ഓലയും യൂബറും ഞൊടി ഇടയിൽ ബുക്ക് ചെയ്യാം... അറിയേണ്ടതെല്ലാം...

  • By: മരിയ
Subscribe to Oneindia Malayalam

ട്രെയിനും ബസ്സും ഇറങ്ങി മിനുട്ടുകളോളും ഓട്ടോയും കാത്ത് നില്‍ക്കുന്നതിന കുറിച്ച് ഓര്‍ക്കുമ്പോഴേ ദേഷ്യം വരും. അതു പോരാഞ്ഞ് ഓട്ടോകാര്‍ പറയുന്ന കാശും കൊടുക്കണം. രാത്രി ആയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടായി. 

ദീര്‍ഘദൂര യാത്രകാഴിഞ്ഞ് ബസ്റ്റാന്റിലോ, റെയില്‍വേ സ്‌റ്റേഷനിലോ വന്നിറങ്ങുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. ഓണ്‍ ലൈന്‍ ടാക്‌സി ബുക്കിംഗ് സര്‍വ്വീസ് ആയ ഓലയും യൂബറും എല്ലാ നഗരങ്ങളിലും എത്തുന്നു. മുതിര്‍ന്ന യാത്രക്കാരില്‍ പലര്‍ക്കും ഇതിന്റെ സൗകര്യങ്ങള്‍ അറിയില്ല. ഓലയും യൂബറും എങ്ങനെ ബുക്ക് ചെയ്യാം എന്ന് പരിചയപ്പെടാം..

ഇന്റര്‍നെറ്റ് സൗകര്യം

ഭൂരിഭാഗം പേരുടെ കയ്യിലും സ്മാര്‍ട്ട് ഫോണുകള്‍ ഉള്ള കാലമാണ് ഇത്. ഇന്റര്‍നെറ്റ് സൗകര്യം ഉള്ള ഫോണ്‍ ഉപയോഗിച്ച് കാര്‍ ബുക്ക് ചെയ്യാനും, പണം അടയ്ക്കാനും കഴിയും.

അപ്ലിക്കേഷന്‍

ഓലയുടെയും യൂബറിന്റെയും അപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത് പ്ലേ സ്റ്റോര്‍ വഴി ഫോണില്‍ ഡൗണ്‍ലോര്‍ഡ് ചെയ്യുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ ഈ അപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇ മെയില്‍ അഡ്രസ്സും നല്‍കാം. ഇത് വഴി യൂബറിന്റെയും ഓലയുടെയും പുതിയ ഓഫറുകള്‍ നിങ്ങള്‍ക്ക് അറിയാനാകും.

എങ്ങനെ കാര്‍ ബുക്ക് ചെയ്യാം

ഓല, യൂബര്‍ അപ്ലിക്കേഷനുകള്‍ ഫോണില്‍ തയ്യാറായി കഴിഞ്ഞാല്‍ അത് വഴി കാര്‍ ബുക്ക് ചെയ്യാം. അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ പിക് അപ് ലൊക്കേഷന്‍ എവിടെയാണെന്ന് ചോദിയ്ക്കും. ഗൂഗിള്‍ മാപ്പ് വഴി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഫോണില്‍ കാണാവുന്നതാണ്. അവിടെ നിന്ന് തന്നെയാണ് നിങ്ങള്‍ കയറുന്നത് എങ്കില്‍ പിക്ക് അപ്പ് പോയിന്റ് അവിടെ തന്നെ കൊടുക്കാം.

ഇറങ്ങേണ്ട സ്ഥലം

പിക്ക് അപ് സ്ഥലം കൊടുത്ത് പോലെ തന്നെ എവിടെയാണോ നിങ്ങള്‍ക്ക് ഇറങ്ങേണ്ടത് അതും കൊടുക്കാം. ആ സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ ആവിശ്യമായ തുക അറിയാന്‍ കഴിയും.

ബുക്ക് ചെയ്തു

അതോടൊപ്പം തന്നെ നിങ്ങളുടെ പിക്ക് അപ് ലൊക്കേഷന് സമീപത്തുള്ള ഓല, യൂബര്‍ ഡ്രൈവര്‍മാറുടെ വിവരവും, കാര്‍ മോഡലും ഫോണ്‍ നമ്പറും നിങ്ങള്‍ക്ക് കാണാം. ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ ഉടന്‍ തന്നെ നിങ്ങളെ വിളിയ്ക്കും.

ഉടനെത്തും

നിങ്ങള്‍ പിക്ക് അപ് ലൊക്കേഷന്‍ കൊടുത്തിന് അടുത്ത് നിന്ന് തന്നെയുള്ള ഡ്രൈവര്‍ ആയത് കൊണ്ട് ഉടന്‍ തന്നെ വണ്ടി എത്തും. എങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ 10 മിനുട്ടാണ് സമയം പറയുന്നത്. ഇതില്‍ കൂടുതല്‍ സമയം എടുക്കുമെങ്കില്‍ ആ ഡ്രൈവര്‍ തന്നെ മറ്റൊരാളെ ഏർപ്പാടാക്കി തരും.

ഗുണം

ഓല, യൂബര്‍ കാറുകളുടെ പ്രത്യേക ഓട്ടോയുടെ കാശിന് നിങ്ങള്‍ക്ക് എസി കാറില്‍ യാത്ര ചെയ്യാനാവും എന്നതാണ്. അതോടൊപ്പം തന്നെ റിട്ടേണ്‍ ചാര്‍ജ്ജും നല്‍കേണ്ടതില്ല.

പണം നല്‍കുന്നത്

ഓല, യൂബര്‍ അപ്ലിക്കേഷനുകളുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ യാത്ര അവസാനിയ്ക്കുമ്പോള്‍ നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കും. അല്ലാതെ കാശ് ആയും നല്‍കാം. വണ്ടി ബുക്ക് ചെയ്യുമ്പോള്‍ തന്നെ എത്ര രൂപയാവും എന്ന് കാണിയ്ക്കുന്നത് കൊണ്ട് ഡ്രൈവര്‍മാര്‍ അധികം തുക ഈടാക്കും എന്ന പേടിവേണ്ട.

ഓഫറുകള്‍

ബഹുരാഷ്ട്ര കമ്പനികളായ ഓലയും, യൂബറും ഗുണഭോക്താക്കള്‍ക്ക് ധാരാണം ഓഫറുകള്‍ നല്‍കുന്നുണ്ട് ചില ദിവസങ്ങളിലെ യാത്ര പൂര്‍ണമായും സൗജന്യം ആയിരിക്കും. കൂടാതെ ചാര്‍ജ്ജില്‍ 50 രൂപവരെ കുറവും ലഭിയ്ക്കും. ഇതെല്ലാം മെസേജിലൂടെയും മെയിലൂടെയും കൃത്യമായി അറിയിക്കും.

English summary
How to book Ola and Uber Cabs, Easy Tips, Special offers, and lot more.
Please Wait while comments are loading...