Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് വിജയി? ബിഗ് ബോസ് ഫാൻസിന് സന്തോഷ വാർത്ത, അറിയിപ്പുമായി മോഹൻലാൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഷോ സംപ്രേഷണം നിര്‍ത്തിയെങ്കിലും വിജയി ആരെന്നത് ഇപ്പോഴും സസ്‌പെന്‍സ് ആയി തുടരുകയാണ്. വിജയിയെ കണ്ടെത്താനുളള വോട്ടിംഗ് അവസാനിച്ചിട്ടും ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതുവരെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല.

ഇതോടെ ആരാധകര്‍ ആകാംഷയിലാണ്. ബിഗ് ബോസ് ഫിനാലെ ഉണ്ടാകില്ലേ എന്നുളള ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. അതിനുളള മറുപടിയുമായി മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്.

വോട്ടിംഗ് തീരുമാനം

വോട്ടിംഗ് തീരുമാനം

ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഇതോടെ രണ്ടാം സീസണിലേത് പോലെ വിജയി ഇല്ലാതെ മൂന്നാം സീസണും അവസാനിക്കുമോ എന്നുളള ആശങ്ക ഉയര്‍ന്നു. എന്നാല്‍ അതിന് പരിഹാരമായി ഷോ അധികൃതര്‍ വോട്ടിംഗ് തീരുമാനം പ്രഖ്യാപിച്ചു.

ആരാധകര്‍ അക്ഷമർ

ആരാധകര്‍ അക്ഷമർ

അവസാന റൗണ്ടിലെ എട്ട് പേരില്‍ നിന്നും വിജയിയെ പ്രേക്ഷകര്‍ വോട്ടെടുപ്പിലൂടെ കണ്ടെത്തുക എന്നതായിരുന്നു തീരുമാനം. വോട്ടിംഗ് അവസാനിച്ചുവെങ്കിലും ഇതുവരെ ആരാണ് മുന്നില്‍ എത്തിയത് എന്നുളളത് പുറത്ത് വന്നിട്ടില്ല. മാത്രമല്ല ഫിനാലെ എപ്പോഴായിരിക്കും എന്നത് സംബന്ധിച്ചും ഒരു അറിയിപ്പും ചാനല്‍ പുറത്ത് വിട്ടിരുന്നു. ഇതോടെ ആരാധകര്‍ അക്ഷമരായിരിക്കുകയാണ്.

വീഡിയോ

വീഡിയോ

അതിനിടെയാണ് ബിഗ് ബോസ് ഫിനാലെയെ കുറിച്ച് വ്‌ളോഗറായ രേവതി പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടത് ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ബിഗ് ബോസ് ഫിനാലെയെ കുറിച്ചുളള വീഡിയോ പുറത്ത് വന്നിട്ടുളളത്. വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം ഫിനാലെയ്ക്ക് പ്രേക്ഷകര്‍ അല്‍പം കൂടി ക്ഷമിക്കണം എന്നും വീഡിയോയില്‍ പറയുന്നു.

പ്രിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി

പ്രിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ' ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ തുടക്കം മുതല്‍ക്കേ ഒപ്പം സഞ്ചരിച്ച് സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ച് ഷോയെ മഹാ വിജയമാക്കി തീര്‍ത്ത പ്രിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്താനുളള ഫൈനല്‍ വോട്ടിംഗിലും വന്‍ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

വിജയി ആര്

വിജയി ആര്

ഇപ്പോള്‍ പ്രേക്ഷകര്‍ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ വിജയി ആര്. പക്ഷേ അല്‍പം കൂടി ക്ഷമിച്ചേ മതിയാവൂ. മഹാമാരി മൂലമുളള ഇപ്പോഴത്തെ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ആകുമ്പോള്‍ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകര്‍ കാത്തിരിക്കുക. വീട്ടില്‍ തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക- എന്നാണ് വീഡിയോയില്‍ പറയുന്നത്

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ബിഗ് ബോസ് ഫിനാലെ സുരക്ഷിതമായി നടത്താനുളള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ മാസം 16 വരെയാണ് സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. അത് കഴിഞ്ഞാവും ഷോയുടെ ഫിനാലെ സംഘടിപ്പിക്കുക എന്ന് വേണം കരുതാന്‍. അതിനിടെ മത്സരാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് അടക്കമുളള തയ്യാറെടുപ്പുകളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+