ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ വാളിൽ സഖാക്കൾ അഴിഞ്ഞാടുന്നു.. എന്തൊരു വിപ്ലവവീര്യം!!

  • By: Kishor
Subscribe to Oneindia Malayalam

വിപ്ലവത്തിന്, നാണമില്ല മാനമില്ല വസ്ത്രവുമില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ ഭാവങ്ങൾ - എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഹരിത എസ് സുന്ദറിന്റെ പേജിൽ സഖാക്കളുടെ വക പൊങ്കാല. പൊങ്കാല എന്ന് പറഞ്ഞാൽ പോര, പച്ചത്തെറിയാണ് സഖാക്കൾ ഹരിത എസ് സുന്ദറിനെ വിളിക്കുന്നത്. എന്താണ് ഇങ്ങനെ ചീത്ത വിളിക്കാൻ കാരണം എന്നല്ലേ, ഈ പോസ്റ്റിനൊപ്പം ഹരിത ഇട്ടിരിക്കുന്നത് ചെഗുവേരയുടെ ചിത്രമാണ്, വ്യക്തമായി പറഞ്ഞാൽ ചെയുടെ നഗ്നചിത്രം.

വെൽക്കം ടു സെൻട്രൽ ജയിൽ - എന്തൊരു കൃത്യമായ പ്രവചനം... ജനപ്രിയ നായകൻ ദിലീപിന് ഫേസ്ബുക്കിൽ ട്രോളിന്റെ ജോർജേട്ടൻസ് പൂരം!!

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് സഖാക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മുസ്ലിം മതവിഭാഗത്തെ ഒഴിച്ച് ബാക്കി എല്ലാ മതവിഭാഗങ്ങളിലെയും ദൈവങ്ങളുടെ തന്തക്കു വിളിക്കും, വസ്ത്രാക്ഷേപം നടത്തും, അങ്ങനെ സഖാക്കൾ ആവിഷ്ക്കരിച്ചു പൂണ്ടുവിളയാടും. - ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ എഴുതിയത് തന്നെയാണ് ഇവിടെ നടക്കുന്നത്. 

ഒരു കാര്യം പറഞ്ഞേക്കാം

ഒരു കാര്യം പറഞ്ഞേക്കാം

കഴിഞ്ഞ ദിവസം എന്റെ ഫേസ്ബുക്ക് വാളിൽ കാരിൻ പേർചേറോൺ ഡാനിയേൽ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് പോസ്റ്റ് ചെയ്തിരുന്നു.. ആത്മപ്രകാശന സ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് പോസ്റ്റ് ചെയ്യുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ല. - സഖാക്കൾ പൂരത്തെറി വിളിക്കാൻ കാരണമായത് കാരിൻ പേർചേറോൺ ഡാനിയേൽ വരച്ച ചിത്രമാണ്. ഇതേക്കുറിച്ച് ഹരിത തന്നെ പിന്നീട് ഒരു പോസ്റ്റിട്ടിരുന്നു.

സഹിഷ്ണുതയുടെ മഹനീയ മാതൃകകൾ

സഹിഷ്ണുതയുടെ മഹനീയ മാതൃകകൾ

ഈ സഖാക്കൾ ഇന്ത്യയിൽ ഇല്ലായിരുന്നെകിൽ "സഹിഷ്ണുതയുടെ" ഈ മഹനീയ മാതൃകകൾ എങ്ങനെ കാണാൻ കഴിയുമായിരുന്നു... ഈ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് സഖാക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. മുസ്ലിം മതവിഭാഗത്തെ ഒഴിച്ച് ബാക്കി എല്ലാ മതവിഭാഗങ്ങളിലെയും ദൈവങ്ങളുടെ തന്തക്കു വിളിക്കും, വസ്ത്രാക്ഷേപം നടത്തും, അങ്ങനെ സഖാക്കൾ ആവിഷ്ക്കരിച്ചു പൂണ്ടുവിളയാടും. - ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ എഴുതുന്നത് ഇങ്ങനെ.

