കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പിങ്ക് നിറത്തിലുള്ള ആനകളുണ്ടോ? സോഷ്യല്‍ മീഡിയ പ്രാചരണത്തിലെ സത്യാവസ്ഥ ഇതാണ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പിങ്ക് നിറത്തിലുള്ള ആനകളുണ്ടോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം സോഷ്യല്‍ മീഡിയയിലാകെ കറങ്ങി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. പിങ്ക് നിറത്തിലുള്ള ആനകള്‍ ശരിക്കുമുണ്ടോ എന്ന ചോദ്യങ്ങള്‍ വരെ ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലുള്ള ചിത്രത്തിലും പിങ്ക് നിറത്തിലുള്ള ആനയുടെ ചിത്രമാണ് ഉള്ളത്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഈ പിങ്ക് നിറത്തിലുള്ള ആനയെ കാണാന്‍ കഴിയുമെന്ന് ഈ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. ഇതോടെ പലരും ഇന്റര്‍നെറ്റില്‍ ഇതിനെ കുറിച്ച് തിരയാന്‍ തുടങ്ങി. എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് പരിശോധിക്കാം.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

1

ചുവന്ന മണ്ണ് കാരണമാണ് പിങ്ക് നിറത്തിലുള്ള ആനകള്‍ ഉണ്ടാവുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹൃതിക് മല്‍ഹോത്ര എന്നയാല്‍ അവകാശപ്പെട്ടത്. മണ്ണ് ഈ ആനകള്‍ ശരീരത്തില്‍ പൂശുന്നത് കൊണ്ടാണ് ഈ പിങ്ക് നിറം സ്ഥിരമായി അങ്ങനെയുണ്ടാവുന്നതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. പ്രാണികളില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ വേണ്ടിയാണ് ഈ പ്രതിരോധമെന്നും ഹൃതിക് പറയുന്നു. അതേസമയം ഈ വാദം തീര്‍ത്തും തെറ്റാണ്. ഈ ഫോട്ടോ യഥാര്‍ത്ഥത്തിലുള്ളതല്ല. യഥാര്‍ത്ഥത്തില്‍ കറുപ്പ് നിറത്തിലുള്ള ആന തന്നെയാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ ചിത്രം 2005ലാണ് എടുത്തത്. റിവേഴ്‌സ് ഇമേജ് പരിശോധനയില്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് പിങ്ക് ആക്കിയതെന്ന് വ്യക്തം.

കാര്‍ലോസ് ഇടി ബാരിയറോഴ്‌സിന്റേതാണ് യഥാര്‍ത്ഥ ചിത്രം. ഇതിലാണ് മാറ്റം വരുത്തിയത്. ഈ ചിത്രം പരിശോധിച്ചാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണ് ചിത്രം എന്ന് വ്യക്തമാണ്. ഈ ഫേസ്ബുക്ക് പോസ്റ്റിലെ ചില കാര്യങ്ങള്‍ സത്യമാണ്. എന്നാല്‍ ഭൂരിഭാഗം കാര്യങ്ങളും തെറ്റാണ്. പിങ്ക് ആനകള്‍ ഇല്ല എന്നത് സത്യമാണ്. പക്ഷേ ആനകള്‍ ചെളിയില്‍ പൊതിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് ഇവയുടെ നിറം മാറാറില്ല. പിങ്ക് ആനകള്‍ ഇപ്പോഴുണ്ടോ അതോ മുമ്പ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ കൃത്യമായ തെളിവുകളില്ല. അതുകൊണ്ട് ഈ വാദം തെറ്റാണെന്ന് പറയേണ്ടി വരും.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

Fact Check

വാദം

ഇന്ത്യയില്‍ പിങ്ക് നിറത്തിലുള്ള ആനകളെ കണ്ടെത്തി

നിജസ്ഥിതി

ഇന്ത്യയില്‍ പിങ്ക് നിറത്തിലുള്ള ആനകളില്ല. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
fact check: reports claiming pink elephant found in india is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X