കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോത്തിറച്ചി വിളമ്പിയാലില്ലാത്ത പ്രശ്‌നം പന്നിയിറച്ചിക്കുണ്ടോ

  • By Soorya Chandran
Google Oneindia Malayalam News

ഓരോ മതത്തിനും ഓരോ വിശ്വാസങ്ങളുണ്ടാകും. അത് ആരിലും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാതിരിക്കരുതെന്നാണ് ഓരോ മതവും അടിസ്ഥാനപരമായി ആവശ്യപ്പെടുന്നത്.

എന്നാല്‍ എരുമേലിയില്‍ പന്നിയിറച്ചി വിളമ്പിയതിന്റെ പേരില്‍ സ്‌കൂളില്‍ സംഘര്‍ഷം ഉണ്ടാക്കിയ സംഭവം ഒരു മതനീതിയുടെ പേരിലും അംഗീകരിക്കപ്പെടാന്‍ പാടില്ലാത്തതാണ്. അവിടെ ആരേയും തെറ്റിദ്ധരിപ്പിച്ചോ, നിര്‍ബന്ധിച്ചോ പന്നിയിറച്ചി കഴിപ്പിച്ചിട്ടില്ല എന്നിരിക്കേ പ്രത്യേകിച്ചും.

Cow and Pig

മുസ്ലീങ്ങളെ സംബന്ധിച്ച് ബീഫ് ഒഴിച്ചുകൂടാനാകാത്തതാണ്. അതേ സമയം ഹിന്ദുമതത്തിലെ വലിയൊരു വിഭാഗം ഗോ വധം കടുത്ത പാപമായി കണക്കാക്കുന്നു. മലബാറിലെ പല മുസ്ലീം സ്‌കൂളുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ആഘോഷങ്ങളില്‍ പോത്തിറച്ചി വിളമ്പുന്നത് പതിവാണ്. അവിടത്തെ വിദ്യാലയങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ മാത്രമല്ലല്ലോ പഠിക്കുന്നത്.

സ്‌കൂളിലെ ആഘോഷത്തിന്റെ പേരില്‍ പോത്തിറച്ചി വിളമ്പിയതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അതിനെ അംഗീകരിക്കാന്‍ എരുമേലിയിലെ മുസ്ലീം ജമാ അത്തും അവരെ പിന്തുണക്കുന്ന മറ്റ് സംഘടനകളും തയ്യാറാകുമോ...

എരുമേലിയില്‍ സ്‌കൂളിലെ പുതിയ കെട്ടിത്തിന്റെ പണി പൂര്‍ത്തിയായതിന്റെ ഭാഗമായി നടത്തിയ ആഘോഷത്തിലായിരുന്നു പന്നിയിറച്ചി വിളമ്പിയത്. ആ സമയം സ്‌കൂളില്‍ ഉണ്ടായിരുന്ന എന്‍സിസി കേഡറ്റുകളും ഇതേ ഭക്ഷണം നല്‍കാന്‍ എന്‍സിസിയുടെ ചുമതലയുള്ള അധ്യാപകന്‍ തീരുമാനിച്ചതില്‍ തെറ്റ് പറയാന്‍ പറ്റുമോ...?

വിഭവങ്ങളില്‍ പന്നിയിറച്ചിയുള്ള കാര്യം അധ്യാപകര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മുസ്ലീം വിദ്യാര്‍ത്ഥികളോട് ഭക്ഷണം കഴിക്കാന്‍ നില്‍ക്കേണ്ടെന്ന് വ്യക്തമാക്കിയതും ആണ്. ഒരു തരത്തിലും ഉള്ള നിര്‍ബന്ധമോ അടിച്ചേല്‍പ്പിക്കലോ മതനിന്ദയോ ഇവിടെ സംഭവിച്ചിട്ടില്ലെന്ന് വ്യക്തം.

ഇത്രയൊക്കെയായിട്ടും ആ അധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിക്കുന്ന നിലയിലേക്ക് കേരളത്തിലെ ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികള്‍ മാറിയിട്ടുണ്ടെങ്കില്‍ അത് അത്യന്തം പരിതാപകരവും അപകടകരവും ആണ്. അതിനുമപ്പുറം ആ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. വിദ്യാലയത്തിലെ പ്രധാനാധ്യാപകനടക്കം മൂന്ന് പേരെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. നിയമ സംവിധാനം പോലും ഇത്തരം സംഭവങ്ങളില്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ചര്‍ച്ചയും ഉയര്‍ന്ന് വരേണ്ടതാണ്.

English summary
If beef served... no problem. Then why the controversy against pig meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X