• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരേയും ഞാൻ കടിച്ച് തിന്നില്ല,സിംഗിളായി മരിക്കാമെന്ന് പ്ലാനില്ല, ഏറ്റവും ഖേദം തോന്നിയ കാര്യം ഇത്'; ജാസ്മിൻ

  • By Desk
Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്ന ജാസ്മിൻ മൂസ. ഷോയിൽ വിജയ സാധ്യത കൽപ്പിക്കപ്പെട്ട താരം കൂടിയായിരുന്നു അവർ. എന്നാൽ പകുതിക്ക് വെച്ച് അവർ മത്സരത്തിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു.

ബിഗ് ബോസിന് ശേഷവും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരം താരം സംവിദിക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ക്യൂ ആൻറ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ജാസ്മിൻ. കുടുംബത്തെ കുറിച്ചും ജീവിതത്തിൽ ഇനിയൊരു പങ്കാളിയുണ്ടാകുമോയെന്നതിനെ കുറിച്ചൊക്കെയായിരുന്നു ആരാധകരുടെ ചോദ്യം.

ഉമ്മയുടെ അടുത്തേക്ക് പോകുന്നതെന്നായിരുന്നു


ഇനി എന്നാണ് ഉമ്മയുടെ അടുത്തേക്ക് പോകുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ-നിരവധി പേർ തന്നോട് ചോദിച്ചിട്ടുണ്ട്, നാട്ടിലേക്ക് എന്നാണ് പോകുന്നത്, വീട്ടുകാരെ കാണുന്നില്ലെ എന്നൊക്കെ. അതൊന്നും എനിക്ക് ഇപ്പോൾ അറിയില്ല. പക്ഷേ ഉടൻ തന്നെ തന്റെ നാട്ടിലേക്ക് വരുന്നുണ്ട്. ഒരു പരിപാടിക്ക് വേണ്ടിയാണ് വരുന്നത്. ഇതുവരെ കുടുംബത്തെ കാണണമെന്നൊന്നും പ്ലാൻ ചെയ്തിട്ടില്ല. നടന്നാൽ നടക്കും', ജാസ്മിൻ പറഞ്ഞു.

'അവർ ചോദിച്ചത് കുഴിയിലേക്ക് കാല് നീട്ടി നിക്കുന്ന അമ്മയ്ക്ക് എന്തിന് റേഷൻ കാർഡ് എന്നാണ്'; സീമ ജി നായർ'അവർ ചോദിച്ചത് കുഴിയിലേക്ക് കാല് നീട്ടി നിക്കുന്ന അമ്മയ്ക്ക് എന്തിന് റേഷൻ കാർഡ് എന്നാണ്'; സീമ ജി നായർ

 ആശങ്കയൊക്കെ


നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന് തോന്നുന്നത് കൊണ്ടാണ് പൊതു ഇടത്തിൽ വന്ന് സംസാരിക്കാത്തത് എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. ഇതിന് അത് പ്രശ്നമാക്കേണ്ടെന്നും എവിടെ കണ്ടാലും ആളുകൾക്ക് തന്നോട് സംസാരിക്കാമെന്നുമായിരുന്നു ജാസ്മിന്റെ മറുപടി. 'താൻ ആരേയും പിടിച്ച് തിന്നുകയുമൊന്നുമില്ല. പക്ഷേ പൊതു സ്ഥലത്ത് നിന്ന് പരിചയമില്ലാത്തൊരാളെ കാണുമ്പോൾ എന്ത് സംസാരിക്കണമെന്നൊരു ആശങ്കയൊക്കെ തന്നെ പിടിപെടാറുണ്ട്', ജാസ്മിൻ പറഞ്ഞു.

