കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തട്ടം തലയില്‍ നിന്ന് മാറിപ്പോയാല്‍ ഒരോന്ന് പറയുന്നവർ': മുക്കം വിട്ടത് എന്തുകൊണ്ടെന്ന് ജാസ്മിന്‍

Google Oneindia Malayalam News

കുടംബത്തിന് അകത്ത് നിന്നടക്കം തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ പ്രേക്ഷകർക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ വ്യക്തിയാണ് ബിഗ് ബോസ് സീസണ്‍ ഫോർ താരം കൂടിയായ ജാസ്മിന്‍ മൂസ. വ്യക്തിപരമായ കാര്യങ്ങളാല്‍ ഏറെ വർഷമായി കുടുംബവുമായി വേർപിരിഞ്ഞ് നില്‍ക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം മുക്കത്ത് ഒരു വനിതാ ജിം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കുടുംബത്തേയും സന്ദർശിച്ചാണ് താരം മടങ്ങിയത്.

അതേസമയം മുക്കത്ത് വെച്ച് തനിക്ക് മുമ്പുണ്ടായ അനുഭവങ്ങളെക്കുറിച്ച് ജിം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോള്‍ താരം വ്യക്തമാക്കുന്നുണ്ട്. ജാസ്മിന്റെ വാക്കുകളിലേക്ക്..

ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് പറഞ്ഞ മുക്കം

എന്താണ് തനിക്കിപ്പോള്‍ തോന്നുന്നത് എന്നാണ് കുറേകാലത്തിന് ശേഷം ഞാന്‍ നാട്ടിലേക്ക് പോകുന്നുവെന്ന് അറിഞ്ഞ് സുഹൃത്തുക്കള്‍ ചോദിച്ചത്. എനിക്കെന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. വിമാനം വൈകിയതുകൊണ്ടാണ് ഇന്നലെ എത്തേണ്ട ഞാന്‍ ഒരു ദിവസം വൈകിയെത്തിയത്. ഇനിയൊരിക്കലും മടങ്ങി വരില്ലെന്ന് പറഞ്ഞ മുക്കത്താണ് ഞാനിപ്പോള്‍ നില്‍ക്കുന്നതെന്നും ജാസ്മിന്‍ പറയുന്നു.

'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ

തട്ടം തലയില്‍ നിന്ന് മാറിപ്പോയാലടക്കം

പണ്ടൊക്കെ ഞാന്‍ ഇതിലെ സ്കൂട്ടിയില്‍ പോവുമ്പോള്‍ തട്ടം തലയില്‍ നിന്ന് മാറിപ്പോയാലടക്കം 'മറ്റവന്റെ മോളാണ്, ഓള് തട്ടമൊന്നും ഇടാതെ പാറിപ്പാറി നടക്കുകയാണ്' എന്നൊക്കെയായിരുന്നു കമന്റടിച്ചിരുന്നത്. ഇതും എന്റെ ജീവിതത്തിലുമുണ്ടായ ഒട്ടനവധി അനുഭവങ്ങള്‍ കൊണ്ടാണ് മുക്കം മടുത്ത് പോയത്. അതുകൊണ്ടാണ് ഒരിക്കലും ഇവിടേക്ക് മടങ്ങിവരില്ലെന്ന് പറഞ്ഞത്.

സിന്ദാല മിഴി തുറക്കും, സൗദി ലോകത്തെ ഞെട്ടിക്കും: ഇനി ഒരു വർഷം മാത്രം, സല്‍മാന്റെ സ്വപ്ന പദ്ധതിസിന്ദാല മിഴി തുറക്കും, സൗദി ലോകത്തെ ഞെട്ടിക്കും: ഇനി ഒരു വർഷം മാത്രം, സല്‍മാന്റെ സ്വപ്ന പദ്ധതി

അത്തരമൊരു സ്ഥലത്തേക്ക് മടങ്ങി വരുന്നതിന്റെ

അത്തരമൊരു സ്ഥലത്തേക്ക് മടങ്ങി വരുന്നതിന്റെ നല്ല ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. നിങ്ങള്‍ അത് എങ്ങനെ എടുക്കുമെന്ന ചിന്തയൊക്കെ എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയൊക്കെ പോവാതിരിക്കാമെന്ന ചിന്ത എനിക്കുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ജോസ്മിന്‍ പറയുന്നു.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

