കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളത്ത് സീസണുണരുന്നു....

  • By Staff
Google Oneindia Malayalam News

2001 സപ്തംബര്‍ 11ലെ യു എസിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ കാല്‍ കുത്താന്‍ അറച്ചിരുന്നു. ഇത് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ മോശമായി ബാധിച്ചിരുന്നു. പ്രത്യേകിച്ച് വിദേശികള്‍ കൂടുതലായെത്തുന്ന കോവളവും വര്‍ക്കലയും പോലുള്ള വിനോദ കേന്ദ്രങ്ങളെ. തിളക്കമില്ലാത്ത സീസണായിരുന്നു 2001നവംബര്‍ തൊട്ട് 2002 ഏപ്രില്‍ വരെയുള്ള കാലം.

എന്നാല്‍ കറുത്ത ഓര്‍മകള്‍ മാഞ്ഞുതുടങ്ങിയതോടെ കോവളത്തെയും വര്‍ക്കലയിലെയും അപൂര്‍വ നിറങ്ങളാല്‍ തിളങ്ങുന്ന കടലിന്റെ സാന്നിധ്യം തേടി വിനോദസഞ്ചാരികളെത്തി തുടങ്ങി. രാത്രി വിളക്കുകള്‍ വീണ്ടും പൂക്കുകയും സൂര്യപ്രഭയില്‍ മണല്‍ത്തരികള്‍ പൊട്ടിത്തരിക്കുകയും ചെയ്തുതുടങ്ങി. മറ്റൊരു സമൃദ്ധ സീസണ്‍ കാലത്തേക്ക് ഉണര്‍ന്നിരിക്കുന്നു ഈ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

നേരത്തെ തുടങ്ങിയ സീസണ്‍

നവംബറിലാണ് കോവളത്ത് സീസണ്‍ തുടങ്ങുന്നതെങ്കിലും ഇത്തവണ അത് തുടക്കം നേരത്തെയായി. ഫ്രാന്‍സില്‍ നിന്ന് അപ്രതീക്ഷിതമായി വിനോദ സഞ്ചാരികളെത്തിയതോടെ കോവളത്തിലെ സീസണ്‍ കാലത്തിന് സപ്തംബറില്‍ തന്നെ തുടക്കമായി.

നവംബറായതോടെ വിനോദസഞ്ചാരികളുടെ എണ്ണം പതിവിലും കൂടുതലായിട്ടുണ്ട്. ബ്രിട്ടണിലെ ഗാത്വികില്‍ നിന്ന് വിനോദസഞ്ചാരികളുമായി ചാര്‍ട്ടേഡ് വിമാനമെത്തിയത് നവംബര്‍ രണ്ടിനാണ്. 330 സീറ്റുകളുള്ള വിമാനമാണ് ഇത്തവണ യു കെയില്‍ നിന്നെത്തിയത്. കഴിഞ്ഞ വര്‍ഷം എ-300 വിമാനമാണ് ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ ഏപ്രില്‍ അവസാനം വരെ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാവും.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X