കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാ സംഗമ ഭൂമിയായി ആലപ്പുഴ; ഇനി ദിവസങ്ങള്‍ മാത്രം... ലോകമേ തറവാട് പ്രദര്‍ശനം നയനാനന്ദകരം

Google Oneindia Malayalam News

ആലപ്പുഴ: ദൈവാനുഗ്രഹം ലഭിച്ചവരാണ് കലാകാരന്‍മാര്‍. അതുല്യമായ കഴിവുള്ളവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഇവര്‍ ഒരിടത്ത് സംഗമിച്ചാലോ? ചിന്തകള്‍ക്കതീതമായ ആനന്ദമാണ് അത് കലയെ സ്‌നേഹിക്കുന്നവരിലുണ്ടാക്കുക. അത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ആലപ്പുഴ സാക്ഷിയായിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ആലപ്പുഴയില്‍ സമകാലിക കലാ പ്രദര്‍ശനം തുടങ്ങിയിട്ട് ആഴ്ചകളായി. നവംബര്‍ 30 വരെ തുടരുന്ന പ്രദര്‍ശനത്തിലേക്ക് കൂടുതല്‍ പേര്‍ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നു. മലയാളികളായ 267 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത് എന്നതാണ് ഏറെ കൗതുകകരം.

3

മലയാളികളായ കലാകാരന്‍മാര്‍ക്ക് വേണ്ടി ഒരു പ്രദര്‍ശനം സാധ്യമാകില്ലേ എന്ന മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യം ലോകമേ തറവാട് എന്ന ആലപ്പുഴയിലെ എക്‌സിബിഷന് ഒരു കാരണമായി എന്ന് നിസ്സംശയം പറയാം. ഏപ്രില്‍ 18ന് തുടങ്ങിയ പ്രദര്‍ശനം കൊച്ചിയിലും ആലപ്പുഴയിലുമായിട്ടാണ് പദ്ധതിയിട്ടത്. ഏപ്രിലില്‍ പ്രദര്‍ശനം തുടങ്ങിയെങ്കിലും കൊവിഡ് പ്രതിസന്ധി എക്‌സിബിഷനെയും ബാധിച്ചു. ആഗസ്റ്റ് 13 മുതല്‍ വീണ്ടും സജീവമായ എക്‌സിബിഷന്‍ ആലപ്പുഴയില്‍ തുടരുകയാണ്. നവംബര്‍ 30 വരെയാണ് പ്രദര്‍ശനം തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ എക്‌സിബിഷന്‍ ജനുവരി വരെ തുടരണം എന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് സംഘാടകന്‍ ബോസ് കൃഷ്ണമാചാരി പറയുന്നു.

a

ആലപ്പുഴ പോര്‍ട്ട് മ്യൂസിയം, കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ഷെഡ് ബി, ഡി, ന്യൂ മോഡല്‍ സൊസൈറ്റി മെയിന്‍ ബില്‍ഡിങ്, കോര്‍ട്ട് യാഡ് ബില്‍ഡിങ്, ഈസ്റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡാക്രി ആന്റ് സണ്‍സ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങി ഏഴിടങ്ങളിലായിട്ടാണ് ആലപ്പുഴയില്‍ പ്രദര്‍ശനം. ഒക്ടോബര്‍ മൂന്നാം വാരം മുതല്‍ ആളുകള്‍ കൂട്ടത്തോടെ പ്രദര്‍ശനത്തിന് എത്തുന്നുവെന്ന് ബോസ് കൃഷ്ണമാചാരി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ശനി-ഞായര്‍ ദിവസങ്ങളില്‍ 3000 മുതല്‍ 5000 വരെ ആളുകള്‍ എത്തുന്നുണ്ട്. കേരളത്തിന് പുറത്തുള്ളവരുടെ സാന്നിധ്യം എക്‌സിബിഷന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആലപ്പുഴയിലെ മുന്‍സിപ്പാലിറ്റിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയും പ്രദര്‍ശനത്തിനുണ്ട്. സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ എസ്റ്റിമേറ്റ് നാലര കോടി രൂപയായിരുന്നു. ഫണ്ട് പ്രതിസന്ധിയായതോടെ ചില പ്രോഗ്രാമുകള്‍ ഒഴിവാക്കേണ്ടി വന്നു. ഓണ്‍ലൈന്‍ വഴിയുള്ള വര്‍ക്ക് ഷോപ്പുകളും മറ്റും തുടരുന്നുണ്ട്.

സൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരംസൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരം

രണ്ടുതരത്തിലുള്ള നേട്ടമാണ് ഇതില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ലഭിക്കുന്നത്. ഒന്ന് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. മറ്റൊന്ന് സൃഷ്ടികള്‍ വിറ്റുപോകുന്നതിലൂടെ ലഭിക്കുന്ന വരുമാനവും. രണ്ടു കോടി രൂപയുടെ സൃഷ്ടികള്‍ ഇതുവരെ വിറ്റുപോയി എന്നാണ് കണക്കാക്കുന്നത്. 15000 രൂപ മുതല്‍ 28 ലക്ഷം രൂപ വരെയുള്ള സൃഷ്ടികള്‍ ഇതില്‍പ്പെടും. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഐശ്വര്യ എന്നിവരെല്ലാം പ്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രാദേശിക കലാകാരുടെ ചില സൃഷ്ടികള്‍ വാങ്ങിയാണ് പാര്‍വതി മടങ്ങിയത്. പ്രദര്‍ശനം തീരുന്ന വേളയില്‍ സൃഷ്ടികള്‍ വാങ്ങിയവര്‍ക്ക് കൈമാറും. കൂടാതെ പ്രദര്‍ശനത്തിനെത്തിയ ചിലര്‍ 75 ലക്ഷത്തിന്റെയും 40 ലക്ഷത്തിന്റെയും കലാരൂപങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

2

'ലോകമേ തറവാട്' പ്രദര്‍ശനം ആലപ്പുഴക്കാര്‍ക്കും നേട്ടമായിട്ടുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറയുന്നു. ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നതിന് വഴിയൊരുങ്ങിയിട്ടുണ്ട്. എക്‌സിബിഷന് വരുന്നവര്‍ ആലപ്പുഴയുടെ ഭംഗി ആസ്വാദിക്കാനുമെത്തുന്നു. ഇത്തരം പ്രദര്‍ശനങ്ങളിലൂടെ തദ്ദേശീയര്‍ക്കും കലാകാരന്‍മാര്‍ക്കും സാമ്പത്തിക വരുമാനമുണ്ടാകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. കേരളത്തിന് പുറത്തുനിന്നുള്ള കലാപ്രേമികള്‍ എക്‌സിബിഷന്‍ സംബന്ധിച്ച് അവരുടെ സൗഹൃദ വലയങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്. വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

1

മലയാളി പശ്ചാത്തലമുള്ള 267 കലാകാരന്‍മാരാണ് പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നത് എന്നതാണ് എടുത്തുപറയേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇതില്‍പ്പെടും. 65 കലാകാരികളുമുണ്ട്. ആറ് ലക്ഷം ചതുരശ്രയടിയിലുള്ള പ്രദര്‍ശനത്തില്‍ 3000ലധികം കലാ സൃഷ്ടികളാണുള്ളത്. വടക്കന്‍ കേരളത്തില്‍ നിന്നും കലാകാരുടെ ഗ്രൂപ്പുകള്‍ നിരവധി പേരുമായി എത്തുന്നുണ്ട്. കോളജ് വിദ്യാര്‍ഥികളും ഒട്ടേറെ വരുന്നുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Kochi Biennale Foundation's Contemporary Art Exhibition Titled ‘Lokame Tharavadu in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X