വാട്‌സ്ആപ്പ് ഏറ്റെടുത്തു, വ്യാജ വിവരം നല്‍കിയ ഫേസ്ബുക്കിന് എട്ടിന്റെ പണി!!

  • Posted By:
Subscribe to Oneindia Malayalam

ബ്രസ്സല്‍സ്: തെറ്റായ വിവരം നല്‍കിയ ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ 800 കോടി പിഴ ചുമത്തി. വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്നത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്.

കൃതിമായ വിവരങ്ങള്‍ നല്‍കുക എന്നത് ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന്റെ എല്ലാം നിയമങ്ങളും കമ്പനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്‌നം

യഥാര്‍ത്ഥ പ്രശ്‌നം

2014ലാണ് 1900 കോടി ഡോളറിന് വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന ഫേസ്ബുക്ക് നടപടിയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. ആ സമയത്ത് ഫേസ്ബുക്ക് ഉപയോക്തൃ അക്കൗണ്ടുകളും വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഓട്ടോമേറ്റഡായി ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ലെന്നാണ് ഫേസ്ബുക്ക് അറയിച്ചിരുന്നത്.

ഫോണ്‍നമ്പറുമായി ബന്ധപ്പെടുത്തുന്നു

ഫോണ്‍നമ്പറുമായി ബന്ധപ്പെടുത്തുന്നു

ഫേസ്ബുക്കും വാട്‌സ്ആപ്പും രണ്ടായി തന്നെ നിലനില്‍ക്കുമെന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് തങ്ങളുടെ ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു.

തെറ്റായ വിവരം നല്‍കിയത്

തെറ്റായ വിവരം നല്‍കിയത്

തെറ്റായ വിവരം നല്‍കിയതില്‍ 2017 ജനുവരി 31ന് മുമ്പായി ഫേസ്ബുക്ക് മറുപടി നല്‍കണമെന്നായിരുന്നു യൂറോപ്പ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കമ്മീഷനുമായി സഹകരിച്ചു

കമ്മീഷനുമായി സഹകരിച്ചു

അന്വേഷണത്തില്‍ കമ്മീഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മനപ്പൂര്‍വമല്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറ്റ് നടപടികള്‍ ഉണ്ടാകില്ലെന്ന് യൂറോപ്പ് അറിയച്ചതായും ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

English summary
Facebook fined $122 million by EU for giving 'misleading information' about its takeover of WhatsApp
Please Wait while comments are loading...