കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയെ ഞെട്ടിച്ച 12 തരൂരിയന്‍ ഇംഗ്ലീഷ്പ്രയോഗങ്ങള്‍, എല്ലാം കിട്ടിയാല്‍ നിങ്ങള്‍ കൊലമാസ്സാണ്!!

ഓക്‌സഫഡ് ഡിക്ഷണറിയില്‍ പോലും തരൂരിന്റെ വാക്കുകള്‍ അടുത്തിടെ ട്രെന്‍ഡിങായി മാറിയിരുന്നു

  • By Vaisakhan
Google Oneindia Malayalam News

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റുകള്‍ എല്ലാ തവണയും സോഷ്യല്‍ മീഡിയില്‍ വൈറലാവാറുണ്ട്. ട്വീറ്റിന്റെ ഉള്ളടക്കത്തേക്കാളേറെ അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളാണ് ഏറ്റവും അധികം വൈറലാവാറുള്ളത്. പലപ്പോഴും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത്.

അതുകൊണ്ട് ട്രോളുകള്‍ തരൂരിയന്‍ ഇംഗ്ലീഷ് എന്ന പ്രയോഗം വരെ ഉണ്ടായിരുന്നു. തരൂരിന്റെ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം ചോദിച്ച് നടത്തുന്ന ക്വിസുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് ഏറ്റവും നന്നായറിയുന്ന രാഷ്ട്രീയക്കാരന്‍ എന്നൊക്കെ തരൂരിനെ വിരുതന്‍മാര്‍ പുകഴ്ത്താറുണ്ട്. പക്ഷേ സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പലര്‍ക്കും മനസിലായിട്ടില്ല എന്നതാണ് വാസ്തവം. ഓക്‌സഫഡ് ഡിക്ഷണറിയില്‍ പോലും തരൂരിന്റെ വാക്കുകള്‍ അടുത്തിടെ ട്രെന്‍ഡിങായി മാറിയിരുന്നു.

ഇവിടെ അദ്ദേഹത്തിന്റെ ചില വാക്കുകളെ പരിചയപ്പെടുത്തുകയാണ്. ഇതെല്ലാം പലപ്പോഴായി അദ്ദേഹം ഉപയോഗിച്ചപ്പോള്‍ സാധാരണക്കാര്‍ അര്‍ഥമറിയാതെ കുഴഞ്ഞ വാക്കുകളാണ്. ഈ വാക്കുകള്‍ക്കായി ഡിക്ഷണറി തിരഞ്ഞവരും ഒരുപാടുണ്ട്. വളരെ അപൂര്‍വമായി ആളുകള്‍ ഉപയോഗിക്കുന്ന 12 ഇംഗ്ലീഷ് വാക്കുകളാണ് ചുവടെ കൊടുക്കുന്നത്. എഴ് എണ്ണത്തിന് കൃത്യമായ ഉത്തരം നിങ്ങള്‍ക്കറിയുമെങ്കില്‍ നിങ്ങള്‍ ശരിക്കുമൊരു ജീനിയസാണെന്ന് വിലയിരുത്താം.

1) calumny- കാലമ്‌നി

1) calumny- കാലമ്‌നി

ഇതിന്റെ അര്‍ഥം ദുഷ്പ്രവാദം, ഏഷണി, ദോഷാരോപണം എന്നൊക്കെയാണ്. റിപ്പബ്ലിക്ക് ചാനല്‍ തരൂരിനെതിരെ വാര്‍ത്ത നല്‍കിയപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത് അദ്ദേഹം ട്വീറ്റ് ചെയ്തപ്പോള്‍ അതില്‍ ഉള്‍പ്പെട്ട വാക്കായിരുന്നു കാലമ്‌നി.

2) fatuous - ഫാച്യുവസ്

2) fatuous - ഫാച്യുവസ്

നിസാരമായ, അര്‍ഥമില്ലാത്ത, മൂഡമായ, എന്നിവയാണ് ഫാച്യുവസിന്റെ അര്‍ഥം. പദ്മാവത് വിവാദത്തിലാണ് തരൂര്‍ ഈ വാക്ക് ഉപയോഗിച്ചത്.

3) snollygoster - സ്‌നോലിഗോസ്റ്റര്‍

3) snollygoster - സ്‌നോലിഗോസ്റ്റര്‍

സൂത്രശാലിയായ ആദര്‍ശശൂന്യനായ രാഷ്ട്രീയക്കാരന്‍ എന്നാണ് അര്‍ഥമാക്കുന്നത്.

