കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചില രസകരമായ ആചാരങ്ങള്‍, കണ്ട് നോക്കൂ

  • By Meera Balan
Google Oneindia Malayalam News

പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ ഇനി മണിയ്ക്കൂറുകള്‍ മാത്രം ശേഷിയ്‌ക്കേ ലോകമെമ്പാടും ആഘോഷങ്ങള്‍ പൊടി പൊടിയ്ക്കുകയാണ്. പുതുവര്‍ഷം പ്രതീക്ഷയുടെ വര്‍ഷമായിട്ടാണ് കാണുന്നത്. അതിനാല്‍ തന്നെ ന്യൂ ഇയറിനോട് അബന്ധിച്ച് ഏറെ രസകരമായ പല ആചാരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്നു.

പുതുവര്‍ഷത്തില്‍ ഭാഗ്യം കൊണ്ടുവരുന്നതിന് വേണ്ടി രസകരമായ ഒട്ടേറെക്കാര്യങ്ങളാണ് ആളുകള്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എത്ര മേനോഹഹരമായ ആചാരങ്ങള്‍. എന്താ ആ ആചാരങ്ങള്‍ കാണേണ്ടേ...

സാവോ പോളോ

സാവോ പോളോ

ബ്രസീസിലില്‍ ശ്രദ്ധയമായ ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത് സാവോ പോളോയിലാണ്. ബീച്ചിലിരുന്ന് മദ്യം കഴിയ്ക്കുന്നതിനും മുന്തിരി തിന്നുന്നതിനുമൊപ്പം ഏറെ രസകരമായ ഒരു ആചാരം കൂടി ബ്രസീലുകാര്‍ പിന്തുടരുന്നു. പുതുവര്‍ഷത്തില്‍ പുതിയ അടിവസ്ത്രമാണ് ഇവര്‍ ധരിയ്ക്കുക. പുതിയ അടിവസ്ത്രങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം. ചുവന്ന അടിവസ്ത്രം പ്രണയത്തെയും മഞ്ഞ സമ്പത്തിനെയും കൊണ്ട് വരും

ഫിലിപ്പീന്‍സ്

ഫിലിപ്പീന്‍സ്

ലേറ്റ് നൈറ്റ് പാര്‍ട്ടീസ് , ഡാന്‍സ് ഇതൊക്കെ ഫിലിപ്പീന്‍സുകാരുടെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമാണ്. എന്നാല്‍ വൃത്തകൃതിയിലുള്‌ലതോ ഉരുണ്ടതോ ആയ വസ്തുക്കള്‍ ഭാഗ്യം കൊണ്ട് വരുമെന്നാണ് ഇവരുടെ വിശ്വാസം. ഇതിനായി വീട് നിറയെ നാണയതുട്ടുകള്‍ വിതറുക. ഉരുണ്ട പഴങ്ങളായ മുന്തിരി, ആപ്പിള്‍ ഓറഞ്ച് എന്നിവ കഴിയ്ക്കും. ഇനി ഇതൊന്നുമല്ല രസം ഇവര്‍ ധരിയ്ക്കുന്നത് പോലും വട്ടപ്പുള്ളികളുള്ള കുപ്പായം ആയിരിയ്ക്കും

സ്‌കോട്ടിഷ് ആഘോഷം

സ്‌കോട്ടിഷ് ആഘോഷം

കഴിഞ്ഞ വര്‍ഷത്തിലെ ദോഷങ്ങളേയും തങ്ങളെ ബാധിച്ചിരിയ്ക്കുന്ന ദുരാത്മാക്കളെയും ഒഴിവാക്കാന്‍ വലിയ തീഗോളങ്ങള്‍ കറക്കിയാണ് ന്യൂ ഇയറിനെ സ്‌കോട്ടിഷ് യുവാക്കള്‍ വരവേല്‍ക്കുന്നത്.

പനാമ

പനാമ

കൊച്ചിയില്‍ പാപാഞ്ഞിയെ കത്തിച്ച് ന്യൂ ഇയര്‍ ആഘോഷിയ്കകുന്നത് പോലെ കോലം കത്തിച്ചാണ് പനാമയല്‍ ന്യൂ ഇയര്‍ ആഘോഷം. കഴിഞ്ഞ് പോകുന്ന വര്‍ഷത്തെയാണ് കോലം പ്രതിനിധീകരിയ്ക്കുന്നത്.

