കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അസാധുവാക്കല്‍ വിജയിച്ചാല്‍ ഇങ്ങനെയൊരു പ്രശ്നമുണ്ട്! വരാനിരിക്കുന്നത് ഏകാധിപത്യത്തിന്‍റെ കാലം?

മോദി നടപ്പിലാക്കിയത് സാഹസികമായ ഉത്തരവാദിത്വമാണെന്ന് പലര്‍ക്കും അറിയാം. അതേസമയം ആസൂത്രണമില്ലാതെ നടപ്പാക്കിയ പദ്ധതിയാണെന്ന അഭിപ്രായവുമുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. അതുകൊണ്ടു തന്നെ ഭരിക്കുന്നയാള്‍ തെറ്റ് ചെയ്താല്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്. എന്നാല്‍ വരുംകാലങ്ങളില്‍ ഇന്ത്യയില്‍ അതിനു മാറ്റമുണ്ടാകുമോ എന്നാണ് സംശയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകപക്ഷീയ തീരുമാനമായ നോട്ട് നിരോധനം നടപ്പാക്കിയിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമാണ് കടന്നിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നോട്ട് നിരോധനം രാഷ്ട്രീയമായ ഏറ്റവും വലിയ പരാജയമാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പദ്ധതി വിജയമാണെന്ന പറച്ചിലുമുണ്ട്. എന്നാല്‍ ശരിക്കും എന്തെന്ന കാര്യം വ്യക്തമല്ല. മോദി നടപ്പിലാക്കിയത് സാഹസികമായ ഉത്തരവാദിത്വമാണെന്ന് പലര്‍ക്കും അറിയാം. അതേസമയം ആസൂത്രണമില്ലാതെ നടപ്പാക്കിയ പദ്ധതിയാണെന്ന അഭിപ്രായവുമുണ്ട്. എങ്ങനെയായാലും ഫലം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഫലം മോദിക്ക് അനുകൂലമായാല്‍ ഭരണ വ്യവസ്ഥ തന്നെ മാറിയേക്കും.

 ഇനി എന്ത്

ഇനി എന്ത്

നോട്ട് നിരോധനം നടപ്പാക്കിയിട്ട് 50 ദിവസം പിന്നിടുകയാണ്. ആദ്യ ഘട്ടം ഏറെക്കുറെ വിജയം ആണെന്ന് വ്യക്തമായിരിക്കുകയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ജന പിന്തുണ നേടാനായതും നോട്ട് നിരോധനത്തിന്റെയും ഒപ്പം മോദിയുടെയും വിജയം തന്നെയാണ്. പ്രതിപക്ഷ പ്രതിഷേധം തണുത്തുപോയതും മോദിയുടെ വിജയത്തിന് അനുകൂലമായി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയാതെ പോകുന്നതും മോദിക്ക് അനുകൂലമാണ്.

 പാര്‍ട്ടിയിലും അനിഷേധ്യന്‍

പാര്‍ട്ടിയിലും അനിഷേധ്യന്‍

നിലവിലെ നോട്ട് നിരോധനം പൂര്‍ണ വിജയമാവുകയാണെങ്കില്‍ വരാനിരിക്കുന്നത് മോദിയുടെ ഏകാധിപത്യമാണ്. നോട്ട് നിരോധനം നടപ്പാക്കിയതു തന്നെ സ്വന്തം പാര്‍ട്ടി അംഗങ്ങളോട് ഒരു വാക്കു പോലും ചോദിക്കാതെയാണ്. പാര്‍ട്ടിക്കുളളില്‍ തന്നെ നോട്ട് നിരോധനത്തില്‍ എതിര്‍പ്പുള്ളവരുണ്ട്. എന്നാല്‍ മോദിയോടുള്ള ഭയം കാരണം തുറന്നു പറയാന്‍ കഴിയുന്നില്ലെന്ന് മാത്രം. ഈ സാഹചര്യത്തില്‍ പദ്ധതി വിജയിക്കുക കൂടി ചെയ്താല്‍ ഇനി ഒന്നിനും മറ്റാരുടെയും അഭിപ്രായം ആരായാന്‍ മോദി കാത്തു നില്‍ക്കില്ല.

