കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിടകത്തിലെ പുണ്യം തേടി നാലമ്പല യാത്ര!!! കേരളത്തിലെ പ്രധാനപ്പെട്ട നാലമ്പല ക്ഷേത്രങ്ങൾ!!!

ഒരു ദിവസം കൊണ്ട് തന്നെ നാല് ക്ഷേത്ര ദര്‍ശനവും നടത്തുമ്പോഴാണ് തീര്‍ഥയാത്ര പൂര്‍ണമാകുന്നത്.

  • By Ankitha
Google Oneindia Malayalam News

കൊല്ല വര്‍ഷത്തിലെ അവസാന മാസമായ കര്‍ക്കിടകം പൊതുവേ പഞ്ഞമാസമായാണ് അറിയപ്പെടുന്നത്.ക്ഷാമവും രോഗങ്ങളുമാണ് കര്‍ക്കിടകത്തിന്‍റെ അടയാളമായി പഴമക്കാര്‍ പറയുന്നത്. കർക്കിടക മാസം പിറക്കുമ്പോൾ എല്ലാ ഹിന്ദു വീടുകളിലും രാമായണ പാരായണം നടത്താറുണ്ട്‌.രാമായണ പാരായണം പോലെ തന്നെ വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്‍കുന്നതൊന്നാണ് നാലമ്പല ദര്‍ശനം.

karkidakam

ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി സഹോദരൻമാരായ ഭരതന്‍,ലക്ഷമണന്‍,ശത്രുഘ്നന്‍ എന്നീ നാലുപേരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന തീര്‍ഥയാത്രയാണ് നാലംബല ദര്‍ശനം.ഒരു ദിവസം കൊണ്ട് തന്നെ നാല് ക്ഷേത്ര ദര്‍ശനവും നടത്തുമ്പോഴാണ് തീര്‍ഥയാത്ര പൂര്‍ണമാകുന്നത്.ആദ്യം തൃശൂര്‍ ജില്ലയിലെ രാമാ ക്ഷേത്രമായ ത്രിപ്പ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിര്‍മാല്യം തോഴുതുകൊണ്ടാണ് നാലംബല ദര്‍ശനത്തിന് തുടക്കം കുറിക്കുന്നത്.ശേഷം ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ഭാരത ക്ഷേത്രത്തില്‍ ഉഷ പൂജ ദര്‍ശനം.ഉച്ച പൂജ തോഴേണ്ടത് മൂഴിക്കുന്നു ലക്ഷമണ സ്വാമി ക്ഷേത്രതില്ലാണ് പയ്യാമല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെ ദീപാരാധനയും അത്താഴ പൂജയും തോഴുന്നതോടെ നാലംബല ദര്‍ശനം പൂര്‍ത്തിയാകുന്നു.

ദക്ഷിണായനപുണ്യകാലം

ദക്ഷിണായനപുണ്യകാലം

കര്‍ക്കടകം ഒന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കില്‍ ഉദിക്കുന്നത് കൊല്ലത്തില്‍ രണ്ടു തവണ മാത്രമാണ്. മറ്റു ദിവസങ്ങളിലെല്ലാം കിഴക്കേ ചക്രവാളത്തില്‍ തന്നെ അല്‍പ്പം തെക്കോട്ടോ വടക്കോട്ടോ മാറിയായിരിക്കും സൂര്യന്റെ ഉദയം. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും ഭ്രമണത്തിന്റെ പ്രത്യേകതയും കൊണ്ടാണിതു സംഭവിക്കുന്നത്. സൂര്യന്റെ തെക്കോട്ടോ വടക്കോട്ടോ ഉള്ള മാറ്റത്തെയാണു ദക്ഷിണായനമെന്നും ഉത്തരായനമെന്നും പറയുന്നത്. ഇങ്ങനെയുള്ള മാറ്റത്തിനിടയില്‍ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം ആരംഭിക്കുന്ന തീയതിയാണു കര്‍ക്കടകം ഒന്ന് എന്നതാണു കര്‍ക്കടകമാസത്തിന്റെ പ്രധാന പ്രത്യേകത. അതായത് കര്‍ക്കടകം ഒന്ന് ദക്ഷിണായനപുണ്യകാലമാണ്.