സഖാക്കൾ അവരുടെ നിലവാരം കാണിക്കും

സഖാക്കൾ അവരുടെ നിലവാരം കാണിക്കും

പക്ഷെ വേറെ ആരെങ്കിലും ഈ ആവിഷ്ക്കാര സ്വാതന്ത്ര്യം നടത്തിയാലോ, അപ്പോൾ സഖാക്കൾ അവരുടെ നിലവാരം കാണിക്കും. ഇന്ത്യയിലെ സഹിഷ്ണുതയുടെ മാടപ്രാവുകൾ, ഇന്ത്യയിലെ ആവിഷ്ക്കരവാദികളുടെ സംരക്ഷകർ എന്നൊയ്ക്കെയാണ് സഖാക്കളുടെ വെപ്പ്. സഖാക്കൾക്ക് ഇന്ത്യയിൽ ചൂണ്ടിക്കാണിക്കാൻ നേതാക്കളൊന്നുമില്ല. ഭഗത് സിംഗെന്നും പറഞ്ഞൊന്നും വന്നു ചളി അടിക്കരുത്. ഭഗത് സിംഗ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത് അവസാനകാലത്തു ജയിലിൽ കിടക്കുമ്പോഴാണ്. ഇന്ത്യയിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് എന്ന പേരിലല്ല പോരാടിയത്. അദ്ദേഹം ദേശീയവാദി എന്ന ലേബലിൽ ആണ് പോരാടിയത്.

ആകെ കിട്ടിയത് ചെഗുവേര

ആകെ കിട്ടിയത് ചെഗുവേര

പിന്നെ ലോക നേതാക്കളാണെങ്കിൽ പക്കാ ക്രിമിനൽസും. മാവോയും സ്റ്റാലിനുമൊക്കെ ലോകം കണ്ട ഏറ്റവും ക്രൂരന്മാരായിരുന്നു. ഹിറ്റ്ലർ കൊന്നൊടുക്കിയതിന്റെ എത്രയോ മടങ്ങു സാധാരണക്കാരെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കൊന്നൊടുക്കി. പിന്നെ അർജന്റീനയിലേക്കു നോക്കിയപ്പോൾ അവിടുന്ന് ഒരാളെ കിട്ടി. ചെഗുവേര.

സഹിഷ്ണുതയൊക്കെ ഒലിച്ചുപോയി

സഹിഷ്ണുതയൊക്കെ ഒലിച്ചുപോയി

ദോഷം പറയരുതല്ലോ. ഈ ചെഗുവേരയെക്കുറിച്ചു അർജന്റീനക്കാരിൽ ഭൂരിപക്ഷംപേർക്കും അറിയില്ല. പക്ഷെ കേരളത്തിലെ സഖാക്കളുടെ കണ്ണിലുണ്ണിയാണ്. ഹിന്ദു ദൈവങ്ങളെ വസ്ത്രാക്ഷേപം ചെയ്തു ആവിഷ്ക്കാരം നടത്തിയവർ, മറിയം പിഴച്ചുണ്ടായ തന്തക്കു പിറക്കാത്തവൻ എന്ന് യേശു ക്രിസ്തുവിനെ വിശേഷിപ്പിച്ചു ആവിഷ്കകാരം നടത്തിയവർക്ക് ഒരു പെൺകുട്ടി കാരിൻ പേർചേറോൺ ഡാനിയേലിന്റെ ചെഗുവേരയുടെ ഒരു ചിത്രം അവളുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ എല്ലാ സഹിഷ്ണുതയും ഒലിച്ചുപോയി.

നിങ്ങൾക്ക് മാത്രമേ ആവിഷ്ക്കാര സ്വാതന്ത്ര്യമുളളൂ?

നിങ്ങൾക്ക് മാത്രമേ ആവിഷ്ക്കാര സ്വാതന്ത്ര്യമുളളൂ?

കാരിൻ പേർചേറോൺ ഡാനിയേൽ വരച്ച ചെഗുവേര ചിത്രത്തിൽ വസ്ത്രം ഇല്ല. പക്ഷെ അത് കാരിൻ പേർചേറോൺ ഡാനിയേലിന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണ് സഖാക്കളേ. നിങ്ങൾക്ക് മാത്രമേ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അനുവദിച്ചു തന്നിട്ടുള്ളോ? നിങ്ങൾ ചെയ്യുന്നത് മാത്രം ആവിഷ്ക്കാര സ്വാതന്ത്ര്യവും മറ്റുള്ളവർ ചെയ്യുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ലാതാകുന്നതും എങ്ങനെയാണ് സഖാക്കളേ?

 അസഹിഷ്ണുത എന്തിനാണെന്ന് മനസിലാകുന്നില്ല

അസഹിഷ്ണുത എന്തിനാണെന്ന് മനസിലാകുന്നില്ല

നിങ്ങളാണോ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നത്? ചെഗുവേര ചിത്രത്തിനോട് നിങ്ങൾക്കിത്ര ആവേശം തോന്നേണ്ട കാര്യം എന്താണെന്നു ചോദിക്കുന്നില്ല. പക്ഷെ നിങ്ങളുടെ ഈ അസഹിഷ്ണുത എന്തിനാണെന്ന് മനസിലാകുന്നില്ല. കോടിക്കണക്കിനു ആളുകളുടെ വിശ്വാസങ്ങളെ നിങ്ങള്ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നതിന്റെ പേരിൽ അവഹേളിക്കാം. പക്ഷെ നിങ്ങളുടെ എവിടെയോ ജീവിച്ച ഒരു നേതാവിന്റെ ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ നിങ്ങള്ക്ക് സഹിക്കില്ല അല്ലെ?

സഖാക്കളുടെ സഹിഷ്ണുത ഒലിച്ചിറങ്ങുന്നു

സഖാക്കളുടെ സഹിഷ്ണുത ഒലിച്ചിറങ്ങുന്നു

ഈ മറിയം പിഴച്ചുപെട്ട തന്തക്കുപിറക്കാത്ത യേശു എന്ന് പറഞ്ഞിട്ട് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ക്രിസ്ത്യനികൾ കലാപവുമായി വന്നില്ലാലോ. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുമ്പോൾ അവരും പ്രതിക്ഷേധവുമായി വന്നില്ല. കാരണം നിങ്ങളുടെ തലയ്ക്കു വെളിവില്ല എന്ന് എല്ലാവർക്കുമറിയാം. കാരിൻ പേർചേറോൺ ഡാനിയേൽ വരച്ച ചെഗുവേരയുടെ പടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആ പെൺകുട്ടിയുടെ കമന്റ് ബോക്സിൽ സഖാക്കളുടെ "സഹിഷ്ണുത" ഒലിച്ചിറങ്ങുന്ന കാണേണ്ടത് തന്നെയാണ്.

ഓന്തുകളാണ് കമ്മ്യൂണിസ്റ്റുകാർ

ഓന്തുകളാണ് കമ്മ്യൂണിസ്റ്റുകാർ

ഇന്ത്യയിൽ ഫാസിസം, അസഹിഷ്ണുത, ആവിഷ്ക്കാര സ്വാതന്ത്ര്യം ഇല്ല എന്നൊക്കെ വിളിച്ചുകീറുന്ന ആളുകൾ തന്നെയല്ലേ ആ പെൺകുട്ടിയെ ഇങ്ങനെ തെറിപ്പാട്ടുകൊണ്ടു മൂടുന്നത്? കമ്മ്യൂണിസ്റ്റ് ഭീകരതക്ക് മുമ്പിൽ ഫാസിസം ഒന്നുമല്ല. കയ്യൂക്കില്ലാത്തിടത്തു ജനാധിപത്യവും, കയ്യൂക്കുള്ളിടത്തു ഫാസിസവും നടപ്പിലാക്കുന്ന ഓന്തുകളാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് എവിടെയോ വായിച്ചതു എത്രയോ സത്യമാണ്.

സഹിഷ്ണുതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും

സഹിഷ്ണുതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും

കോളേജ് വിദ്യാർത്ഥിനിയായ ഒരു പെണ്കുട്ടിയുടെ കമന്റ് ബോക്സിൽ നീയൊക്കെ നിന്റെ നിലവാരം കാട്ടുന്നത് കാണുമ്പോൾ അറപ്പാണ് തോന്നുന്നത് നിന്നോടൊക്കെ. എഴുതിത്തോൽപ്പിക്കാനും പറഞ്ഞു ജയിക്കാനും കഴിയാത്ത ഭീരുക്കളെ നീയൊക്കെ ഇത്രേ ഉള്ളൂ.. അവന്റെയൊക്കെ ഒരു സഹിഷ്ണുതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും.

കമ്മ്യൂണിസ്റ്റ് ഏമാന്മാരോട്

കമ്മ്യൂണിസ്റ്റ് ഏമാന്മാരോട്

ഞാൻ ജീവിക്കുന്നത് ഭരണഘടനാപരമായി, ജനാധിപത്യം മാത്രം പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്താണ്‌. ഇന്ത്യൻ ഭരണഘടനയോടല്ലാതെ എനിക്ക് മറ്റൊന്നിനോടും വിധേയത്വമില്ല. ഒരു പൗര എന്ന നിലയിൽ ഈ രാജ്യത്ത് ജീവിക്കാൻ എനിക്ക് നിങ്ങളുടെയോ മറ്റാരുടെയുമെങ്കിലോ ദയയോ അനുവാദമോ ആവശ്യമില്ല തന്നെ. ഭരണഘടന എനിക്ക് നൽകുന്ന അവകാശങ്ങളെ സംരക്ഷിക്കാൻ ഞാൻ ജീവിക്കുന്ന രാജ്യത്തിലെ ഓരോ സ്റ്റേറ്റ് സംവിധാനത്തിനും ബാദ്ധ്യതയുണ്ടുതാനും. - ചീത്ത വിളിക്കുന്ന കമ്യൂണിസ്റ്റ് ഏമാന്മാരോട് ഹരിത തന്നെ പറയുന്നത് ഇതാണ്.

ചില പ്രത്യേക വികാരങ്ങളെ വ്രണപ്പെടുത്തുന്നു

ചില പ്രത്യേക വികാരങ്ങളെ വ്രണപ്പെടുത്തുന്നു

കഴിഞ്ഞ ദിവസം എന്റെ ഫേസ്ബുക്ക് വാളിൽ കാരിൻ പേർചേറോൺ ഡാനിയേൽ വരച്ച ഒരു ചിത്രത്തിന്റെ പകർപ്പ് പോസ്റ്റ് ചെയ്തിരുന്നു.. ആത്മപ്രകാശനസ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്തിൽ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പകർപ്പ് പോസ്റ്റ് ചെയ്യുന്നതിൽ പ്രത്യേകിച്ച് ഖിന്നതയൊന്നും ആർക്കും തോന്നേണ്ട കാര്യമില്ല. മേൽപരാമർശിക്കപ്പെട്ട ചിത്രം കമ്മ്യൂണിസ്റ്റ് കാരുടെ കൺ കണ്ട ദൈവം ചെഗുവേര ആണെന്നും (കാരിൻ വരച്ചത് ചെഗുവേര ആണെങ്കിലും, ചിത്രത്തിൽ ചെഗുവേര എന്ന് എഴുതിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക!) അതുകൊണ്ട് ആ ചിത്രം "ചിലതരം കമ്മികളുടെ" " ചില പ്രത്യേക വികാരങ്ങളെ" വ്രണപ്പെടുത്തുന്നുവെന്നും കേട്ടു. അങ്ങനെ തോന്നുന്നപക്ഷം അത് പറയാൻ (തീർച്ചയായും ഭരണഘടനാപരമായിത്തന്നെ!) അങ്ങനെ തോന്നുന്നവർക്ക് അവകാശമുണ്ട്. അത്രയും ശരി.

പാകിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്‌

പാകിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്‌

അതേ സമയം തങ്ങൾക്കതിഷ്ടമല്ല എന്നുള്ളതുകൊണ്ട് അതവിടെ വെക്കാൻ പാടില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ, അങ്ങനെ പറയുന്നത് നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്‌. എന്റെ അറിവിൽ എല്ലാ പൗരൻമാരും സഹജമായി ഭരണഘടന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്‌. പൗരത്വത്തിൽ അന്തർലീനമായ ഒരു ബാദ്ധ്യതയാണത്. പ്രത്യേകിച്ച് സത്യപ്രതിജ്ഞ ചൊല്ലി ഏറ്റെടുക്കുകയൊന്നും വേണ്ട. അല്ലാത്തപക്ഷം പൗരത്വത്തിന്‌ ധാർമ്മികമായെങ്കിലും അവർ അർഹരല്ല. അങ്ങനെയുള്ളവർ അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന അതേ യുക്തിയിൽ (ആ യുക്തിയിൽ എനിക്ക് വിശ്വാസമുണ്ടെന്നല്ല !) ഉടനടി പാകിസ്ഥാൻ വിസയ്ക്ക് ശ്രമിക്കാവുന്നതാണ്‌. ദീപ നിശാന്ത് ജെപിജ - സർക്കാസത്തോടെ ഹരിത തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

English summary
Social media attack College student's facebook post over Che Guevara photo.
Please Wait while comments are loading...