയ്തിട്ടുള്ളത്. ഈ മനുഷ്യന്‍ മലയാള സിനിമയില്‍ എല്ലാമായിരുന്ന സമയത്ത് പലരും കൂടെയുണ്ടായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവര്‍ തന്നെ ദിലീപ് വീണപ്പോള്‍ തള്ളിപ്പറഞ്ഞു. ദിലീപിനെ പിന്തുണച്ചു എന്ന് കണ്ടപ്പോള്‍ എന്നെ അകറ്റി നിര്‍ത്തി. ഇതൊക്കെയാണ് എന്റെ അനുഭവമെന്നും മഹേഷ് പറയുന്നു.

ഞാന്‍ പറയുന്നത് ചിലപ്പോള്‍ തെറ്റായിരിക്കും. ചിലപ്പോള്‍ തോന്നലുകളുമായിരിക്കാം. പക്ഷേ അനുഭവം വെച്ച് നോക്കുകയാണെങ്കില്‍ എനിക്ക് അവസരങ്ങളൊന്നും വന്നില്ല. എനിക്ക് അവസരങ്ങള്‍ ശരിക്കും കൂടേണ്ടതാണ്. ഇതൊക്കെ പോട്ടെ, ദിലീപിന്റെ സിനിമകളിലെങ്കിലും എന്നെ വിളിക്കേണ്ടതല്ലേ. അതും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പറയുന്നത് എനിക്ക് ഈ പറയുന്നത് കൊണ്ട് യാതൊരു ലാഭവും ഉണ്ടായിട്ടില്ല. ദിലീപ് പക്ഷേ കേസിന് മുമ്പും എന്നെ സിനിമകളിലേക്ക് വിളിച്ചിട്ടില്ല. ഞാന്‍ ദിലീപിന്റെ സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുമില്ല. ഞാന്‍ ചെയ്ത സിനിമയില്‍ ദിലീപ് ഒരു ചെറിയ വേഷത്തില്‍ വന്നിട്ടുണ്ട്, അതുപോലെ ദിലീപ് ചെയ്ത സിനിമയില്‍ കോമ്പിനേഷന്‍ സീനൊന്നുമില്ലാതെ ചെറിയ വേഷം ഞാനും ചെയ്തിട്ടുണ്ട് എന്നതാണ് ആകെ ബന്ധം.

ദിലീപിനെ അതുകൊണ്ട് കുറ്റം പറയാനാവില്ല. കേസിന് മുമ്പോ ശേഷമോ ത്രൂഔട്ട് വേഷങ്ങള്‍ ദിലീപുമായി ഞാന്‍ ചെയ്തിട്ടില്ല. അത് ദിലീപിന്റെ കുറ്റവുമല്ല. പക്ഷേ അദ്ദേഹത്തിനൊപ്പം നിന്ന പലരും ദിലീപിന് വേണ്ടി സംസാരിച്ചവനാണല്ലോ എന്ന പരിഗണന പോലും എനിക്ക് തന്നില്ല. പലരും ഫോണ്‍ വിളിച്ച് ഗംഭീരമായെന്നൊക്കെ പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി നീ മാത്രമാണ് സംസാരിക്കാന്‍ ഉണ്ടായിരുന്നത് എന്നൊക്കെയാണ് പറഞ്ഞത്. ഇത് ദിലീപില്‍ നിന്ന് ഒരു ഗുണവും പ്രതീക്ഷിച്ചല്ല ചെയ്തത്. ന്യൂസ് ചാനലില്‍ പോയി സംസാരിച്ചാല്‍ ഒരു രൂപ പോലും കിട്ടില്ല. എനിക്കെന്തെങ്കിലും ഇതുവഴി കിട്ടിയെന്നും ആരും കരുതണ്ട.