നാലമ്പല ദർശനം

നാലമ്പല ദർശനം

ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട്ട എന്നാണ് വിശ്വാസം.ഇതിന്‍റെ പിന്നിലും ഐതീഹ്യത്തിന്‍റെ ഏടുകളുണ്ട്.ദ്വാപര യുഗത്തിന്‍റെ അവസാനത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ഈ നാല് വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കുകയും ഇവ എത്തി ചേര്‍ന്നത്‌ കേരളത്തിന്‍റെ തീരാ പ്രദേശമായ ചേറ്റുവയിലുമായിരുന്നു.പൊന്നാനിയിലെ ഐരൂര്‍ കോവിലകത്തെ പ്രധാനിയായ വക്കയില്‍ കൈമള്‍ക്ക്‌ സ്വപ്ന ദര്‍ശനം ലഭിക്കുകയുണ്ടായി.അപരിചിതനായ ഒരാള്‍ വിഗ്രഹങ്ങളെ പറ്റി തന്നോട് പറയുന്നതായാണ് സ്വപ്നത്തിന്‍റെ ഉള്ളടക്കം.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുക്കുവന്മാരുടെ പക്കല്‍ നിന്നും നാല് വിഗ്രഹങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.ഒരേ ദിവസം തന്നെ നാല് സ്ഥലങ്ങളിലായി വിഗ്രഹങ്ങള്‍ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതീഹ്യം.

ഒരു ദിവസം നാലു ഷേത്രങ്ങൾ

ഒരു ദിവസം നാലു ഷേത്രങ്ങൾ

ഒരു ദിവസം തന്നെ നാല് ക്ഷേത്രങ്ങളിലും സന്ദര്‍ശിക്കുക എന്നത് നാലംബല ദർശനത്തിന്റെ പ്രത്യേകത. ആദ്യ കാലത്ത് ക്ലേശകരമായിരുന്നു.ഇന്ന് റോഡ്‌ മാര്‍ഗം നാല് ക്ഷേത്രങ്ങളും ബന്ധിപ്പിച്ചിട്ടുണ്ട്.രാമായണ മാസത്തിലെ നാലംബല ദര്‍ശനം ഇന്ന് പവിത്രതയോട് കൂടി തന്നെ വിശ്വാസികള്‍ നടത്തുന്നുണ്ട്.അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ഇവിടേയ്ക്ക് ധാരാളം തീര്‍ഥാടകര്‍ എത്താറുണ്ട്.

നാലമ്പല തീർഥയാത്ര

നാലമ്പല തീർഥയാത്ര

കർക്കിടക (ജൂലായ്- ആഗസ്റ്റ്) മാസത്തിൽ ദശരഥപുത്ർന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല യാത്ര.കർക്കിടമാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നതാണ്, ഈ തീർഥയാത്രയുടെ ഗുണഫലം എന്നു കരുതുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്.

നാലിടത്തായി നാലമ്പല ദർശനം

നാലിടത്തായി നാലമ്പല ദർശനം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം: തൃശൂർ- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം.

പായമ്മൽ ശത്രുഘ്ന ക്ഷേത്രം: കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം. ഈ നാലു ക്ഷേത്രങ്ങളും രണ്ടു കി.മീ. ചുറ്റളവിലാണ്.

കോട്ടയം - എറണാകുളം ജില്ലകളിലെ, പഴയ വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം), ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം), മൂലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം

മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം. ഈ ക്ഷേത്രങ്ങൾ നാശാവസ്ഥയിലാണ്.

English summary
Temples and traditional houses across Kerala reverberated with the chanting of verses from the epic, as the annual 'Ramayana Month' began in the state today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X