കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരമ്മ മകളോട് തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട 16 കാര്യങ്ങള്‍?

  • By Aswathi
Google Oneindia Malayalam News

പെണ്‍മക്കള്‍ ജനിക്കുന്ന രക്ഷിതാക്കള്‍ക്ക് അവരെ വളര്‍ത്തി വലുതാക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. കലികാലത്ത് അതൊരു വലിയ വെല്ലുവിളിയും. അതുകൊണ്ട് തന്നെ ഒരു ശരാശരി പെണ്‍കുട്ടി അവളുടെ ബാല്യം മുതല്‍ കേള്‍ക്കുന്ന വാക്കുകളില്‍ ഏറ്റവും അധികം കടന്നുവന്നത് 'അരുത്' എന്നായിരുന്നും. അവിടെ പോകരുത്, അത് ചെയ്യരുത്, മിണ്ടരുത്, എടുക്കരുത് അങ്ങനെ കുറേ അരുതുകള്‍.

അമ്മയാണ് പെണ്‍കുട്ടികളുടെ ആദ്യത്തെ ടീച്ചര്‍, വഴികാട്ടി. ആ അമ്മയ്ക്ക് അരുത് എന്ന വാക്ക് മാറ്റി നിര്‍ത്തി പെണ്‍മക്കളോട് പറഞ്ഞുകൊടുക്കേണ്ട വേറെയും ചില കാര്യങ്ങളുണ്ട്. ഒരു അമ്മ തീര്‍ച്ചയായും തന്റെ മകളോട് പറഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 15 കാര്യങ്ങള്‍ താഴെ പറയുന്നു.

ജീവിതമാണ് ഏറ്റവും നല്ല ഗുരു

ജീവിതമാണ് ഏറ്റവും നല്ല ഗുരു

ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. ചില കാര്യങ്ങളില്‍ നാം വിജയ്‌ച്ചേക്കാം. ചിലപ്പോള്‍ പരാജയപ്പെടാം. ജയമായാലും പരാജയമായാലും അത് ജീവിതത്തിലെ പാഠമാണ്. പ്രശ്‌നങ്ങളെ സ്വയം നേരിടാന്‍ ഈ അനുഭവ സമ്പത്ത് നമ്മെ സഹായിക്കും. ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ മകള്‍ക്ക് ഒരമ്മ ആദ്യം നല്‍കേണ്ട ഉപദേശം ഇതായിരിക്കണം.

സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുക

സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുക

ഏത് വിഷയത്തിലും തനിക്ക് ഉണ്ടാകുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുക. പലരുടെയും വാക്ക് കേണ്ട് തന്റെ നിലപാടില്‍ നിന്ന് മാറാതിരിയ്ക്കുക. അതില്‍ അഭിമാനിക്കുക. എത്ര ഉയര്‍ന്ന നിലയില്‍ പോയാലും വേരുകളെ മറക്കാത്തിരിയ്ക്കുക. എല്ലായ്‌പ്പോഴും വിനീതയായിരിക്കുക.

പ്രതിഫലനം

പ്രതിഫലനം

നിങ്ങളെന്താണോ കണ്ണാടിയില്‍ കാണുന്നത് അതാണ് ലോകവും നിങ്ങളില്‍ കാണുന്നത്. അതുകൊണ്ട് തന്നെ എന്താണോ നിങ്ങളുടെ മനസ്സില്‍ ഉള്ളത് അത് പുറത്തെടുക്കുക. കള്ളം പറയാതിരിയ്ക്കുക. കണ്ണാടി ഒരിക്കലും കള്ളം പറയില്ല. മനസ്സ് അതുപോലെയായിരിക്കണം.

നിന്റെ ശരീര സൗന്ദര്യം

നിന്റെ ശരീര സൗന്ദര്യം

ലോകത്തിലെ ഓരോ സ്ത്രീയും സുന്ദരിയാണ്. കാണാനും അനുഭവിക്കാനും സുഖമുള്ളതാണ് ഓരോ സ്ത്രീയും. ഒരിക്കലും അതില്‍ നീ നാണിക്കുരുത്. നിന്നെയും നിന്റെ ശരീരത്തെയും സ്‌നേഹിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ആര്‍ക്കുവേണ്ടിയും അത് സമര്‍പ്പിക്കരുത്. ശരീരം നിന്റേതാണ്. അതാണ് നിന്റെ ഏറ്റവും വലിയ ശക്തിയും പുരുഷന്റെ ഏറ്റവും വലിയ ബലഹീനതയും എന്ന് മനസ്സിലാക്കുക

