കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പനയുടെ മരണം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവരോട്.... ലജ്ജയില്ലേ നിങ്ങള്‍ക്ക്?

Google Oneindia Malayalam News

'സിനിമ നടി കല്‍പന ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍'- ജനുവരി 25 ന് രാവിലെ ചാനലുകളില്‍ ആദ്യം പ്രത്യക്ഷപ്പെട്ട വാര്‍ത്തകളില്‍ ഒന്ന് ഇതായിരുന്നു. മിനിട്ടുകള്‍ക്ക് ശേഷം ആ വാര്‍ത്ത സ്ഥിരീകരിയ്ക്കപ്പെട്ടു.

ഇതോടെ തുടങ്ങി സംശയങ്ങളും ദുരൂഹതകളും. മരണപ്പെട്ടത് ഒരു സിനിമ നടി കൂടിയാകുമ്പോള്‍ സംശയത്തിന്റെ കണ്ണുകള്‍ നീണ്ടുവരുമല്ലോ... അത് തന്നെ കല്‍പനയുടെ കാര്യത്തിലും സംഭവിച്ചു.

ഹോട്ടല്‍ മുറിയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ റൂം ബോയിയുടേയും സഹായി കലാവതിയുടേയും വാക്കുകള്‍ ചിലരെ നയിച്ചത് അത്തരം സംശയങ്ങളിലേയ്ക്കാണ്. മൂന്ന് വര്‍ഷം മുമ്പ് നേടിയ വിവാഹമോചനവും ഇത്തരക്കാരുടെ സംശയങ്ങള്‍ക്ക് 'ബലം' നല്‍കി.

ആകസ്മിക മരണം

ആകസ്മിക മരണം

തികച്ചും അപ്രതീക്ഷിതം ആയിരുന്നല്ലോ കല്‍പനയുടെ വിടവാങ്ങല്‍. അപ്പോഴത് ഒരു സ്വാഭാവിക മരണം ആകാന്‍ ഇടയില്ലെന്നാണ് പലരും ധരിച്ചത്.

ചാനലുകള്‍ പോലും

ചാനലുകള്‍ പോലും

മനോരമ ന്യൂസ് അടക്കമുള്ള ചാനലുകള്‍ പോലും ദുരൂഹത പരത്തുന്ന രീതിയിലാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടല്‍ മുറിയില്‍

ഹോട്ടല്‍ മുറിയില്‍

ഹോട്ടല്‍ മുറിയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോള്‍ അവരുടെ വായില്‍ നിന്ന് നുരയും പതയും പുറത്ത് വന്നിരുന്നു എന്നാണ് ഹോട്ടല്‍ ബോയ് പറഞ്ഞത്. ഇതോടെ ചിലരുടെ സംശയങ്ങള്‍ ഇരട്ടിച്ചു.

ഒരു സാധ്യതയും ഇല്ലാതെ

ഒരു സാധ്യതയും ഇല്ലാതെ

കല്‍പന ഇത്ര പെട്ടെന്ന് മരിയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്തെങ്കിലും വലിയ പ്രതിസന്ധികളിലൂടെയാണ് അവര്‍ കടന്നുപോയിരുന്നത് എന്ന രീതിയില്‍ വാര്‍ത്തകളും ഉണ്ടായിരുന്നില്ല.

രാത്രിയേറേ വൈകിയും

രാത്രിയേറേ വൈകിയും

മരിയ്ക്കുന്ന ദിനം പുലര്‍ച്ചെ രണ്ട് മണിവരെ കല്‍പന തനിയ്‌ക്കൊപ്പം ടിവി കണ്ടിരുന്നു എന്നാണ് സഹായിയായ കലാവതി പറഞ്ഞത്. അത്രയും സൗഖ്യമായിരുന്നിരുന്ന ഒരാള്‍ എങ്ങനെ ഇത്ര പെട്ടെന്ന് മരിയ്ക്കും എന്നായി പിന്നീടുള്ള ചോദ്യം.

വിവാഹ ജീവിതം

വിവാഹ ജീവിതം

കല്‍പനയുടെ വിവാഹ ജീവിതം ഒരു പരാജയമായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അവര്‍ വിവാഹമോചനം നേടിയത്. ഇതും ചിലരുടെ സംശയങ്ങള്‍ ബലപ്പെടുത്തി.

അഭിമുഖങ്ങള്‍

അഭിമുഖങ്ങള്‍

അടുത്തിടെ പുറത്ത് വന്ന ചില അഭിമുഖങ്ങളില്‍ കല്‍പന ചില ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും മകളെ കുറിച്ചുള്ള ആകുലതകളും. മരണവാര്‍ത്ത വന്നതോടെ ചിലര്‍ ഈ അഭിമുഖങ്ങള്‍ തേടിപ്പിടിച്ച് വാദങ്ങളുയര്‍ത്താന്‍ തുടങ്ങി.

സംശയം പരത്തുന്ന റിപ്പോര്‍ട്ടിങ്

സംശയം പരത്തുന്ന റിപ്പോര്‍ട്ടിങ്

പല വാര്‍ത്താ ചാനലുകളും ഇക്കാര്യത്തില്‍ തീര്‍ത്തും മോശം സമീപനമാണ് സ്വീകരിച്ചത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതില്‍ അത്തരം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്.

അത് ഹൃദയാഘാതം തന്നെ

അത് ഹൃദയാഘാതം തന്നെ

ഒടുവില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എല്ലാ സത്യവും പുറത്തറിഞ്ഞു. അത് ഹൃയാഘാതം തന്നെ.

മാനസികരോഗികള്‍

മാനസികരോഗികള്‍

സെലിബ്രിറ്റികളുടെ ആകസ്മിക മരണങ്ങളില്‍ ദുരൂഹര പ്രകചിപ്പിയ്ക്കുക എന്നത് ചില മലയാളികളുടെ മാനസിക രോഗമാണ്.

English summary
Kalpana's death: Some spread news that it was a suicide. What can we call them?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X