• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതൊക്കെ അറിയാന്‍ പണ്ട് മുത്തുച്ചിപ്പി ഉണ്ടായിരുന്നു; കേരളത്തിലെ വിദ്യാഭ്യാസം വട്ടപ്പൂജ്യം': മല്ലു എയറില്‍

Google Oneindia Malayalam News

കേരളത്തില്‍ നിന്നുള്ള മുന്‍നിര യൂട്യൂബര്‍മാരില്‍ ഒരാളാണ് 'മല്ലു ട്രാവലര്‍' എന്ന് അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍. ഇരുപത്തിയാറര ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്. ഒരുപാട് ആരാധകരും ഉണ്ട്. അഡ്വഞ്ചര്‍ ട്രാവലര്‍ എന്നാണ് ഷാക്കിര്‍ സുബ്ഹാന്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇതുവരെ 40 ല്‍ അധികം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. മല്ലു ട്രാവലര്‍ ഇംഗ്ലീഷ് എന്ന പേരില്‍ ഇംഗ്ലീഷില്‍ മറ്റൊരു ചാനല്‍ കൂടി ഇദ്ദേഹത്തിനുണ്ട്. അതില്‍ ഒന്നര ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്.

1

വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ

പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടുന്ന ഒരു യൂട്യൂബര്‍ കൂടിയാണ് മല്ലു ട്രാവലര്‍. കൂടുതലും വാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഇപ്പോഴിതാ മല്ലു ട്രാവലര്‍ ഒരു അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

2

കൂടാതെ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ചും ലൈംഗികത സംബന്ധിച്ച നിലപാടുകളെ കുറിച്ചും മല്ലു ട്രാവലര്‍ അഭിപ്രായം പറയുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ രീതിയെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് മല്ലു ട്രാവലര്‍ ചില അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. മല്ലു ട്രാവലറിന്റെ വാക്കുകളിലേക്ക്...

3

കേരളത്തിലെ വിദ്യാഭ്യാസ രീതി വട്ടപ്പൂജ്യമാണെന്നും തന്റെ നാലാം ക്ലാസിലെ മകന് മലയാളം എഴുതാന്‍ അറിയില്ലെന്നുമാണ് മല്ലു ട്രാവലര്‍ വിദ്യാഭ്യാസ രീതിയെ കുറിച്ച് പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം മകന്റെ പഠനം വാട്‌സാപ്പിലൂടെയാണെന്നും മല്ലു ട്രാവലര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണോ എന്ന ചോദ്യത്തിന് എല്ലാം പഠിപ്പിച്ചിരിക്കണമെന്നാണ് മറുപടി പറഞ്ഞത്.

4

പണ്ടൊക്കെ മുത്തുച്ചിപ്പി ഉണ്ടായിരുന്നു. ഇതൊക്കെ അറിയാന്‍ വേണ്ടീട്ട്. പോണ്‍ വീഡിയോസൊക്കെ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ അതെല്ലാം തെറ്റാണെന്നും മല്ലു പറയുന്നു. കൂടാതെ മിക്‌സഡ് സ്‌കൂളുകള്‍ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലെ സ്വാഗതം ചെയ്യുന്നുവെന്നും മല്ലു പറഞ്ഞു.

5

തനിക്ക് അവിഹിതങ്ങളുണ്ടോ എന്ന ചോദ്യത്തിന് ലൈഫ് എന്‍ജോയ് ചെയ്യുക എന്നതാണ് തന്റെ നിലപാട്. എന്നാല്‍ തനിക്ക് മദ്യപാനത്തോട് താല്‍പര്യമില്ല. മദ്യപാനം കഴിയുമ്പോള്‍, ലഭിക്കുന്ന എന്‍ജോയ്‌മെന്റ് ഉണ്ടെങ്കിലും അതിനോട് താല്‍പര്യമില്ല, പുകവലിയില്ലെന്നും മല്ലു പറയുന്നു.

6

തനിക്ക് ഒരുപാട് ഗേള്‍ഫ്രണ്ട്‌സ് ഉണ്ടെന്നും, ഒരു പെങ്കൊച്ച് എന്നോട് ഐ ലവ് യൂ എന്നു പറഞ്ഞാല്‍ തിരിച്ചു ഐ ലവ് യൂ ടൂ എന്നു പറയും. അല്ലാതെ മോളേ ഞാന്‍ ആ ടൈപ്പ് അല്ല എന്നൊന്നും പറയാറില്ല. ഞാന്‍ ആ ടൈപ്പ് ആണെന്നാണ് മല്ലു പറയുന്നത്. കേരളത്തിലാണെങ്കില്‍ മീ ടൂ ആകാന്‍ സാധ്യതയുണ്ട്. അതുെകാണ്ട് എന്തു ചെയ്യും, കേരളത്തിലെ പെണ്‍കുട്ടികളോട് ഐ ലവ് യൂ പറയില്ല. പുറത്തുള്ള രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള പെണ്‍കുട്ടികളോട് പറയുമെന്നും മല്ലു പറഞ്ഞു.

7

തനിക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധം ഭാര്യയ്ക്ക് അറിയാമെന്നും എന്നാല്‍ അവര്‍ ഈ കാര്യങ്ങളില്‍ ഇടപെടാറില്ല. വീട്ടിലേക്ക് ഇങ്ങനെ ആരെങ്കിലും വിളിച്ചാല്‍ ഭാര്യ സംസാരിച്ച് പ്രശ്‌നമായാല്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമാകും. ഞാന്‍ എങ്ങനെ പെരുമാറുമെന്ന് ഭാര്യയ്ക്ക് അറിയാം. സ്വന്തം ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തന്റെ നിലപാടെന്നും മല്ലു പറഞ്ഞു.

8

ഭാര്യയായാലും മക്കളായാലും രക്ഷിതാക്കള്‍ ആയാലും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. പക്ഷെ അവര്‍ക്കു വേണ്ടി മുഴുവന്‍ സമയവും ജീവിക്കാന്‍ പാടില്ല. കുട്ടികള്‍ 18 വയസായാല്‍ സ്വയം ജോലിയെടുത്ത് ജീവിക്കണമെന്നും അവര്‍ക്ക് സ്വത്ത്‌കൊടുക്കില്ലെന്നും ഷക്കീര്‍ പറയുന്നു.

9

കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജീവിക്കാനുള്ള കഴിവും കൊടുക്കും. അടുത്ത വര്‍ഷത്തോടെ കുട്ടികളെ പഠനത്തിനായി വിദേശത്തേയ്ക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടന്റ് ക്രിയേറ്റര്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും കൊടുക്കുമ്പോഴാണ് ഇന്‍ഫ്‌ളൂവെന്‍സറാകുന്നത്. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവര്‍ ഇന്‍ഫ്‌ളൂവന്‍സര്‍ അല്ലെന്നും മല്ലു പറയുന്നു.

10

ഒരുപാട് ആളുകളുടെ ജീവിതം മാറ്റാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവര്‍ക്ക് വരെ സഹായം ചെയ്തു. എന്താണ് ലൈഫ് എന്നു കാണിച്ചു കൊടുക്കാന്‍ ഒരു ഘട്ടത്തില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സങ്കടപ്പെടുന്ന വ്യക്തിയ്ക്ക് സന്തോഷമോ ആളുകള്‍ക്ക് മോട്ടിവേഷനോ എന്തെങ്കിലും നേടണമെന്ന താത്പര്യമോ ഉണ്ടാക്കാനാകണമെന്നും മല്ലു വ്യക്തമാക്കുന്നു.അതേസമയം, തന്റെ അഭിമുഖം വൈറലായതിന് പിന്നാലെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്.

കടലില്‍ 11 ദിവസം: രക്ഷകനായത് ഫ്രീസര്‍; മത്സ്യത്തൊഴിലാളിയുടെ രക്ഷപ്പെടലില്‍ ഞെട്ടി ലോകംകടലില്‍ 11 ദിവസം: രക്ഷകനായത് ഫ്രീസര്‍; മത്സ്യത്തൊഴിലാളിയുടെ രക്ഷപ്പെടലില്‍ ഞെട്ടി ലോകം

English summary
Viral Vlogger Mallu Traveler Shakir Subhan talks about education in Kerala and his relationships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X