കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനിക്കും കിട്ടും പണി!!! രാഷ്ട്രീയം 'പണി'കൊടുത്ത താരങ്ങള്‍... തമിഴ്‌നാട് മുതല്‍ കേരളം വരെ...

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയത്തില്‍ ഇറങ്ങി വിജയിച്ച നേതാക്കളുടെ കണക്കെടുത്താല്‍ അത് വളരെ കുറച്ചേ ഉണ്ടാകൂ. എന്നാല്‍ രാഷ്ട്രീയത്തില്‍ പൊള്ളി ജീവിതം മടുത്തവര്‍ ഒരുപാടുപേര്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.

രാഷ്ട്രീയത്തില്‍ വലിയ വിജയം നേടിയ എംജിആറിനേയും ജയലളിതയേയും പോലുള്ളവര്‍ പോലും വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വന്‍ വിജയങ്ങള്‍ക്കിടയിലും ആ തിരിച്ചടികള്‍ കറുത്ത മുള്ളുകള്‍ പോലെ ഉയര്‍ന്ന് നില്‍ക്കും.

ഏറ്റവും ഒടുവില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ രജനികാന്തിനും വെല്ലുവിളികള്‍ നേരിടേണ്ടിവരും എന്ന് ഉറപ്പാണ്. സിനിമ പോലെയല്ല രാഷ്ട്രീയം, കല്ലുംമുള്ളും നിറഞ്ഞത് തന്നെ ആയിരിക്കും രാഷ്ട്രീയത്തിന്റെ വഴികള്‍.

എംജിആര്‍

എംജിആര്‍

തമിഴകത്ത് ദ്രാവിഡ മുന്നേറ്റത്തിന്റെ കാലത്താണ് എംജി രാമചന്ദ്രന്‍ എന്ന മലയാളി എംജിആര്‍ ആയി തമിഴകത്ത് തിളങ്ങി നില്‍ക്കുന്നത്. സ്വാഭാവികമായും അദ്ദേഹം ഡിഎംകെയില്‍ എത്തുകയും പിന്നീട് അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞ് എഐഎഡിഎംകെ രൂപീകരിക്കുകയും ചെയ്തു. അത്ര എളുപ്പത്തില്‍ ഒന്നും ആയിരുന്നില്ല എംജിആര്‍ തമിഴകം പിടിച്ചടക്കിയത്. ഏറെ പ്രതിസന്ധികളിലൂടെ അദ്ദേഹത്തിന് കടന്ന് പോകേണ്ടിയും വന്നു.

ജയലളിത

ജയലളിത

അതിശക്തമായ ജയലളിതയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, എംജിആറിന്റെ മരണശേഷം ജയലളിത അനുഭവിക്കേണ്ടി വന്ന കൊടും പീഡനങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയുന്നുണ്ടാവില്ല. രഹസ്യ വൃത്തങ്ങളില്‍ പ്രചരിച്ചിരുന്ന പല കഥകളും ആരുടേയു കരളലിയിക്കുന്നതായിരുന്നു. എന്തായാലും ജയലളിതി രാഷ്ട്രീയത്തില്‍ വന്‍ തിരിച്ചുവരവ് തന്നെ നടത്തി എന്നത് വേറെ കാര്യം.

വിജയകാന്ത്

വിജയകാന്ത്

ക്യാപ്റ്റന്‍ എന്നായിരുന്നു വിജയകാന്ത് അറിയപ്പെട്ടിരുന്നത്. 2005 ല്‍ ആയിരുന്നു ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്. ആരാധകരുടെ ആവേശം കണ്ട് 2006 ലെ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചു. എന്നാല്‍ ജയിച്ചത് വിജയകാന്ത് മത്സരിച്ച ഒറ്റ മണ്ഡലത്തില്‍ മാത്രമായിരുന്നു. പക്ഷേ, തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ വിജയകാന്തിന്റെ പാര്‍ട്ടി സാധിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് വന്നാല്‍

കേരളത്തിലേക്ക് വന്നാല്‍

കേരളത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ ആദ്യ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ പ്രേം നസീര്‍ എന്നായിരിക്കും ഉത്തരം. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് അങ്ങനെ കാര്യമായ തിരിച്ചടികള്‍ ഒന്നും പ്രേം നസീറിന് നേരിടേണ്ടി വന്നിട്ടില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ആയിരുന്നു നസീര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ദേവന്‍

ദേവന്‍

മലയാള സിനിമ രംഗത്ത് നിന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങി പരീക്ഷിച്ച് പരാജയപ്പെട്ട ആളാണ് നടന്‍ ദേവന്‍. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ദേവന്‍ മത്സരിച്ചത്. എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു.

മുരളിയുടെ തോല്‍വി

മുരളിയുടെ തോല്‍വി

മലയാള സിനിമയിലെ മഹാനടന്‍മാരില്‍ ഒരാളായ മുരളിയും രാഷ്ട്രീയത്തില്‍ പയറ്റി നോക്കിയിട്ടുണ്ട്. 1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലായിരുന്നു മുരളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വിഎം സുധീരനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. തോല്‍വി തന്നെ ആയിരുന്നു ഫലം.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആക്കും എന്നൊക്കെ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കാത്തിരുന്നത് മിച്ചം. പക്ഷേ, അതിന് ശേഷം സുരേഷ് ഗോപിയെ രാജ്യസഭയില്‍ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

ജഗദീഷ്

ജഗദീഷ്

താന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ആണെന്ന് പരസ്യമായി പറയുന്ന ആളാണ് നടന്‍ ജഗദീഷ്. സീറ്റ് തന്നാല്‍ മത്സരിക്കും എന്നും പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ജഗദീഷ് ആയിരുന്നു. എന്നാല്‍ തോല്‍ക്കാനായിരുന്നു വിധി

ഭീമന്‍ രഘു

ഭീമന്‍ രഘു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സെലിബ്രിറ്റികളെ രംഗത്തിറക്കി പരീക്ഷിച്ചത് ബിജെപി ആയിരുന്നു. അത്തരത്തില്‍ നടത്തിയ പരീക്ഷണം ആയിരുന്നു ഭീമന്‍ രഘു. പത്തനാപുരത്ത് ഗണേഷിനും ജഗദീഷിനും പിറകില്‍ ആയിരുന്നു ഭീമന്‍ രഘുവിന്റെ സ്ഥാനം.

മുകേഷ്

മുകേഷ്

മുകേഷിന്റെ പേരും കേരള രാഷ്ട്രീയത്തില്‍ ഏറെ നാള്‍ ഉയര്‍ന്ന് കേട്ടതായിരുന്നു. ഒടുവില്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്തു. പക്ഷേ, അതിന് ശേഷം മുകേഷിന് ഒരുപാട് രാഷ്ട്രീയ തിരിച്ചടികള്‍ ലഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലും ഓഖി ചുഴലിക്കാറ്റിലും മുകേഷ് വിവാദത്തില്‍ പെട്ടു.

English summary
Actors turned Politicians: What they faced in Politics? Rajinikanth also will face some...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X