4) acuity - അക്വിറ്റി

4) acuity - അക്വിറ്റി

കൂര്‍മത, തീവ്രത, സൂക്ഷ്മത, എന്നാണ് അര്‍ഥം

5) farrago - ഫറാഗോ

5) farrago - ഫറാഗോ

ശശി തരൂരിന്റെ ഡയലോഗില്‍ ഏറ്റവും ശ്രദ്ധേയമായത് 'എക്‌സാസ്പരേറ്റിങ് ഫരാഗോ' എന്ന പ്രയോഗമാണ്. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നാണ് ഫരാഗോ അര്‍ഥമാക്കുന്നത്. ഇതിന്റെ അര്‍ഥം തിരഞ്ഞ് ആയിരങ്ങളാണ് ഗൂഗിളില്‍ എത്തിയത്. ശശി തരൂരിന്റെ ട്വീറ്റിന് പിന്നാലെ ഫരാഗോയുടെ അര്‍ഥം തിരഞ്ഞെത്തിയവരുടെ എണ്ണം ഞെട്ടിച്ചെന്ന് സാക്ഷാല്‍ ഒക്‌സ്ഫഡ് ഡിക്ഷ്ണറിയും ട്വീറ്റ് ചെയ്തിരുന്നു.

6) bulwark - ബുള്‍വര്‍ക്ക്

6) bulwark - ബുള്‍വര്‍ക്ക്

പ്രതിരോധക്കോട്ട, കടല്‍ഭിത്തി, പുറങ്കോട്ട എന്നീ അര്‍ഥങ്ങളാണ് ഈ വാക്കിനുള്ളത്.

7) demurs - ഡിമര്‍സ്

7) demurs - ഡിമര്‍സ്

സംശയിച്ച് ശങ്കിച്ച് നില്‍ക്കുക, ആശങ്കിക്കുക, എന്നാണ് അര്‍ഥമാക്കുന്നത്. ഫോട്ടോ ട്വീറ്റിനുള്ള ക്യാപ്‌നഷിലാണ് തരൂര്‍ ഈ വാക്ക് പ്രയോഗിച്ചത്

8) lacunae - ലക്യുന്‍

8) lacunae - ലക്യുന്‍

വിടവ്, പിളര്‍പ്പ്, എന്നിവയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്.

9)arcana - അര്‍ക്കെയ്ന്‍

9)arcana - അര്‍ക്കെയ്ന്‍

ദുരൂഹമായ, രഹസ്യമായ,നിഗൂഢമായ എന്നീ സംഭവങ്ങളെ സൂചിപ്പിക്കുന്ന വാക്ക്

10) syncretism - സിന്‍ക്രെറ്റിസം

10) syncretism - സിന്‍ക്രെറ്റിസം

മതപരമോ താത്വികമോ ആയ വ്യത്യസ്ത ആശയങ്ങള്‍ക്കിടയില്‍ സമവായം സൃഷ്ടിക്കുന്ന പ്രക്രിയ. അതല്ലെങ്കില്‍ പഴയ വ്യാകരണ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൊണ്ട് പുതിയ പ്രയോഗങ്ങളെ അംഗീകരിക്കുന്ന രീതി, ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ വാക്കിന്റെ ഉല്‍പത്തി.

11) frisson - ഫ്രീസോണ്‍

11) frisson - ഫ്രീസോണ്‍

വൈകാരിക കമ്പനം, അഥവാ പെട്ടെന്നുള്ള വൈകാരികതയെയോ ഭയത്തെയോ സൂചിപ്പിക്കുന്നു. 18ാം നൂറ്റാണ്ടിന്റെ അവസാനം ഫ്രഞ്ച് പദത്തില്‍ നിന്നാണ് ഈ വാക്ക് ഉണ്ടാവുന്നത്.

12) apposite - അപ്പോസിറ്റ്

12) apposite - അപ്പോസിറ്റ്

ഉചിതമായ, അനുയോജ്യമായ, സാന്ദര്‍ഭികമായ എന്നാണ് അര്‍ഥം, 16ാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ലാറ്റിന്‍ പദം അപ്പോസിറ്റസ് എന്ന പദത്തില്‍ നിന്നാണ് അപ്പോസിറ്റിന്റെ പിറവി.

English summary
how to learn tharoorian english
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X