സ്വാതന്ത്രം

സ്വാതന്ത്രം

എപ്പോഴും വികാരപരമായും സാമ്പിത്തികപരമായും സ്വതന്ത്ര്യയായിരിക്കണം. ഓര്‍മകളും കൂട്ടുകാരും കുടുംബവും ചേര്‍ന്നതാണ് ജീവിതം. അവരെന്നും നിനക്ക് പിന്തുണയായി കൂടെയുണ്ടാവും. ആ സംരക്ഷണത്തില്‍ നിന്ന് പുറത്തുകടക്കണം. ജീവിതത്തില്‍ ഒറ്റയ്‌ക്കൊരു പ്രശ്‌നത്തെ നേരിടേണ്ടി വന്നാല്‍ അതിനെ എങ്ങിനെ അഭിമുഖീകരിക്കണം എന്ന പാഠം പഠിച്ചിരിയ്ക്കണം. അവിടെ പതറരുത്.

 വിവാഹം

വിവാഹം

ഒരു സ്ത്രീ പൂര്‍ണമാകുന്നത് വിവാഹം കഴിച്ച് ഒരു അമ്മയാകുമ്പോഴാണ്. പക്ഷെ അതില്‍ ഒതുങ്ങരുത്. ജീവിതത്തില്‍ എന്ത് പഠിച്ചു. എന്താണ് തന്റെ പരമമായ ലക്ഷ്യം എന്ന് മനസ്സിലാക്കുക. വിവാഹവും കുഞ്ഞിന്റെ അമ്മയാകുക എന്നതും മാത്രമല്ല ഒരു സ്ത്രീയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കുക. എന്ത് ആയിത്തീരാനാണോ നീ ആഗ്രഹിച്ചത് അത് പൂര്‍ത്തിയാക്കുക.

ശരീരത്തെ ബഹുമാനിക്കുക

ശരീരത്തെ ബഹുമാനിക്കുക

ആരോഗ്യമുണ്ടെങ്കിലേ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. തിരക്കുകള്‍ക്കിടയില്‍ ചില യാത്രകള്‍ പോകുക. ഒപ്പം ദിവസവും വ്യായാമം ചെയ്യുക. ശരീരത്തെ ബഹുമാനിക്കുക.

നോ പറയാന്‍ കഴിയണം

നോ പറയാന്‍ കഴിയണം

എപ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കണം. നിനക്ക് ശരിയല്ല എന്ന് തോന്നുന്നതിനോട് നോ എന്ന് പറയാനുള്ള അവകാശം നിനക്കുണ്ട്. ജോലിയിലായാലും ബന്ധങ്ങളിലായാലും എവിടെയാണെങ്കിലും മറ്റുള്ളവര്‍ എന്ത് കരുതും എന്ന് കരുതേണ്ടതില്ല. ധൈര്യമായി നോ പറയാന്‍ ശീലിക്കുക.

നിന്റെ ഹൃദയമിടിപ്പ് ആസ്വദിക്കുക

നിന്റെ ഹൃദയമിടിപ്പ് ആസ്വദിക്കുക

എപ്പോഴും നിന്റെ ഹൃദയമിടിപ്പ് ആസ്വദിയ്ക്കുക. എന്താണോ നീ ആഗ്രഹിയ്ക്കുന്നത് അത് ചെയ്യുക. ആഗ്രഹങ്ങളെ ഭയപ്പെടേണ്ടതില്ല. ആ അഗ്രഹങ്ങളില്‍ നീ മാത്രമാണ് ഉത്തരവാദി എന്ന ബോധം വേണം. എന്ത് തന്നെ ചെയ്താലും അതെന്റെ തീരുമാനമാണെന്ന് വിശ്വസിക്കുക. നിനക്ക് ഡാന്‍സ് ചെയ്യണോ ചെയ്യാം, പാട്ട് പാടണോ പാടാം ആരും നിന്നെമാത്രം നോക്കുന്നില്ല. മനസ്സുതുറന്ന് ചിരിയ്ക്കുക

സ്വയം പ്രതിരോധിയ്ക്കുക

സ്വയം പ്രതിരോധിയ്ക്കുക

സ്വയം പ്രതിരോധിക്കുന്ന ആയോധനമുറകള്‍ പരിശീലിക്കുക. എതൊരു അവസ്ഥയേയും ധൈര്യ പൂര്‍വ്വം തന്നെ നേരിടുക. എല്ലാകാര്യങ്ങളും സ്വന്തമായി പരിശീലിക്കുക മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. നീന്തല്‍, ഡ്രൈവിംഗ് തുടങ്ങിയവ പരിശീലിക്കുക