എന്റെ കുടുംബവുമായി യാതൊരു വിധ ബന്ധ

എന്റെ കുടുംബവുമായി എനിക്ക് യാതൊരു വിധ ബന്ധവും ഇല്ലായിരുന്നു. വല്ലപ്പോഴും സഹോദരന്മാർ ഫോണ്‍ വിളിക്കുക മാത്രമാണ് ചെയ്തിരുന്നത്. അവർ ഇപ്പോള്‍ ഇവിടെ വന്നിട്ടുണ്ട്. അറിയുന്ന ഒരുപാട് മുഖങ്ങള്‍ വീണ്ടും കാണാന്‍ സാധിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും സ്ത്രീകള്‍ ഈ വേദിയില്‍ എത്തിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ നാട്ടില്‍ വന്ന് ഇതുപോലൊരു ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്ന് ഈ ജന്മത്ത് ഞാന്‍ കരുതിയിരുന്നില്ല.

മറുപടിനല്‍കാനുള്ള മടി ആർക്കും ഉണ്ടാവരുത്

ജിം എന്ന് പറയുന്നത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. വെറുതെ ഒരു ഡംമ്പല്‍ എടുത്ത് പൊക്കി എന്ന് വെച്ച് ബോഡി ബില്‍ഡറാവണമെന്നില്ല. അയല്‍ക്കൂട്ടത്തില്‍ പോയി എന്ന് പറയാന്‍ ഒരു അഭിമാനമുണ്ട്, എന്നാല്‍ ജിമ്മിന് പോയി എന്നുള്ള മറുപടിനല്‍കാനുള്ള മടി ആർക്കും ഉണ്ടാവരുത്. ജിം എന്ന് പറയുന്നത് ആശുപത്രിപോലുള്ള കാര്യമാണ്.

ഞാനൊക്കെ ജിമ്മില്‍ പോവാന്‍ തുടങ്ങിയ സമയത്ത്

നല്ല രീതിയിലുള്ള വർക്കൌട്ടും അതോടൊപ്പം ഭക്ഷണവും നിയന്ത്രിച്ച് കഴിഞ്ഞാല്‍ ഒരുപാട് പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാന്‍ സാധിക്കും. പ്രശ്നങ്ങളില്ലാത്ത ആരാണ് ഉള്ളത്. ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്തിരിക്കുന്ന ഈ സ്ഥാപനം ഒരിക്കലും ഒഴിഞ്ഞ് കിടക്കാന്‍ പാടില്ല. ഒരുപാട് ലേഡി ട്രെയിനർമാരും ഇവിടെയുണ്ട്. ഞാനൊക്കെ ജിമ്മില്‍ പോവാന്‍ തുടങ്ങിയ സമയത്ത് ലേഡീ ട്രെയിനർമാർ ഇവിടെ ഉണ്ടായിരുന്നില്ല.

അതൊക്കെ നമുക്ക് പറഞ്ഞ് തരാന്‍ അറിവുള്ള

ട്രെഡ് മില്ലില്‍ കയറി ഓടുകയായിരുന്നു അന്ന് നമ്മള്‍ സ്ഥിരമായി ചെയ്തു കൊണ്ടിരുന്നത്. ബാക്കിയൊന്നും നമ്മള്‍ ചെയ്യില്ല. അത് ചെറുത് മാത്രമാണ്. ട്രെഡ് മില്ലില്‍ കയറിയത് കൊണ്ടോ, അല്ലെങ്കില്‍ ഒരു മണിക്കൂർ സൈക്കിള്‍ ചവിട്ടിയതുകൊണ്ടോ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തിയെന്ന് വരില്ല. അതൊക്കെ നമുക്ക് പറഞ്ഞ് തരാന്‍ അറിവുള്ള ലേഡീ ട്രെയിനർമാർ കൂടെ ഇവിടെയുണ്ട്. അതൊക്കെ പരമാവധി ഉപയോഗപ്പെടുത്തുക.

English summary
Bigg Boss Malayalam fame Jasmine Moosa reveals why she left her native place mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X