ബിഗ് ബോസ് വിജയപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പേ വിജയിയാക്കി: അനുമോള്‍ക്ക് സൈബര്‍ ആക്രമണം
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബിഗ് ബോസ് സീസണ് 7 അവസാനിച്ചിരിക്കുകയാണ്. വലിയ ആകാംക്ഷയുടെ നിമിഷങ്ങളിലൂടെയാണ് ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ കടന്നുപോയത്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള അനുമോള്‍ ആയിരിക്കുമോ അതോ സാധാരണക്കാരുടെ പ്രതിനിധി എന്ന് സോഷ്യല്‍ മീഡിയ ആഘോഷിച്ച അനീഷ് ആയിരിക്കുമോ വിജയി എന്നതായിരുന്നു ആകാംക്ഷ.
ഏറ്റവും കൂടുതല്‍ മോഹന്‍ലാല്‍ തന്നെ ആകാംക്ഷയ്ക്ക് വിരാമം ഇട്ടു. അനുമോളുടെ കൈ പിടിച്ചുയര്‍ത്തി വിന്നറായി പ്രഖ്യാപിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലും ആഘോഷം തുടങ്ങി. അനുമോള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സെലിബ്രിറ്റികള്‍ അടക്കം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. എന്നാല്‍ വിജയപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ അനുമോള്‍ക്കെതിരെ വലിയ സൈബര്‍ ആക്രമണവും തുടങ്ങിയിരുന്നു. രാത്രി വൈകിയാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയ പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ അതിനും മണിക്കൂറുകള്‍ക്കു മുന്‍പേ അനുമോളെ വിജയിയായി പ്രഖ്യാപിച്ചു എന്ന രീതിയില്‍ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞത്. ഇത് വലിയ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.

16 ലക്ഷം പിആറിന് നല്കി അനുമോള്‍ കപ്പടിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം. ഇത്തരത്തില്‍ അനുമോള്‍ കപ്പുയര്‍ത്തി നില്ക്കുന്ന നിരവധി ചിത്രങ്ങളും പ്രചരിച്ചു. വിജയ പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ മുന്‍പ് വലിയ സൈബര്‍ ആക്രമണമാണ് അനുമോള്‍ക്കെതിരെ നടന്നത്.
കഴിഞ്ഞ സീസണിലെ വിജയിയായ ജിന്റോയെ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വിനു വിജയിയെ അനുമോള്‍ പിആര്‍ ഏല്‍പ്പിച്ചു എന്നായിരുന്നു പ്രചാരണം. ഈ പിആറിന്റെ മാത്രം ബലത്തിലാണ് അനുമോള്‍ വിജയിച്ചത് എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പേര് പറഞ്ഞ മുന്‍ ബിഗ് ബോസ് വിജയിയായ അഖില്‍ മാരാരും യൂട്യൂബര്‍ ആയ തൊപ്പിയും തമ്മില്‍ വലിയ വഴക്കുണ്ടാവുകയും അത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
അനുമോളുടെ പിആര്‍ എന്ന അവകാശപ്പെടുന്ന വിനുവിനെതിരെയും അനുമോള്ക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉണ്ടായി. പിആറിന്റെ സ്ട്രാറ്റജി അനുസരിച്ചാണ് മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെടുത്ത് അനുമോള്‍ ജനവികാരം തനിക്ക് അനുകൂലമാക്കിയത് എന്നായിരുന്നു മത്സരാര്‍ത്ഥിയായ ശൈത്യ അടക്കമുള്ളവര്‍ ആരോപിച്ചത്. ഹൗസിനുള്ളിലെ ഓരോരുത്തര്‍ക്കും എതിരെ മോശമായ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ അനുവിന്റെ പിആറിന് കഴിഞ്ഞുവെന്നും ആരോപണം ഉയര്‍ന്നു.
മുന്‍ മത്സരാര്‍ത്ഥിയായ ദിയ സന അനുവിനെതിരെ ഒരു പരിഹാസ പോസ്റ്റിട്ടു. അനുമോള്‍ തനിക്ക് കിട്ടിയ ബിഗ് ബോസ് ട്രോഫി പിആറായ വിനുവിന് കൊടുക്കുന്ന ഒരു ചിത്രം കൃത്രിമമായി നിര്‍മ്മിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അര്‍ഹതയില്ലാത്ത കൈകളിലാണ് ബിഗ് ബോസ് കപ്പ് എത്തിയത് എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. യഥാര്‍ത്ഥ വിന്നര്‍ അനീഷ് ആണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications