കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കോട്ടൂരിലെ ആ അജ്ഞാത സ്ത്രീ ആര്? വിദേശ പത്രങ്ങളില്‍ വന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, നൂറിന്റെ നിറവ്

Google Oneindia Malayalam News

മലപ്പുറം: സ്വാതന്ത്ര്യ സമരകാലത്തെ മരിക്കാത്ത ഓര്‍മകളുടെ ആവേശം വിതറുന്ന ഏടാണ് പൂക്കോട്ടൂര്‍. അത്യാധുനിക ആയുധങ്ങളുടെ പിന്‍ബലമില്ലാതെ ബ്രിട്ടീഷ് സൈന്യത്തോട് മുഖാമുഖം നിന്ന ഒരു ജനതയുടെ നാട്. 300ഓളം പേര്‍ ജീവന്‍ വെടിഞ്ഞ യുദ്ധം അടിച്ചമര്‍ത്തിയതിന് ശേഷം ആ നാട്ടിലെ ഓരോ വീടുകളും കയറി നിരങ്ങി പോലീസും പട്ടാളവും. സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. നിരവധി പേരെ പിടികൂടി ഇതരനാടുകളെ ജയിലുകളിലടച്ചു. പലരെയും വെടിവച്ച് കൊന്നു. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഇത്രയും സംഭവബഹുലമായ ദിനരാത്രകള്‍ വളരെ തുച്ഛം. രക്തരൂഷിമായ പൂക്കോട്ടൂര്‍ യുദ്ധത്തിന് നൂറ് വയസ്. ആ ഓര്‍മകളുടെ രത്‌ന ചുരുക്കം വിശദീകരിക്കാം....

ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ തിളച്ചുമറിയുകയായിരുന്നു മലബാര്‍. പ്രത്യേകിച്ച് ഏറനാട്, വള്ളുവനാട് താലൂക്കുകളും പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ചില പ്രദേശങ്ങളും. അക്കാലത്താണ് പൂക്കോട്ടൂരില്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നടന്ന യുദ്ധം. 1921 ആഗസ്റ്റ് 26ന് പുലര്‍ച്ചെ തുടങ്ങി. അഞ്ച് മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ മരിച്ചുവീണത് 300ഓളം പേര്‍.

p

മാപ്പിള പോരാളികളെ അമര്‍ച്ച ചെയ്യാന്‍ കോഴിക്കോട് നിന്ന് പട്ടാളം പുറപ്പെട്ടുവെന്ന് സൂചനകള്‍ വന്നിരുന്നു. ലെയിന്‍സ്റ്റര്‍ റെജിമെന്റ്, മലബാര്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവയിലെ 130ഓളം പേരോടാണ് 350ഓളം വരുന്ന മാപ്പിള പോരാളികള്‍ ഏറ്റുമുട്ടിയത്. ഒളിപ്പോരാണ് അന്ന് ആദ്യം നടന്നതെന്ന് ചരിത്രകാരന്‍മാര്‍ സൂചിപ്പിക്കുന്നു. പൂക്കോട്ടൂരില്‍ വച്ചാണ് പോരാളികള്‍ സൈന്യത്തെ ആക്രമിച്ചത്.

പട്ടാളം പൂക്കോട്ടൂര്‍ അങ്ങാടിയില്‍ നിന്ന് നീങ്ങവെ വെടിയൊച്ച കേട്ടു. പിന്നീട് ശക്തമായ ഏറ്റുമുട്ടല്‍. അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 257 പോരാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു വനിതയുമുണ്ടായിരുന്നുവെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവത്രെ. എന്നാല്‍ ഈ സ്ത്രീ ഏതാണ് എന്ന് ഇപ്പോഴും അജ്ഞാതമാണ്. റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിന്റെ ക്യാപ്റ്റന്‍ സുള്ളിവന്‍ വനിതയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാം, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ...സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാം, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ...

മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷുകാര്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മറിച്ചായിരുന്നു. 70 സൈനികരെയും 17 പോലീസുകാരെയും കാണാനില്ല എന്ന് ബഫലോ ടൈംസ്, യോര്‍ക്ക് ഡെസ്പാച്ച്, ബോസ്റ്റണ്‍ ഗ്ലോബ്, വില്‍ക്‌സ് ബാരി റെക്കോഡ് എന്നീ വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

p

ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കങ്ങള്‍ സൈന്യം പിന്നീട് അടിച്ചമര്‍ത്തി. വീടുകള്‍ കയറി പുരുഷന്‍മാരെ പിടിച്ചു കൊണ്ടുപോയി. സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. അറസ്റ്റ് ചെയ്തവരെ കോട്ടപ്പടി മൈതാനിയില്‍ വിചാരണ ചെയ്തു. നിരവധി പേരെ തൂക്കിലേറ്റി. ചിലരെ വെടിവച്ചു കൊന്നു. തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കോയമ്പത്തൂര്‍, ബെല്ലാരി, രാജമുന്ദ്രി, ആന്തമാന്‍ ജയിലുകളിലടച്ചു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് എക്കാലത്തും ഓര്‍ക്കപ്പെടുന്നതാണ് പൂക്കോട്ടൂര്‍ യുദ്ധം. പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യത്തീംഖാന, പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ഗേറ്റ് അറവങ്കര, പൂക്കോട്ടൂര്‍ രക്തസാക്ഷികളുടെ അഞ്ച് ഖബറിടങ്ങള്‍ എന്നിവ ഇതിന്റെ ഓര്‍മയായി നിലനില്‍ക്കുന്നു. എന്നാല്‍ 1921ലെ സംഭവങ്ങള്‍ പലവിധത്തില്‍ വ്യാഖ്യാനിച്ച ചരിത്രകാരന്‍മാരുണ്ട്. പൂക്കോട്ടൂര്‍ യുദ്ധ അനുസ്മരണം മലപ്പുറത്ത് നടക്കുന്നുണ്ട്.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം, ജന്മിമാര്‍ക്കെതിരെ കുടിയാന്‍മാര്‍ നടത്തിയ പോരാട്ടം എന്നിവയായി 1921ലെ മലബാര്‍ കലാപത്തെ വ്യാഖ്യാനിച്ചവരുണ്ട്. ചിലയിടങ്ങളില്‍ ഹിന്ദു വിരുദ്ധമായ നീക്കങ്ങളും നടന്നുവെന്ന് അഭിപ്രായമുണ്ട്. ആലിമുസ്ല്യാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മ് ഹാജി ഉള്‍പ്പെടെ 387 സമരക്കാരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തവണ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ അനുസ്മരണം.

Recommended Video

cmsvideo
A unique protest in Manjeri against fines imposed on lorry drivers | Oneindia Malayalam

English summary
Pookkottur War History; Anti British Mappila guerrillas Moves against Army and Police in 1921
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X