വായിക്കുക

വായിക്കുക

വായിക്കുക, പിന്നെയും വായിക്കുക. വായിച്ചുകൊണ്ടേയിരിക്കുക. പുസ്തകങ്ങള്‍ ഒരു മാന്ത്രിക ലോകമാണ്. സാഹിത്യപരമായ നിന്റെ മനസ്സിനെ അത് ഉണര്‍ത്തും. നിന്റെ ചിന്തകളെ അത് സ്വാധീനിയ്ക്കും. ഒരു പുസ്തകവുമായി നില്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഒറ്റപ്പെടുന്നു എന്ന തോന്നല്‍ നിനക്കുണ്ടാവില്ല. ഒരു പെര്‍ഫക്ട് സ്ത്രീയെ ഉണ്ടാക്കാന്‍ പുസ്തകത്തിന് കഴിയും

യാത്രകള്‍ ചെയ്യുക

യാത്രകള്‍ ചെയ്യുക

ലോകം നിന്റെ കാന്‍വാസിലാക്കുക. നിന്റെ സങ്കല്‍പങ്ങള്‍ കൊണ്ടും സ്വപ്‌നങ്ങള്‍ കൊണ്ടും യാത്രകളിലൂടെ ആ കാന്‍വാസില്‍ ചിത്രങ്ങള്‍ വരക്കുക. നീ ജീവിക്കുന്ന നിന്റെ ചുറ്റുപാടുകളെ കുറിച്ച് മനസ്സിലാക്കാന്‍ നിനക്ക് സമയമെടുക്കാം. ആ ഓരോ സമയവും നീ യാത്രയിലായിരിക്കണം. മറ്റ് ആളുകളുടെ ജീവിത കഥയിലൂടെ നിനക്ക് ഒരുപാട് പഠിക്കാനുണ്ട്. നിന്റെ മൂഡോ റോഡോ ഒരു വിഷയമല്ല, യാത്രയാണ് പ്രാധാന്യം

പാചകം പഠിച്ചിരിക്കണം

പാചകം പഠിച്ചിരിക്കണം

പാചകം ചെയ്യാന്‍ അറിയില്ല എന്ന് പറയുന്നത് ഒരു മിടുക്കായി കാണാതിരിക്കുക. ആസ്വദിച്ച് പാചകം ചെയ്യുക. നല്ല ഒരു ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്നതോടെ ഒരുപാട് ഹൃദങ്ങള്‍ കീഴടക്കാന്‍ സാധിക്കും

കലാപരമായി വളരുക

കലാപരമായി വളരുക

കലാപരമായി എന്തെങ്കിലും പഠിക്കാന്‍ ശ്രദ്ധിക്കണം. നിന്റെ ആവേശം അര്‍ത്ഥവത്തായി പൂര്‍ത്തീകരിക്കാന്‍ ആ കലയ്ക്ക് സാധിക്കും. നിനക്ക് കല്‍പിക്കപ്പെടുന്ന തടസ്സങ്ങളെ പൊട്ടിച്ചെറിയുവാന്‍ കലയ്ക്ക സാധിയ്ക്കും. ജീവിതത്തില്‍ ഒരു ക്രോസ് റോഡ് എത്തുമ്പോള്‍ ശരിയായ തീരുമാനം എടുക്കാന്‍ കല നിന്നെ സഹായിക്കും

സമയത്തിന്റെ പ്രാധാന്യം

സമയത്തിന്റെ പ്രാധാന്യം

സമയം ആര്‍ക്ക് വേണ്ടിയും കാത്തുനില്‍ക്കില്ല. സമയം പോയിക്കൊണ്ടേയിരിയ്ക്കും. ഒരിക്കല്‍ നീ നഷ്ടപ്പെടുത്തിയ സമയം പിന്നീടൊരിക്കലും നിനക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല. നിന്റെയും മറ്റുള്ളവരുടെയും സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. അതിനെ ബഹുമാനിക്കുക.

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍

ഒരാളെ വെറുപ്പിക്കാനും കരയിപ്പിക്കാനുമിള്ള ശക്തി വാക്കുകള്‍ക്കുണ്ട്. നമ്മുടെ ഹൃദയത്തിന്റെ സംഗീതമാണ് ചിലപ്പോള്‍ വാക്കുകള്‍. അതുകൊണ്ട് തന്നെ എന്ത് പറയുന്നതിന് മുമ്പും ആലോചിക്കുക. നിന്റെ വാക്കുകള്‍ പാഴാക്കാതിരിയ്ക്കുക.

English summary
16 Life Truths I Want My Daughter to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X