എന്തെങ്കിലും നിരാശയുണ്ടോയെന്നായിരുന്നു


ജീവിത്തിൽ എന്തെങ്കിലും നിരാശയുണ്ടോയെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്ന മൊറ്റൊരു ചോദ്യം. ഇതിന് ഉണ്ടെന്നാണ് ജാസ്മിൻ നൽകിയ മറുപടി. മുൻപ് പല അവസരങ്ങളിലും ആളുകൾക്ക് മുഖത്ത് നോക്കി കൃത്യമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല. അതിൽ ഞാൻ ഖേദിക്കുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല, ആ കടങ്ങളൊക്കെ തീർക്കുന്നുണ്ട്. പറയേണ്ടത് അപ്പപ്പോൾ പറയുന്നുണ്ട്', ജാസ്മിൻ പറഞ്ഞു.

'റോബിനെ ഫ്രോഡെന്ന് വിളിച്ചെന്ന് പ്രചരിപ്പിച്ചു, തെറ്റിക്കാൻ നോക്കി, തെളിവുണ്ട്, പുറത്തുവിടും'; കിടിലം ഫിറോസ്'റോബിനെ ഫ്രോഡെന്ന് വിളിച്ചെന്ന് പ്രചരിപ്പിച്ചു, തെറ്റിക്കാൻ നോക്കി, തെളിവുണ്ട്, പുറത്തുവിടും'; കിടിലം ഫിറോസ്

ഗേൾഫ്രണ്ട് ഉണ്ടാകുമോയെന്ന്


ജീവിതത്തിൽ ഇനി ഒരു ഗേൾഫ്രണ്ട് ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഒറ്റക്ക് ജീവിച്ച് മരിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി.തനിക്ക് സിംഗിൾ ജീവിതം ജീവിക്കാൻ താത്പര്യമില്ല. അതൊക്കെ ആകേണ്ട സമയത്ത് സംഭവിക്കും. ഓരോത്തിനും ഓരോ സമയം ഉണ്ടല്ലോയെന്നും ജാസ്മിൻ പറഞ്ഞു.

'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു

 പങ്കാളിയായ മോണിക്കയുമായി


തന്റെ പങ്കാളിയായ മോണിക്കയുമായി ബിഗ് ബോസിന് പിന്നാലെയായിരുന്നു ജാസ്മിൻ പിരിഞ്ഞത്. തനിക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിന് മോണിക്കയും വിധേയമാകുന്നുണ്ടെന്നും മോണിക്കയെ പോലുള്ള നല്ലൊരു വ്യക്തിക്ക് ഇത്രയും സഹിക്കേണ്ടതില്ലെന്നും അതിനാൽ താൻ ബ്രേക്ക് അപ് ആവുകയാണെന്നുമായിരുന്നു ജാസ്മിൻ പ്രതികരിച്ചത്.

ജീവിതത്തിലെ പ്രതിസന്ധികളെ


ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യമായി നേരിട്ടയാളാണ് ജാസ്മിൻ. പരമ്പരാഗത മുസ്ലീം കുടുംബത്തിലായിരുന്നു ജാസ്മിൻ ജനിച്ചത്. വളരെ ചെറുപ്പത്തിൽ വീട്ടുകാർ ഇവരെ വിവാഹം കഴിപ്പിച്ചെങ്കിലും ഗാർഹിക പീഡനത്തെ തുടർന്ന് ആ ബന്ധം മുന്നോട്ട് പോയിരുന്നില്ല. തുടർന്ന് മറ്റൊരു വിവാഹം കഴിപ്പിച്ചു, അതും പരാജയമായിരുന്നു.
തുടർന്ന് പ്രതിസന്ധികളോടെല്ലാം പടവെട്ടിയായിരുന്നു ജാസ്മിൻ മുന്നേറിയത്. ബാംഗ്ലൂരിൽ ജിം ട്രെയിനറായി ജോലി ചെയ്യുമ്പോഴായിരുന്നു ജാസ്മിന് ബിഗ് ബോസിൽ അവസരം ലഭിക്കുന്നത്.

English summary
Bigg Boss Malayalam Season 4 Fame Jasmin Musa Opens about The Biggest Regret In Her Life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X