കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാത്രിയ്ക്കായ് ക്ഷേത്രങ്ങളൊരുങ്ങി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശിവരാത്രി മഹോത്സവത്തിനായ് ക്ഷേത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ പരിപാടികളോടെ നടക്കുന്ന ഉത്സവങ്ങള്‍ ആറാട്ടോടെ അവസാനിക്കും. പ്രശ്‌സ്തമായ ആലുവ ശിവരാത്രിയുടെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു. നഗരസഭയുടേയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തും, ഫെബ്രുവരി 27 നാണ് ശിവരാത്രി. ശിവരാത്രിയോടനുബന്ധിച്ച് ബലി തര്‍പ്പണത്തിന് എത്തിന്നവര്‍ക്ക് വേണ്ടി മണപ്പുറത്ത് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

പ്രത്യേക പ്രര്‍ത്ഥനകള്‍, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെയാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ശിവരാത്രി വ്രതം നോല്‍ക്കുന്നതിന് ചില പ്രത്യേക നിബന്ധനകളൊക്കെയുണ്ട്. ദോഷങ്ങള്‍ അകന്ന് നന്മ വരാന്‍ ശിവരാത്രി വ്രതം എടുക്കുന്നത് നല്ലതാണെന്ന വിശ്വാസം ഉണ്ട്.

ശിവരാത്രി

ശിവരാത്രി

ഫെബ്രുവരി 27നാണ് ശിവരാത്രി. ശിവാരാത്രിയോടനുബന്ധിച്ച് പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ നടത്താറുണ്ട്. നല്ല ഭര്‍ത്താവിനെ ലഭിയ്ക്കാനും ദോഷങ്ങളകറ്റാനുമാണ് സ്ത്രീകള്‍ ശിവരാത്രി വ്രതം നോല്‍ക്കുന്നത്. രാത്രി ഉറങ്ങാതെ മന്ത്രങ്ങള്‍ ജപിച്ച് ശിവനെ പ്രാര്‍ത്ഥിയ്ക്കുന്നു. ശിവരാത്രി വ്രതം എങ്ങനെയാണ് നോല്‍ക്കേണ്ടതെന്ന് അറിയാം

 പ്രഭാതത്തിലെ കുളിയ്ക്കണം

പ്രഭാതത്തിലെ കുളിയ്ക്കണം

ശിവരാത്രി വ്രതം നോല്‍ക്കാന്‍ ആഹ്രഹിയ്ക്കുന്നവര്‍ അതിരാവിലെ എഴുനേറ്റ് ഇളം ചൂടുവ വെള്ളത്തില്‍ കുളിയ്ക്കണം. കുളിയ്ക്കുന്ന വെള്ളത്തില്‍ കറുത്ത എള്ളിടണമെന്നാണ് ഉത്തരേന്ത്യന്‍ വിശ്വാസം

ശിവലിംഗം

ശിവലിംഗം

വ്രതം നോല്‍ക്കുന്ന വ്യക്തി അടുത്തുള്ള ശിവക്ഷേത്രത്തില്‍ എത്തുകയും പാലഭിഷേകം തേനഭിഷേകം ,ജലധാര എന്നിവയും ദര്‍ശിക്കണം.

ശിവരാത്രിയ്ക്കായ് നാടൊരുങ്ങി

ശിവരാത്രിയ്ക്കായ് നാടൊരുങ്ങി

ശിവ ലിംഗത്തില്‍ പുഷ്പങ്ങളും മഞ്ഞളും കുങ്കുമവും അര്‍പ്പിച്ച് പൂജ ചെയ്യണം

ഇഷ്ടദേവന്

ഇഷ്ടദേവന്

പാല്‍ മഹാദേവന് പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാല്‍ പാല്‍ അടങ്ങിയ മധുര പലഹാരങ്ങള്‍ ദേവന് നിവേദിയ്ക്കണം. ഉത്തരേന്ത്യയില്‍ പാല്‍ അടങ്ങിയ പലഹാരങ്ങള്‍ ശിവന് നിവേദിയ്ക്കാറുണ്ട്.

 പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

ഓം നമ ശിവായ മന്ത്ര ഉരുവിട്ട് ശിവലിംഗത്തെ പൂജിയ്ക്കണം

വ്രതം

വ്രതം

പകലും, രാത്രിയും നീണ്ട് നില്‍ക്കുന്ന വ്രതത്തിലൂടെയാകണം ശിവനെ പൂജിയ്‌ക്കേണ്ടത്. അരി ആഹാരങ്ങള്‍ വര്‍ജ്ജിച്ച് ഉപവസിയ്ക്കണം. ശിവരാത്രി കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ചവരെ ഇതേ രീതി തുടരണം.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

അരി ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ പഴച്ചാറുകള്‍, ചപ്പാത്തി, ഉള്ളിയും വെളുത്തുള്ളിയും ചേരാത്ത കറികള്‍ എന്നിവ കഴിയ്ക്കാം.

ഉറങ്ങാതെ

ഉറങ്ങാതെ

ശിവാരാത്രിയില്‍ ഉറങ്ങാതെ ശിവ സ്തുതികള്‍, മഹാദേവന്റെ പ്രാര്‍ത്ഥനകള്‍ എന്നിവ ശ്രവിയ്ക്കണം. സ്തുതികള്‍ പാടുകയും വേണ്ം

വ്രതം അവസാനിപ്പിക്കുന്നത്

വ്രതം അവസാനിപ്പിക്കുന്നത്

ശിവരാത്രി കഴിഞ്ഞ് പുലര്‍ച്ചെ കുളിയ്ക്കണം. അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പ്രസാദം കൈപ്പറ്റിയ ശേഷം ദേവനെ പൂജിച്ച് വ്രതം അവസാനിപ്പിക്കാം.

English summary
Mahashivratri vrat or Shivratri fasting is one of the most important fasts of Hinduism. The Mahashivratri vrat has a huge spiritual significance. The one who observes this fast is blessed with the divine grace of Lord Shiva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X