• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യം

Google Oneindia Malayalam News

ആലപ്പുഴയിലെ കൃപാസനം ധാന്യകേന്ദ്രം പുറത്തിറക്കുന്ന അതേപേരിലുള്ള പത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ സജീവ ചർച്ചാവിഷയം. കൃപാസനം പത്രത്തിന്റെ ശക്തിയിലുള്ള വിശ്വാസികളുടെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് നിരവധിയാളുകളുകളാണ് ട്രോളുമായും മറ്റും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

ധാന്യകേന്ദ്രത്തിലെ പ്രാർത്ഥന വഴിയം കൃപാസനം പത്രത്തിലൂടെ സാക്ഷ്യം പറയുന്നതിലൂടേയും വലിയ രോഗങ്ങള്‍ മാറി, പരീക്ഷ വിജയിച്ചു, വീട് വെക്കാനായി തുടങ്ങിയ അവകാശവാദങ്ങളാണ് വിശ്വാസികള്‍ നടത്തുന്നത്. ഇപ്പോഴിതാ ഇത്തരമൊരു അവകാശവാദവുമായി നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാർത്ഥിയുമായ ധന്യ മേരി വർഗീസും രംഗത്ത് എത്തിയിരിക്കുകയാണ്.

ധന്യ മേരി വർഗീസിന്റെ സാക്ഷ്യം പറയല്‍

കൃപാസനം ധാന്യകേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ധന്യ മേരി വർഗീസിന്റെ സാക്ഷ്യം പറയല്‍. ധാന്യകേന്ദ്ര നടത്തുന്ന യൂട്യൂബ് ചാനലിലൂടെ ഇത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ കല്യാണം നടത്താന്‍ സാധിച്ചത് ഉള്‍പ്പടേയുള്ള കാര്യങ്ങളാണ് ധന്യ മേരി വർഗീസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തു. താരത്തിന്റെ വാക്കുകളിലേക്ക്.

ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്

ദൈവ വിശ്വാസം ഉള്ള ഓരാളാണോ ഞാന്‍

ദൈവ വിശ്വാസം ഉള്ള ഓരാളാണോ ഞാന്‍ എന്ന് ചോദിച്ചാല്‍ തീർച്ചയായും വിശ്വാസമുള്ളയാളാണ്. എന്നും പ്രാർത്ഥിക്കുമായിരുന്നു. പള്ളികളില്‍ പോവുകയും ആവശ്യം വരുമ്പോള്‍ എപ്പോഴും ഓടിനടന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന ആളായിരുന്നു. അത്തരത്തില്‍ നിരവധി തവണ പ്രാർത്ഥിച്ചിട്ടും നടക്കാത്ത ഒരു കാര്യത്തിന് വേണ്ടിയാണ് ഇവിടെ വന്നതെന്നും താരം പറയുന്നു.

ഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവുംഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവും

ധാന്യങ്ങളൊക്കെ കൂടിക്കൊണ്ടിരുന്ന ആളാണ്

ധാന്യങ്ങളൊക്കെ കൂടിക്കൊണ്ടിരുന്ന ആളാണ് ഞാന്‍. എന്റെ സഹോദരന്റെ കല്യാണം ഞങ്ങള്‍ ആഗ്രഹിച്ച സമയത്ത് നടക്കാതായി. കല്യാണം ആലോചിച്ച് തുടങ്ങി രണ്ട് വർഷമായിട്ടും നല്ല ഒരു ആലോചനയും വന്നില്ല. സഹോദരന് ഇഷ്ടപ്പെടുന്ന ആലോചനകളാണെങ്കില്‍ നടക്കുന്നുമില്ല. കേന്ദ്ര സർക്കാറില്‍ ജോലിയുള്ളയാളാണ്. നല്ല കുടുംബവുമാണ്.

vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

എന്റെ കുടുംബത്തിലുണ്ടായ ഒരു കേസ് മാത്രമാണ്

എന്റെ കുടുംബത്തിലുണ്ടായ ഒരു കേസ് മാത്രമാണ് ഏക പ്രശ്നമായി ഉണ്ടായിരുന്നത്. ബിസിനസ് തകർന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസിനെക്കുറിച്ച് മാധ്യമങ്ങളിലൊക്കെ നെഗറ്റിവായിട്ടുള്ള ന്യൂസുകള്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ സഹോദരന്റെ പല വിവാഹ ആലോചനകളും മാറിമാറി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സംഭവം എന്നെ മാനസികമായി തളർത്തിയെന്നും ധന്യമേരി വർഗീസ് പറയുന്നു.

എന്നെ കെട്ടിച്ച് വിട്ട കുടുംബത്തിലെ പ്രശ്നം കാരണം

എന്നെ കെട്ടിച്ച് വിട്ട കുടുംബത്തിലെ പ്രശ്നം കാരണം എന്റെ സഹോദരന് ഒരു നല്ല ആലോചന വരാതിരുന്നത് എന്നെ വല്ലാതെ ബാധിച്ചു. തീർച്ചയായും അവന് നല്ലൊരു ആലോചന ദൈവം കൊടുക്കുമെന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും നമ്മുടെ ആത്മബലം കുറയുന്ന ഒരു സാഹചര്യത്തിലേക്ക് എത്തി.

നമ്മുടേത് അല്ലാത്ത ഒരു തെറ്റുകൊണ്ട് നമ്മളെ മാത്രമല്ല

നമ്മുടേത് അല്ലാത്ത ഒരു തെറ്റുകൊണ്ട് നമ്മളെ മാത്രമല്ല, നമുക്ക് വേണ്ടപ്പെട്ടവർ പോലും ദുഖംഃ അനുഭവിക്കുക സ്ഥിതിയായി. അപ്പനും അമ്മയുമൊക്കെ വിഷമിക്കുന്നത് ഞാന്‍ കണ്ടു. അതുകൊണ്ടാണ്‍ ഞാന്‍ ഇവിടെ വരുന്നത്. ആരുവഴി കൃപാസനത്തെക്കുറിച്ച് കേട്ടു എന്ന് എനിക്കറിയില്ല. എങ്ങനെ ഇവിടെ എത്തിയെന്നും ഓർമ്മയില്ല. പക്ഷെ ഞാന്‍ ഇവിടെ വന്നു

ഭർത്താവിനും അമ്മയ്ക്കുമൊപ്പമാണ് വന്നതെങ്കിലും

ഭർത്താവിനും അമ്മയ്ക്കുമൊപ്പമാണ് വന്നതെങ്കിലും ഉടമ്പടിയെടുത്ത വ്യക്തി ഞാന്‍ മാത്രമാണ്. വന്ന് കഴിഞ്ഞപ്പോഴാണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നത്. സീതാകല്യാണം എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയാണ് ഈ ഉടമ്പടി എടുക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടയിലാണെങ്കിലും മുടക്കാതെ പ്രാർത്ഥന നടത്തി. ഷൂട്ടിങ് സ്ഥലത്ത് വെച്ചും പ്രാർത്ഥന നടത്തി.

മൂന്ന് മാസത്തോളം പ്രാർത്ഥന നടത്തി.

മൂന്ന് മാസത്തോളം പ്രാർത്ഥന നടത്തി. മാതാവിലും മധ്യസ്ഥ പ്രാർത്ഥനയിലും എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഇതിനിടയില്‍ ആരോപറഞ്ഞു നമ്മുടെ കാര്യത്തിന് ഒരു സമയം കൂടി വെച്ച് പ്രാർത്ഥിക്കാന്‍. അങ്ങനെയാണ് ആ 2019 സെപ്റ്റംബറിനുള്ളില്‍ ആങ്ങളയുടെ വിവാഹം നടക്കണമെന്ന് പ്രാർത്ഥിക്കുന്നത്. ആ വർഷത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാം.

കോവിഡ് കാരണം ഒരു കാര്യവും നടക്കുന്നില്ല

കോവിഡ് കാരണം ഒരു കാര്യവും നടക്കുന്നില്ല. എന്നാലും ഞാന്‍ ഇത് വെച്ച് പ്രാർത്ഥിക്കുകയായിരുന്നു. ഇതിനിടയിലാണ് അമ്മയുടെ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ഒരു ദിവസം അമ്മയുടെ അടുത്ത് സഹോദരനേയാക്കി ഇവിടെ വന്ന് കരഞ്ഞുകൊണ്ട് ശസ്ത്രക്രിയ നല്ല രീതിയിലാവാന്‍ പ്രാർത്ഥിച്ചു. ഏതായാലും എല്ലാം ഭംഗിയായി കഴിഞ്ഞു. കോവിഡ് സമയമായതിനാല്‍ അമ്മയോടൊപ്പം തന്നെ നില്‍ക്കാന്‍ സാധിച്ചെന്നും ധന്യ പറയുന്നു.

കോവിഡ് വന്ന് എല്ലാവരും വിഷമിച്ച സമയത്ത്

കോവിഡ് വന്ന് എല്ലാവരും വിഷമിച്ച സമയത്ത് അമ്മയ്ക്കും കുടുംബത്തിനൊപ്പവും നില്‍ക്കാന്‍ സാധിച്ചു. ഈ സമയത്താണ് ഒരു എട്ട് കിലോ മീറ്റർ അകലത്ത് നിന്ന് തന്നെ ഒരു ആലോചന വരുന്നത്. ഇത്രയും നാള്‍ നമ്മള്‍ ആലോചന നടത്തിയിട്ടും ഇത്തരമൊരു ആലോചനയുടെ കാര്യം അറിയില്ലായിരുന്നു. എന്തായാലും കുട്ടിയെ പോയി കണ്ടപ്പോള്‍ എല്ലാവർക്കും ഇഷ്ടമായി. ആ സെപ്റ്റബറിനുള്ളില്‍ തന്നെ കല്യാണം ഉറപ്പിക്കുകയും നവംബറില്‍ നടക്കുകയും ചെയ്തു.

എന്റെ സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് കാര്യങ്ങളോ

എന്റെ സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നുമായിരുന്നില്ല, ആങ്ങളയുടെ ജീവിതമായിരുന്നു എനിക്ക് വലുത്. ഞാന്‍ കാരണം അവന്‍ വിഷമിക്കരുത്. അതുകൊണ്ടാണ് ഇവിടേക്ക് ഓടി വന്നത്. എന്റെ ആഗ്രഹം എന്തായിരുന്നോ അത് സാധിച്ചിട്ടുണ്ട്. ഉടമ്പടിവെച്ച സമയത്ത് തന്ന് അത് സാധിച്ചുകൊണ്ട്. അപ്പോള്‍ തന്നെ പലരോടും പറയണമെന്നുണ്ടായിരുന്നെങ്കിലും അപ്പോള്‍ അത് സാധിച്ചില്ല. എന്നിലെ ഒരു ചമ്മല്‍ കാരണം കൂടിയാണ് ഈ സാക്ഷ്യം പറയാന്‍ വൈകിയതെന്നും താരം വ്യക്തമാക്കുന്നു.

English summary
Bigg Boss Season 3 fame Dhanya says brother's marriage took place when she prayed at kreupasanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X