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

ഷാംപെയിന്‍ ഇല്ലാതെ എന്ത് ന്യൂ ഇയര്‍ ? ഡെന്‍മാര്‍്ക്കുകാര്‍ക്ക്ുകാരുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയില്‍ ഷാംപെയിന്‍ ഉണ്ടാകും. പാട്ട് പാടിയും നൃത്തം ചെയ്തും ഇവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇനി എന്താണെന്ന്ോ ഇവരുടെ ന്യൂ ഇയര്‍ ആചാരം. പുതുവര്‍ഷം പുറക്കുന്ന വേളയില്‍ ഒരു കസേരയില്‍ നിന്നും ഇവര്‍ മുന്നോട്ട് ചാടും. നട്ടപ്പാതിരയ്ക്കുള്ള ഈ ചാട്ടം എന്തിനാണെന്ന് അറിയാമോ കഴിഞ്ഞ വര്‍ഷത്തെ എല്ലാ ദോഷങ്ങളെയും മാറ്റാന്‍. പുതുവര്‍ഷം കൂടുതല്‍ സുന്ദരമാക്കാന്‍

ദക്ഷിണാഫ്രിയ്ക്ക

ദക്ഷിണാഫ്രിയ്ക്ക

നയൂ ഇയര്‍ ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള സൗത്ത് ആഫ്രിയ്ക്കകാരുടെ ആചാരം അല്‍പ്പം അപകടം പിടിച്ചതാണ്. ബാല്‍ക്കണിയില്‍ നിന്നും ഫര്‍ിച്ചറുകള്‍ തെരുവിലേയ്ക്ക് ഇവര്‍ വലിച്ചെറിയും. ഇത്തരം ആചാരങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ന്യൂ ഇയര്‍ ലഹരിയില്‍ ആരും ഇത് കാര്യമായെടുക്കാരഇല്ല. ഫര്‍ണിച്ചര്‍ വീണ് പരിക്കേറ്റവരുടെ തിരക്കുകൊണ്ട് ആശുപത്രികള്‍ നിറയും

കൊളംബിയ

കൊളംബിയ

ഒഴിഞ്ഞ ഒരു പെട്ടി യാത്രയ്‌ക്കെന്ന പോലെ തയ്യരാക്കി വയ്ക്കുന്നതും പുതിയ അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും കൊളംബിയക്കാരുടെ ന്യൂ ഇയര്‍ ആചാരങ്ങളുടെ ഭാഗമാണ്

ജപ്പാന്‍

ജപ്പാന്‍

സോഡിയാക് കോസ്റ്റിയൂം പാര്‍ട്ടിയാണ് ജപ്പാന്‍കാരകുടെ പ്രധാന ആചാരം., അവരവരുടെ രാശിയ്ക്കനുസരിച്ചുളഌവസ്ത്രങ്ങള്‍ ആശംസകാര്‍ഡുകള്‍ എന്നിവ കൈമാറും. ബുദ്ധ വിഹാരങ്ങളില്‍ ന്യൂ ഇയര്‍ ആഗോഷിയ്ക്കുന്നവരും കുറവല്ല. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് ബു്ദധ വിവാഹരങ്ങളിലെത്തി നാഴിക മണി 108 തവണ മുഴങ്ങുന്നതോടെ ഇവരുടെ ന്യൂ ഇയര്‍ തുടങ്ങുകയായി. 108 എന്ന സംഖ്യ ബുദ്ധ വിശ്വാസികളെ സംബന്ധിച്ചടത്തോളം വളരെ പരിപാവനമായ സംഖ്യാണ്

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

കുതിരലാടം ചൂടാക്കി അതിനെ തണുത്ത വെളളത്തിലേയ്ക്ക് മാറ്റി കിട്ടുന്ന രൂപങ്ങളെ അടിസ്ഥാനമാക്കി വരും വര്‍ഷം തങ്ങള്‍ക്ക് എങ്ങനെയുണ്ടാകും എന്ന് പ്രവചിയ്ക്കുന്നത് ഫിന്‍ലന്‍ഡുകാരുടെ പതിവാണ്.

ബെലാറസ്

ബെലാറസ്

വരും വര്‍ഷത്തിലെങ്കിലും തങ്ങളുടെ വിവാഹം നടക്കുമോ എന്നറിയാന്‍ ബെലാറസിലെ അവിവാഹിതമാര്‍ ചോളം പൊളിച്ച് നോക്കാറുണ്ട്. ഇതിന് പുറമെ വിവാഹിതമാര്‍ തങ്ങളുടെ അവിവാഹിത സുഹൃത്തിന് വേണ്ടി വീട്ടില്‍ പലയിയി ബ്രഡ്, കേക്ക്., വൈന്‍ എന്നിങ്ങനെ പലതും ഒളിപ്പിയ്ക്കും. ഇതില്‍ സുഹൃത്ത് കണ്ടെത്തുന്നത് ബ്രഡ് ആണെന്നിരിയ്ക്കട്ടേ ആ പെണ്‍കുട്ടിയെ കല്യാണം കഴിയ്ക്കുന്നയാള്‍ ധനികനും സുന്ദരനും ആയിരിയ്ക്കും എന്നാണ് വിശ്വാസം.

English summary
10 Unique New Year's Traditions From Around the Globe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X