ചാനല്‍ പരിപാടിയ്ക്കിടെ ഖുശ്ബു ഒരാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചതിനെതിരെ നടി രഞ്ജിനി

  • By: Rohini
Subscribe to Oneindia Malayalam

കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ടെലിവിഷനില്‍ സംപ്രേക്ഷണം പരിപാടികള്‍ക്കെതിരെ നടി രഞ്ജിനി. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി വിവിധ ചാനലുകളിലെല്ലാം ഇത്തരം പരിപാടികളില്‍ അവതാരകരായി എത്തുന്നത് പ്രമുഖ നടിമാരാണ്.

അന്യന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഈ നടിമാര്‍ക്കെന്താണ് യോഗ്യത, ഉര്‍വശീ, ഖുശ്ബൂ.. നിങ്ങളോടാണ്

സണ്‍ ടി വിയില്‍ കുശ്ബു അവതരിപ്പിയ്ക്കുന്ന നിജങ്കള്‍ എന്ന പരിപാടിയ്‌ക്കെതിരെയാണ് ഇപ്പോള്‍ രഞ്ജിനി രംഗത്ത് വന്നിരിയ്ക്കുന്നത്. പരിപാടിയ്ക്ക് വന്നയാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് കുശ്ബു രോഷാകുലയാകുന്ന ഫോട്ടോ സഹിതമാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലജ്ജാവഹം

ലജ്ജാവഹം

കൗണ്‍സിലിങ് എന്ന പേരില്‍ വിവിധ ഭാഷകളിലെ ചാനലുകളില്‍ നടക്കുന്ന പരിപാടികള്‍ ലജ്ജാവഹമാണെന്ന് രഞ്ജിനി പറയുന്നു. നടി കുശ്ബു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ആളുടെ ഷര്‍ട്ടില്‍ പിടിച്ച് രോഷാകുലയാകുന്നു.

നിങ്ങള്‍ പെട്ടുപോകരുത്

നിങ്ങള്‍ പെട്ടുപോകരുത്

ഇതാണോ കൗണ്‍സിലിങ്. ഇത് ഭീഷണിയും ആക്രമണവും അധിക്ഷേപവും ലിംഗ വിവേചനവും ചൂഷണവുമാണ്. ദയവു ചെയ്ത് ജനങ്ങള്‍ ഇത്തരം പരിപാടികളില്‍ ബലിയാടുകളാകരുത്. ഇത് നിങ്ങളെ സഹായിക്കുകയല്ല, മറിച്ച് നിങ്ങളുടെ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.

നടികള്‍ക്ക് യോഗ്യതയില്ല

നടികള്‍ക്ക് യോഗ്യതയില്ല

വളരെ ദുഖത്തോടെ പറയട്ടെ നിങ്ങളെ കൗണ്‍സിലിങ് ചെയ്യുന്ന പല നടിമാര്‍ക്കും അതിനുള്ള യോഗ്യത പോലുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കൗണ്‍സിലിങ് സംഘടനകളെ സമീപിയ്ക്കാം. അവിടെ കോടതിയില്‍ എത്തുന്നതുവരെ എല്ലാ ചെലവുകളും സൗജന്യമാണ്.

ഇതാണ് പോസ്റ്റ്

ഇതാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുവനായി വായിക്കൂ....

English summary
Actress Ranjini facebook post against channel shows which discussing family issues
Please Wait while comments are loading...