 തീരുമാനങ്ങള്‍ മോദി- അമിത് ഷാ സഖ്യത്തിന്റേത്

തീരുമാനങ്ങള്‍ മോദി- അമിത് ഷാ സഖ്യത്തിന്റേത്

അധികാരത്തിലേറിയപ്പോള്‍ തന്നെ മോദി മുതിര്‍ന്ന നേതാക്കളെ ഒതുക്കിയിരുന്നു. ഭരണത്തില്‍ ഇടപെടുന്നതില്‍ നിന്ന് ആര്‍എസ്എസിനെയും നിയന്ത്രിക്കാന്‍ മോദിക്ക് കഴിഞ്ഞു. ഗുജ റാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ ആര്‍എസ്എസിനെ നിയന്ത്രിക്കാന്‍ മോദിക്ക് കഴിഞ്ഞിരുന്നു. മോദി അമിത് ഷാ സഖ്യമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായം പറയാമെന്നല്ലാതെ അന്തിമ തീരുമാനം മോദി അമിത്ഷാ സഖ്യത്തിന്റേത് തന്നെയായിരുന്നു. ഇതിനെതിരെ ബിജെപിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പല തവണ രംഗത്തെത്തിയിരുന്നു.

 ആരോപണങ്ങളില്‍ ഭയമില്ലാതെ

ആരോപണങ്ങളില്‍ ഭയമില്ലാതെ

പ്രതിപക്ഷത്തിന്റെ ഒരാവശ്യങ്ങളും അംഗീകരിക്കാന്‍ മോദി തയ്യാറല്ല. നോട്ട് നിരോധനവുമായ് ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലസമെന്റിന്റെ ശീതകാല സമ്മേളനം ഒരു ദിവസം പോലും സമ്മേളിക്കാനാകാതെ അവസാനിച്ചിട്ടും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു മോദി. പാര്‍ലമെന്റ് സമ്മേളിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി പല തവണ പ്രതിഷേധം അറിയിച്ചുരുന്നു. നോട്ട് നിരോധനം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടു പോലും മോദി കുലുങ്ങിയിട്ടില്ല.

 ജനങ്ങളുടെ വിശ്വാസ്യത

ജനങ്ങളുടെ വിശ്വാസ്യത

നോട്ട് നിരോധന പദ്ധതി വിജയിച്ചാല്‍ പാര്‍ട്ടിയിലെന്നല്ല ഭരണത്തില്‍ പോലും ഏകാധിപതിയായി മോദി മാറും. നോട്ട് നിരോധനം പോലെ ഏകപക്ഷീയമായി തീരുമാനം എടുക്കുകയും ഏകപക്ഷീയമായി തന്നെ നടപ്പാക്കുകയും ചെയ്യും. ആരുടെ അഭിപ്രായത്തിനായും കാത്തു നില്‍ക്കേണ്ടി വരില്ല. ജനങ്ങള്‍ക്ക് തന്നോട് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് തെളിയിക്കുന്നതിന്റെ പരീക്ഷണം കൂടിയാണ് നോട്ട് നിരോധനം.

 ശക്തമായ തിരിച്ചടി

ശക്തമായ തിരിച്ചടി

നോട്ട് നിരോധനം പരാജയപ്പെട്ടാലും ഉത്തരവാദിത്വം മോദിക്ക് തന്നെയായിരിക്കും. അങ്ങനെയാണെങ്കില്‍ വന്‍ തോതിലുളള പ്രത്യാഘാതമായിരിക്കും മോദിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും ശക്തമായ തിരിച്ചയിയാകും അദ്ദേഹത്തിന് ലഭിക്കുക.

English summary
if note ban be a success, it may affect democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X