ജിയാ ഇറാനിയുടെ മകന് സർപ്രൈസ് കൊടുത്ത് ഋതുമന്ത്ര: ആശംസ നേർന്ന് ബിഗ് ബോസ് താരങ്ങൾ
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ മനം കവർന്ന മത്സരാർഥികളിൽ ഒരാളാണ് ഋതു മന്ത്ര. നടിയും മോഡലുമെല്ലാമായിരുന്നുവെങ്കിലും ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് ഋതു പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധയിക്കപ്പെടാൻ തുടങ്ങിയത്. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ബിഗ് ബോസിലേക്ക് എത്തിയതെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഋതു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. അടുത്തിടെ ഫിറ്റ്നെസ് വീഡിയോയുമായി ഋതു യൂട്യൂബ് ചാനലിലെത്തിയിരുന്നു.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളുമായി വഴക്കിനൊന്നും നിൽക്കാത്ത സൈലന്റായ മത്സരാർത്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. എല്ലാവരോടും വളരെ സൗഹൃദത്തോടെ ഇടപെടുന്ന ഋതു പലപ്പോഴും പാട്ടുപാടിക്കൊണ്ടാണ് പ്രേക്ഷകരുടേയും മത്സരാർത്ഥികളുടേയും മനസ്സിലിടം പിടിക്കാറുള്ളത്. അനാവശ്യപ്രശ്നങ്ങളിൽ ഇടപെടാത്തതുകൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ നല്ല മതിപ്പാണ് താരത്തിനുള്ളത്. ഇതിനിടെ ചില സിനിമകളിലും ഋതു കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3യിലെ അവസാനത്തെ ക്യാപ്റ്റനാണ് ഋതു മന്ത്ര. അവാസനത്തെ ചില എപ്പിസോഡുകളിലാണ് ആക്ടീവായിട്ട് ഗെയിമുകളിലും ടാസ്കുകളിലും പങ്കെടുക്കുന്നതായി കണ്ടത്.

മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചതോടെ ബിഗ് ബോസിനുള്ളിൽ വെച്ച് ഒരു വാരാന്ത്യം എപ്പിസോഡിലായിരുന്നു ഋതു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. തനിക്ക് ഒരാളെ ഇഷ്ടമാണെന്നും . എന്നാൽ അത് എന്താകുമെന്ന് അറിയില്ല, താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നുമായിരുന്നു ഋതു വിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് ഋതുവിനോടൊപ്പമുള്ള ഒരു ചിത്രം നടനായ ജിയ ഇറാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഋതുവിന ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതോടെ ഋതു ബിഗ് ബോസിലിരിക്കെ തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായിരുന്നു.

ഋതുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ തങ്ങൾ പ്രണയത്തിലാണെന്ന വിവരവും ഇറാനി പുറത്തുവിട്ടിരുന്നു. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ടെന്നും ഋതുവിന്റെ ആയിരക്കണക്കിന് ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും ഇയാൾ ഇതിനൊപ്പം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ആ സമയത്ത് ജിയ ഇറാനിക്കൊപ്പമുള്ള ഋതുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷവും ഋതു ഇതെക്കുറിച്ച് ഒന്നും പറയാതിരുന്നതുകൊണ്ട് തന്നെ പ്രേക്ഷകർ ഇതൊന്നും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഇത് ഋതുവിന്റെ യഥാർഥ കാമുകൻ അല്ലെന്നും യഥാർഥ കാമുകൻ ആയിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലൂടെ സ്വാകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നുമൊക്കെയാണ് പ്രേക്ഷകരുടെ വാദങ്ങൾ. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഋതുവിന്റെ ശബ്ദ സന്ദേശവും ഇറാനി പുറത്തുവിട്ടിരുന്നു. ഋതു തനിക്കയച്ച ശബ്ദ സന്ദേശം ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് പങ്കുവെച്ചിരുന്നത്.

ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ജിയാ ഇറാനിയുടെ മകൻ സിദ്ധാർത്ഥിന് പിറന്നാൾ ആശംസിച്ചുകൊണ്ടാണ് ഏറ്റവും ഒടുവിൽ ഋതു എത്തിയിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളായ സന്ധ്യാ മനോജും ഋതുമന്ത്രയുമാണ് ജിയാ ഇറാനിയുടെ മകന് യൂട്യൂബ് വീഡിയോയിൽ ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്. ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയും സിദ്ധാർത്ഥിനെ പിറന്നാൾ ആശംസകൾ അറിയിക്കുന്ന ഋതുവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക.

ബിഗ് ബോസ് മത്സരാർത്ഥിയായ സന്ധ്യ മനോജും ആശംസയറിയിക്കുന്നുണ്ട്. മജ്സിയ ഭാനു, പൊളി ഫിറോസ്, സജ്ന ഫിറോസ്, ഋതുമന്ത്ര, ലക്ഷ്മി എന്നിവർക്കൊപ്പം ജിയാ ഇറാനിയും മകനും നിൽക്കുന്ന ഫോട്ടോയും വീഡിയോയിൽ ഇടംപിടിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഋതുവിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഋതുവിനെ പിന്തുണച്ച കിടിലം ഫിറോസിന്റെ സ്ഥിതി എന്തായെന്നും പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നു.

ജിയ ഇറാനിയും ഋതുവും പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ വേർപിരിഞ്ഞുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ ജിയാ ഇറാനി ഋതുവിനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി കിടിലം ഫിറോസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം ഋതുമന്ത്രയും ഇതെക്കുറിച്ച് തുറന്നുപറച്ചിലുകളൊന്നും നടത്തിയിരുന്നില്ല.

തന്റെ വിവാഹമോചന സമയത്ത് പിന്തുണ നൽകിക്കൊണ്ട് ഋതു കൂടെയുണ്ടായിരുന്നു. പരസ്പരം മനസ്സിലാക്കിയവരാണ് ഞങ്ങള്‍. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരിയറിനാണ് ഇപ്പോഴത്തെ പ്രഥമ പരിഗണനയെന്നും ജിയ ഇറാനി പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഋതു ഇതിനോടൊന്നും പ്രതികരിക്കാൻ തയാറായിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മിൽ ബന്ധമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഗ്രാൻഡ് ഫിനാലെ നടക്കുന്നതിന് തൊട്ടുമുമ്പായി ജിയാ ഇറാനിയോട് ആരാധകർ ഋതുവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇറാനി നൽകിയ മറുപടിയാണ് ഏവരെയും അമ്പരപ്പിച്ചിട്ടുള്ളത്. ഋതുവുമായി കോണ്ടാക്ടുണ്ടോ എന്ന ചോദ്യത്തിന് ഊഞ്ഞാല ഊഞ്ഞാല എന്നായിരുന്നു ഇറാനിയുടെ മറുപടി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications