കാലാപാനി വന്‍ നഷ്ടം, മോഹന്‍ലാലിന്റെ ഗതി ആന്റണിക്ക് ഉണ്ടാവരുതെന്ന് പ്രിയദര്ശന്, വിടാതെ ഫിയോക്
മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും അതിനെ ചുറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിനെതിരെ ഇന്നും ഫിയോക് ചില പരാമര്‍ശങ്ങള്‍ നടത്തി. തിയേറ്ററുകള്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആഘോഷമാക്കാനാണ് ഒരുങ്ങുകയാണെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. മമ്മൂട്ടിക്ക് നന്ദി പറയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്.
ഫിയോക് മരക്കാറിനെതിരെ കൂടുതല്‍ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. ഇതിനിടെ പ്രിയദര്ശന് വിഷയത്തില്‍ നിര്‍ണായകമായ കാര്യങ്ങള്‍ തുറന്ന് പറയുകയാണ്. 25 വര്‍ഷത്തോളം താന്‍ കണ്ട് സ്വപ്നമാണ് മരക്കാറെന്നും, അതാണ് ഒടിടിയില്‍ പോകുന്നതെന്നും പ്രിയദര്ശന് പറയുന്നു.

മലയാളത്തിന് താങ്ങാന്‍ പറ്റുന്ന സിനിമയല്ല മരക്കാറെന്ന് പ്രിയദര്ശന് പറയുന്നു. ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്ക് തള്ളിയിടാന്‍ തനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് മരക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് തിയേറ്ററില്‍ അടുത്തിരുന്ന് ഒരുമിച്ച് കാണണമെന്നായിരുന്നു ഞാനും മോഹന്‍ലാലും ഡബ്ബിംഗ് തിയേറ്ററില്‍ നിന്ന് പിരിഞ്ഞ് പോകുമ്പോള്‍ പറഞ്ഞത്. എന്നാല്‍ അതുണ്ടാവാത്തതിന് കാരണങ്ങളുണ്ട്. ആന്റണി ഇത്രയും ഉയരത്തില്‍ എത്തിയത് ഒന്നും ഇല്ലായ്മയില്‍ നിന്നാണ്. മഅതിനായി നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രിയദര്ശന് വ്യക്തമാക്കി.

ആന്റണി മരക്കാര്‍ ടെുക്കാന്‍ തീരുമാനിച്ചത് തന്നെ റിസ്കാണ്. സ്വന്തം ജീവിതം പണയം വെച്ചാണ് ആ സിനിമ അദ്ദേഹം ചെയ്തത്. ഞാനും മോഹന്‍ലാലും ഒരു പൈസ പോലും മരക്കാറിനായി പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടിയാല്‍ എടുക്കാമെന്നാണ് പറഞ്ഞത്. രണ്ട് വര്‍ഷമായി ആ ചിത്രത്തിന്റെ പലിശയും കൂട്ടുപലിശയും നല്കി ഒന്നും പറയാതെയിരിക്കുകയാണ് ആന്റണി. അങ്ങനെയുള്ളയാളെ പഴയ ജീവിതത്തിലേക്ക് തള്ളിയിടാന്‍ പടം തിയേറ്ററില്‍ മതി എന്ന എന്റെയോ മോഹന്‍ലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളത് ചെയ്യില്ല. അതുകൊണ്ട് മരക്കാര്‍ പോലൊരു ബ്രഹ്മാണ്ഡ ചിത്രം ഒടിടിയില്‍ പോയതെന്നും പ്രിയദര്ശന് പറഞ്ഞു.

പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. മരക്കാര്‍ തിയേറ്റര്‍ റിലീസാവാത്തതില്‍ എനിക്കും ലാലിനും ആന്റണിക്കും ഉണ്ടായ വേദനയേക്കാള്‍ വലുതൊന്നും മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്നും പ്രിയദര്ശന് വ്യക്തമാക്കി. തിയേറ്ററുകാര്‍ ശരിക്കും ഈ വിഷയത്തില്‍ ഒത്തുശ്രമിച്ചിരുന്നെങ്കില് മരക്കാര്‍ തിയേറ്ററില്‍ തന്നെ വരുമായിരുന്നു. ജയനും പ്രേംനസീറും ചത്തടിഞ്ഞിട്ടും മലയാള സിനിമ ബാക്കിയായെന്നും, മോഹന്‍ലാലും മമ്മൂട്ടിയും പോയാലും അതുണ്ടാകുമെന്നും പറഞ്ഞ സംഘടനാ നേതാവിനോട് പറയാനുള്ളത് കുറച്ച് കൂടി മനുഷ്യത്വം ആവാമായിരുന്നു എന്നാണ്. ആ വാക്കുകള്‍ പൊറുക്കാന്‍ മലയാളത്തിനാകില്ല.

പട്ടിണി കിടന്ന ലൈറ്റ് ബോയ്ക്കും ചായ കൊടുക്കുന്ന പയ്യനും നഷ്ടമായതൊന്നും നിങ്ങള്‍ക്ക് കൊവിഡ് കാലത്ത് നഷ്ടമായിട്ടില്ല. അവരുടെ പട്ടിണിയാണ് എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നത്. സ്വന്തം ജീവിതം പണയം വെച്ചാണ് ഞങ്ങളുടെ സ്വപ്നത്തിനൊപ്പം ആന്റണി നിന്നത്. അതുകൊണ്ടാണ് ആന്റണിക്കൊപ്പം ഞങ്ങള്‍ നില്‍ക്കുന്നത്. അയാളുടെ തകര്‍ച്ച ആര്‍ക്കാണ് ആഘോഷിക്കേണ്ടത്. കോടികള്‍ പ്രതിഫലം വാങ്ങുന്ന സാബു സിറിള്‍ 25 ലക്ഷം രൂപയ്ക്കാണ് ഈ സിനിമ ചെയ്തത്. ഇതൊരു 700 എംഎം സ്ക്രീനിനായി എടുത്ത ചിത്രമാണ്. അത് മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങളുടെ നെഞ്ച് കത്തും. ഇതിന് വേണ്ടി കഷ്ടപ്പെട്ടവര്ക്കൊക്കെ പണത്തേക്കാള്‍ വലുത് ഈ സിനിമയായിരുന്നുവെന്നും പ്രിയദര്ശന് വ്യക്തമാക്കി.

