കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കപ്പലുണ്ടാക്കിയിരുന്നോ?

  • By Staff
Google Oneindia Malayalam News

ഇതിന്റെ അര്‍ത്ഥം യൂറോപ്യന്മാര്‍ കച്ചവടത്തിനായി കേരളാതീരത്തെത്തുന്നതിന് മുമ്പേ കേരളത്തിന് കപ്പലുണ്ടാക്കാനുള്ള സാങ്കേതികവിദ്യ അറിയുമായിരുന്നു എന്നാണ്. തൈക്കല്‍ നേരത്തെ ഒരു തുറമുഖമായിരുന്നുവെന്നും പറയപ്പെടുന്നു. ഈവര്‍ഷം ഏപ്രിലിലാണ് ആര്‍ക്കിയോളജിവകുപ്പ് ഇവിടെ ഖനനം തുടങ്ങിയത്. ഇപ്പോള്‍ മഴ മൂലം ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഈ പ്രദേശം നേരത്തെ വെള്ളം നിറഞ്ഞപ്രദേശമായിരുന്നുവെന്നും ഖനനത്തില്‍ വ്യക്തമായിട്ടുണ്ട്. 100 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച സര്‍വേ ഭൂപടപ്രകാരം ഇവിടെ 100 മീറ്റര്‍ വീതിയുള്ള അരുവിയൊഴുകിയിരുന്നതായും പറയുന്നു. കാലക്രമത്തില്‍ അത് രണ്ടുമീറ്റര്‍ മാത്രം വീതിയുള്ള ഒരു കനാലായി ചുരുങ്ങി.

ഇപ്പോള്‍ കണ്ടെത്തിയ കപ്പലിന് 20 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയും വരും. ഈ കപ്പലിനുള്ളില്‍ നാല് തടിയലമാരകളും കണ്ടെത്തി. കപ്പലിന്റെ അടിപ്പലകകളെല്ലാം ചീഞ്ഞളിഞ്ഞ നിലയിലാണ്. കപ്പല്‍ പുറത്തെടുത്താല്‍ തൃപ്പൂണിത്തറയിലെ ഹില്‍പാലസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കും.

ഇനിയുള്ള ഖനനജോലികളില്‍ കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ വകുപ്പും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസും സഹായിക്കും. കേരളാ സര്‍ക്കാര്‍ ഖനനജോലികള്‍ക്കായി 15 ലക്ഷം രൂപ അനുവദിച്ചു.

എന്തായാലും കേരളത്തിന്റെ ചരിത്രബോധത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ ഈ കപ്പല്‍ സഹായകമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X