കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്‍ ജനിച്ചത് ബിസി 5114 ജനവരി 10ന്!!...2

  • By Staff
Google Oneindia Malayalam News

ഇന്റര്‍നെറ്റിലെ ചില ചിത്രങ്ങള്‍ സംബന്ധിച്ച വസ്തുതകളും തന്റെ വാദം തെളിയിക്കാനായി സരോജ് ബാല മുന്നോട്ടുവയ്ക്കുന്നു. നാസ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയില്‍ കണ്ടെത്തിയ മനുഷ്യസൃഷ്ടമായ പാലത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രമാണ് സരോജ് ബാല ഒരു തെളിവായി വയ്ക്കുന്നത്. വാത്മീകി രാമായണത്തില്‍ പറയുന്നതുപോലുള്ള ഒരു സംഭവം നടന്നിരുന്നുവെന്നതിന് തെളിവാണ് ഈ ചിത്രമെന്ന് സരോജ് ബാല ചൂണ്ടിക്കാട്ടുന്നു.

രാമന്‍ ഒരു രാജാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ സമകാലികനായ വാത്മീകി എഴുതിയ രാജാവിന്റെ ജീവചരിത്രമാണ് രാമായണമെന്നും സരോജ് ബാല വാദിക്കുന്നു. വാത്മീകി രാമായണത്തിലെവിടെയും രാമനെ ദൈവമായി ചിത്രീകരിക്കുന്നില്ല. രാമനെ ദൈവമാക്കുന്ന തുളസീദാസിന്റെ രാമായണവുമായുള്ള വ്യത്യാസം അതാണ്.

സിന്ധുനദീതട സംസ്കാരത്തിനും ഋഗ്വേദ കാലത്തിനുമിടയ്ക്കായിരിക്കില്ല രാമായണവും മഹാഭാരതവും വേദങ്ങളും ഉണ്ടായതെന്നാണ് സരോജ് ബാലയുടെ വാദം. ചരിത്രമെഴുതാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നുവെന്നും ചരിത്രം പുനര്‍നിര്‍മിക്കേണ്ടിയിരിക്കുന്നുവെന്നും സരോജ് ബാലയിലെ അന്വേഷക പറയുന്നു.

രാമായണത്തിലെവിടെയും ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്ന് സരോജ് ബാല ചൂണ്ടിക്കാട്ടുന്നു. ആര്യാവര്‍ത്തം, ഭാരതവര്‍ഷം തുടങ്ങിയ വാക്കുകളാണ് രാമായണത്തില്‍ കാണുന്നത്. ഹിന്ദു എന്ന വാക്ക് ഇന്ത്യയിലെ മുസ്ലിങ്ങളുടെ കടന്നുവരവിന് ശേഷമുണ്ടായതാണ്. രാമായണം അതിന് മുമ്പുണ്ടായിരുന്ന ചരിത്രത്തെയാണ് പ്രതിപാദിക്കുന്നതെന്നാണ് സരോജ് ബാലയുടെ നിഗമനം. സര്‍ അലക്സാണ്ടര്‍ കണ്ണിംഗ്ഹാമിന്റെയും ഡോ. ലാലിന്റെയും പുസ്തകങ്ങള്‍ സരോജ് ബാല തന്റെ നിരീക്ഷണത്തിന് അടിവരയിടുന്നതിനായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ചരിത്രത്തെ കുറിച്ചുള്ള നമ്മുടെ മുന്‍വിധികള്‍ തകര്‍ക്കപ്പെടേണ്ടതാണ്- സരോജ് ബാല പറയുന്നു. 1500 ബിസിയിലാണ് ഇന്ത്യയില്‍ ആര്യന്‍മാര്‍ വരുന്നതെന്ന സിദ്ധാന്തം അവതരിപ്പിച്ചത് മാക്സ് മുള്ളറാണ്. എന്നാല്‍ ഈ സിദ്ധാന്തം പുന:പരിശോധിക്കേണ്ടതാണെന്ന് മാക്സ് മുള്ളര്‍ ഫൗണ്ടേഷന്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് അതിനേക്കാള്‍ പുരാതനമായ ഒരു ചരിത്രമുണ്ടെന്നതിനാല്‍ ആ വാദം നിലനില്‍ക്കുന്നതല്ല എന്നാണ് അവര്‍ പറയുന്നത്.

ചരിത്രത്തെ മനസുകള്‍ തുറന്ന് കാണൂ....ഇനി തന്റെ വാദം ശരിയെന്ന് തെളിയിക്കേണ്ടത് ശാസ്ത്രമാണ്- സരോജ് ബാല പറയുന്നു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X