ഇത്രയൊക്കെ ബുദ്ധിമുട്ടിയവര്‍ ഈ സിനിമയ്ക്ക് പിന്നിലുണ്ട്. എന്നിട്ടും തിയേറ്ററിലേക്ക് വിടാതെ ഒടിടിക്ക് പോയത് എല്ലാ വഴിയും അടഞ്ഞത് കൊണ്ടാണ്. നിര്‍മാതാവിനെ തകര്‍ത്ത് തരിപ്പണമാക്കിയിട്ട് ആര്‍ക്കാണ് ആഘോഷിക്കേണ്ടത്. ഇതൊക്കെ പറയാന്‍ കാരണങ്ങളുണ്ട്. 25 വര്‍ഷം മുമ്പ് ഞങ്ങളെടുത്ത കാലാപാനി എന്ന ചിത്രം നഷ്ടമായിരുന്നു. മോഹന്‍ലാലിനും ഗുഡ്നൈറ്റ് മോഹനും കാലാപാനിയുണ്ടാക്കിയത് ചെറിയ നഷ്ടമല്ല. പ്രതീക്ഷയെല്ലാം നഷ്ടമുണ്ടാകില്ലെന്നായിരുന്നു. എന്നാല്‍ മോഹനും മോഹന്‍ലാലും ആ നഷ്ടം താങ്ങിയത് മലയാള സിനിമയ്ക്ക് വേണ്ടിയാണ്. 25 വര്‍ഷത്തിന് ശേഷവും മലയാളത്തിലൊരു കാലാപാനി ഉണ്ടായിട്ടില്ല.

മോഹന്‍ലാലിന്റെ അവസ്ഥയൊരിക്കലും ആന്റണി പെരുമ്പാവൂരിന് ഉണ്ടാവരുത്. മരക്കാര്‍ ഉണ്ടാവുന്നത് തന്നെ നഷ്ടം സഹിക്കാന്‍ കരുത്തുള്ളവര്‍ ഉണ്ടാകുന്നത് കൊണ്ടാണ്. നഷ്ടം താങ്ങാന്‍ കരുത്തുള്ളവര്‍ ഇല്ലാത്തത് കൊണ്ടായിരുന്നു 25 വര്‍ഷം മരക്കാറിനായി കാത്തിരിക്കേണ്ടി വന്നത്. എത്രയോ രാജ്യങ്ങളില്‍ മരക്കാര്‍ റിലീസാവുമായിരുന്നു. അവിടെ നിന്നെല്ലാം കിട്ടുന്ന പടം കൊണ്ട് പിടിച്ച് നില്ക്കാമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി കോടികളുടെ ബാധ്യത താങ്ങാന്‍ ആന്റണിക്ക് സാധിക്കണ്ടെ, ഇത് ആന്റണി മാത്രമെടുത്ത തീരുമാനമല്ല. എല്ലാവരുടെയുമാണെന്നും പ്രിയദര്ശന് പറഞ്ഞു.

ആര് ചത്താലും തിയേറ്ററും സിനിമയും ഉണ്ടാവുമെന്ന് പറയുന്നത് ഏത് സംസ്കാരമാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചങ്ങനെ പറയാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി. എനിക്ക് ഇക്കാര്യത്തില്‍ ആരോടും ദേഷ്യമില്ല. പക്ഷേ സംസ്കാരത്തോടെ പെരുമാറണം. ചിലര്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്. ആര് ചത്താലും കുഴപ്പമില്ലെന്ന നിലപാട് സഹിക്കാന്‍ സാധിക്കുന്നതല്ല. തിയേറ്റര്‍ മേഖല അടക്കം തകരാതെ നില്ക്കണമെങ്കില് പണം മുടക്കുന്നതവരാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതൊരു കൂട്ടായ്മാണെന്ന് എല്ലാവരും അറിയണം. ഞാന്‍ കേട്ട വാക്കുകളില്‍ സംസ്കാരമില്ല. മോഹന്‍ലാലിനെയോ പ്രിയദര്‍ശനെയോ ഈ തകര്‍ച്ച ബാധിച്ചേക്കില്ല. നിര്‍മാതാവും തിയേറ്ററും സംവിധായകനും നടനും ചേര്‍ന്നതല്ല സിനിമയെന്ന് അവര്‍ ഓര്‍ക്കണമെന്നും പ്രിയദര്ശന് പറഞ്ഞു.

അതേസമയം മരക്കാറിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഫിയോക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക് യോഗത്തിലാണ് തീരുമാനം. ആന്റണി പെരുമ്പാവൂരിന്റെ രാജിയും ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയില്‍ പയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ആശീര്‍വാദിന്റെ മോഹന്‍ലാല്‍ നായകനാവുന്ന അഞ്ച് ചിത്രങ്ങളും ഒടിടിക്ക് പോകുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ഫിയോക്കിന്റെ പരാമര്‍ശം. പ്രശ്നം കൂടുതല്‍ വഷളാവുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications