കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകറ്റി നിര്‍ത്തണോ ഇവരെ

  • By Neethu B
Google Oneindia Malayalam News

ഐശ്വര്യ പി

നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങളെ നിരീക്ഷിയ്ക്കുകയും തുറന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ഐശ്വര്യ. നമ്മളോട് ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങള്‍ വിവരിയ്ക്കുകയാണ് മരീചിക എന്ന കോളത്തിലൂടെ

ശപിക്കപ്പെട്ടവരായി പൊതുധാരയില്‍ അകറ്റിയോടിക്കപ്പെടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഉണ്ടായിരുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ഇടയില്‍ ജനിച്ചു വളര്‍ന്നവര്‍ ആണും പെണ്ണും കെട്ടവരെന്ന, പ്രയോഗത്തോടെ നാം അകറ്റിനിര്‍ത്തുന്നവര്‍ അഥവാ മുന്നാം ലിംഗക്കാര്‍. പൊതുസമൂഹം നപുംസകങ്ങളെന്നും ഹിജഡകളെന്നുമൊക്കെയാണ് ലൈംഗികന്യൂനപക്ഷങ്ങളെ വിളിക്കുന്നത്.

എന്നാല്‍ ഇന്ന് മൂന്നാംലിംഗക്കാരെ സമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തും ജോലിസ്ഥലത്തുമൊക്കെ ഇപ്പോള്‍ ഇവര്‍ക്ക് മാന്യമായ പരിഗണന ലഭിച്ചുവരുന്നുണ്ട്. ഇത്തരമൊരുവേളയില്‍ മൂന്നാം ലിംഗക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന മിക്‌സ് എന്ന വാക്കിന് സ്ഥാനം നല്‍കിയിരിക്കുകയാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി പോലും

transgerner1

വിദ്യാഭ്യാസം മാത്രമാണ് മൂന്നാം ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ കെല്‍പ്പുള്ള ഘടകം. എന്നാല്‍ ഈ വിഭാഗത്തില്‍ വിദ്യാസമ്പന്നരായവര്‍ ഇപ്പോള്‍ വളരെ കുറച്ച് മാത്രമാണ് എന്നതാണ് വസ്തുത. ഇവരെ സ്‌കൂളുകളില്‍വെച്ചുതന്നെ വേണ്ടാത്തവരായി സമൂഹം തിരസ്‌കരിക്കുന്നു. ഇത് വീടുകളിലും സംഭവിക്കുമ്പോള്‍ തെരുവുകളിലേക്ക് അവര്‍ എത്തപ്പെടുകയാണ് ചെയ്യുന്നത്. ജീവിക്കാന്‍ നിര്‍വാഹമില്ലാതെ പലരും നര്‍ത്തകരും യാചകരും ലൈംഗികത്തൊഴിലാളികളുമായി മാറുകയും ചെയ്യുന്നു.ആട്ടിയകറ്റപ്പെട്ടവരായാല്‍ കൂടി ലൈംഗികാതിക്രമത്തിന് വിധേയരാക്കപ്പെട്ടവരുമായി മൂന്നാം ലിംഗസമൂഹം മാറാറുണ്ട്. അപമാനം സഹിക്കാനാവാതെ ഇവര്‍ എത്തിച്ചേരുന്നത് വിഭാഗം ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കാണ് . ഇവിടുത്തെ തെരുവീഥികളില്‍ അന്നന്നത്തെ അന്നത്തിനായി അവര്‍ കറങ്ങി നടക്കുന്നു.

transgerner

ഇവര്‍ക്ക് സന്താഷിക്കാന്‍ അടുത്തിടെ ഒരുസംഭവമുണ്ടായി. ചരിത്രത്തില്‍ ആദ്യമായി മൂന്നാം ലിംഗ വിഭാഗത്തില്‍ നിന്നും ഇന്ത്യയ്‌ക്കൊരു കോളേജ് പ്രിന്‍സിപ്പാളിനെ ലഭിച്ചത് ജൂണ്‍ 9നാണ്.ഈ പശ്ചിമബംഗാളിലെ മനാബി ബന്ധോപധ്യായയാണു ഒരു പക്ഷേ ലോകത്തില്‍ തന്നെ ആദ്യമായി കോളേജ് പ്രിന്‍സിപ്പാളായ മൂന്നാം ലിംഗത്തില്‍ നിന്നുള്ള വ്യക്തിയായി മാറിയത്. മനാബി ബന്ധോപധ്യായ പശ്ചിമബംഗാളിലെ കൃഷ്ണനഗറിലെ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാളായാണ് ചുമതലയേറേറത്. പുരോഗമനം നടിക്കുന്ന ഈ സമൂഹം മൂന്നാം ലിംഗക്കാരെ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് മറ്റോരു വസ്തുത

English summary
Transgender is the state of one's gender identity or gender expression not matching one's assigned sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X