എനിക്ക് പടങ്ങളൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. അപ്പോള്‍ എന്തെങ്കിലും ചെയ്യണ്ടേ. ഞാന്‍ മരിച്ച് പോയിട്ടില്ലാ എന്നെങ്കിലും അറിയിക്കണ്ടേ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് എന്റെ മനസ്സാക്ഷിയെ എങ്കിലും ബോധ്യപ്പെടുത്തണ്ടേ? ഇനിയിപ്പോ ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ തെളിയിക്കപ്പെടാന്‍ പോവുകയല്ലേ? കോടതി വിധി വരുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കപ്പെടുമല്ലോ? ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യമാണ്. ദിലീപ് ഇക്കാര്യത്തില്‍ ഇന്നസെന്റാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് യാതൊരു പങ്കുമില്ല. അയാളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചതാണ്. അതിന് പിന്നില്‍ ആരൊക്കെയാണ് കളിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ദിലീപിനും അത് നന്നായി അറിയാമെന്നും മഹേഷ് പറഞ്ഞു.

സൂപ്പര്‍ താരങ്ങളാണ് ദിലീപിനെ കുടുക്കിയതെന്ന് ഞാന്‍ പറയുന്നില്ല. ഒരുപറ്റം ആളുകള്‍ പക്ഷേ ദിലീപിന്റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നുള്ള ദിലീപിന്റെ വളര്‍ച്ചയാണ് അവരുടെ വിദ്വേഷത്തിന് കാരണം. ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിക്കാന്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിച്ചോ? അതിന് ദിലീപ് വേണ്ടി വന്നില്ലേ. അത്രയും തന്റേടം അമ്മ സംഘടനയ്ക്ക് വേണ്ടി കാണിച്ചയാളാണ്. അതിന് ലാഭം കൂടുതല്‍ കിട്ടിയപ്പോള്‍ പറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ സംഘടനയ്ക്ക് നല്‍കിയിരുന്നു. എത്രയോ പേരെ സഹായിച്ചിട്ടുണ്ട്. കെപിഎസി ലളിത ചേച്ചിയൊക്കെ ദിലീപ് സഹായിച്ച കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയിലെ ഒരു നടിക്ക് വീടുവെക്കാനായി ആരും അറിയാതെ അഞ്ച് ലക്ഷം രൂപ കൊടുത്തിട്ടുണ്ട് ദിലീപ് എന്നും മഹേഷ് വ്യക്തമാക്കി.

പഠനത്തിനുള്ള പൈസ ഒരുപാട് പേര്‍ക്ക് ദിലീപ് നല്‍കിയിട്ടുണ്ട്. ദിലീപ് കാരണം ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു നടിക്ക് ജീവിതം കൊടുത്തയാളാണ്. ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോഴാണ് എനിക്ക് നേരിട്ടല്ലാതെയുള്ള ശത്രുക്കളുണ്ടാവാം എന്ന് മനസ്സിലായത്. കാരണം ഇടക്കാലത്ത് എനിക്ക് സിനിമയൊക്കെ കിട്ടി തുടങ്ങിയതായിരുന്നു. അത് തീര്‍ത്തും ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. പടമേ ഇല്ലാതെ വീട്ടില്‍ ഒന്നര വര്‍ഷത്തോളം ഇരിക്കേണ്ടി വന്നു. എന്റെ ജീവിതത്തിലെ നിയോഗം ദിലീപിന് വേണ്ടി സംസാരിക്കുക എന്നതായിരിക്കും. ഇതില്‍ സത്യമുണ്ടെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ ദൈവം എനിക്ക് നന്മ തരുമെന്നാണ് വിശ്വാസമെന്നും മഹേഷ് പറഞ്ഞു.
Recommended Video

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു. കാവ്യ കൂറുമാറിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ശത്രുതയെ സാധൂകരിക്കാന്‍ കൂടിയാണ് കാവ്യയെ സാക്ഷിയായി ഉള്‍പ്പെടുത്തിയത്. 34ാം സാക്ഷിയാണ് കാവ്യ. മഞ്ജു വാര്യര്‍ കേസില്‍ 11ാം സാക്ഷിയാണ്. നടന്‍ സിദ്ദിഖ് 13ാം സാക്ഷിയുമാണ്. കുറ്റപത്രത്തില്‍ നടിയോട് ദിലീപിന് വൈരാഗ്യമുള്ളതായി പറയുന്നുണ്ട്. മഞ്ജുവിന്റെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.












Click it and Unblock the Notifications